നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസ്; നടി ലീന മരിയാ പോൾ ഒളിവിലെന്ന് CBI

  പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസ്; നടി ലീന മരിയാ പോൾ ഒളിവിലെന്ന് CBI

  സിബിഐയുടെ ഡല്‍ഹി ഓഫീസ് നമ്പര്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രതികള്‍ ദുരുപയോഗം ചെയ്തതായും സിബിഐ കണ്ടെത്തിയിട്ടുണ്ട്.

  ലീന മരിയ പോൾ

  ലീന മരിയ പോൾ

  • Share this:
  കൊച്ചി: സിബിഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വ്യവസായിയില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നടി ലീന മരിയാപോൾ ഒളിവിലെന്ന് സിബിഐ ഉദ്യോഗസ്ഥർ. ഇതേത്തുടർന്നാണ് സിബിഐ ലുക്ക് ഔട്ട് പുറപ്പെടുവിച്ചത്.  നോട്ടീസ് നല്‍കിയിട്ടും ഹാജരാകാൻ മരിയാ പോൾ തായാറായിരുന്നില്ല.

  ഹൈദരാബാദ് വ്യവസായി സാംബശിവ റാവുവില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച കേസിലാണ് സിബിഐ നടപടി. സിബിഐ കേസില്‍ പ്രതിയായ റാവുവിനെ കേസില്‍ നിന്ന് ഒഴിവാമെന്ന് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടാന്‍ ശ്രമിച്ചെന്നാണ് കേസ്.

  സിബിഐയുടെ ഡല്‍ഹി ഓഫീസ് നമ്പര്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രതികള്‍ ദുരുപയോഗം ചെയ്തതായും സിബിഐ കണ്ടെത്തിയിട്ടുണ്ട്. ലീനയുടെ ജീവനക്കാരന്‍ അര്‍ച്ചിയും കേസില്‍ പ്രതിയാണ്. കേസില്‍ അറസ്റ്റിലായ ഹൈദരാബാദ് സ്വദേശികളില്‍ നിന്നുമാണ് സിബിഐക്ക് ലീനയുടെ പങ്ക് വ്യക്തമായത്.

  Also Read നടി ലീന മരിയ പോളിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്

  ലീനയുടെ കൊച്ചിയിലെയും ചെന്നൈയിലെയും ബ്യൂട്ടി പാര്‍ലറുകളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിന് പിന്നാലെയാണ് ലീന ഒളിവിൽ പോയതെന്ന് സിബിഐ വൃത്തകള്‍ പറയുന്നു. പണം തട്ടിപ്പ് കേസില്‍ നേരത്തെയും ലീന അറസ്റ്റിലായിട്ടുണ്ട്. കൊച്ചിയിലെ ലീനയുടെ ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസില്‍ അധോലോക നായകന്‍ രവി പൂജാരിയുടെ സംഘാങ്ങളെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തിരുന്നു.
  First published:
  )}