ഇന്റർഫേസ് /വാർത്ത /Crime / SBI ശാഖയിൽ നിന്ന് 11 കോടി രൂപയുടെ നാണയങ്ങൾ കാണാതായി; അന്വേഷണം ആരംഭിച്ച് CBI

SBI ശാഖയിൽ നിന്ന് 11 കോടി രൂപയുടെ നാണയങ്ങൾ കാണാതായി; അന്വേഷണം ആരംഭിച്ച് CBI

ബാങ്കിലെ കരുതൽ ശേഖരത്തിൽ പൊരുത്തക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് സംശയം തോന്നിയത്. ഇതോടെ പണം എണ്ണാൻ ബ്രാഞ്ച് അധികൃതർ തീരുമാനിച്ചു. നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്തിയപ്പോഴാണ് വൻതുക കുറവുണ്ടെന്ന് വ്യക്തമായത്.

ബാങ്കിലെ കരുതൽ ശേഖരത്തിൽ പൊരുത്തക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് സംശയം തോന്നിയത്. ഇതോടെ പണം എണ്ണാൻ ബ്രാഞ്ച് അധികൃതർ തീരുമാനിച്ചു. നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്തിയപ്പോഴാണ് വൻതുക കുറവുണ്ടെന്ന് വ്യക്തമായത്.

ബാങ്കിലെ കരുതൽ ശേഖരത്തിൽ പൊരുത്തക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് സംശയം തോന്നിയത്. ഇതോടെ പണം എണ്ണാൻ ബ്രാഞ്ച് അധികൃതർ തീരുമാനിച്ചു. നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്തിയപ്പോഴാണ് വൻതുക കുറവുണ്ടെന്ന് വ്യക്തമായത്.

  • Share this:

രാജസ്ഥാനിലെ എസ‍്‍ബിഐ (SBI) ശാഖയിൽ നിന്ന് 11 കോടി രൂപയുടെ നാണയങ്ങൾ (Coins) കാണാതായതായി പരാതി. രാജസ്ഥാനിലെ മെഹന്ദിപൂർ ബാലാജി എസ‍്‍ബിഐ ബ്രാഞ്ചിൽ നിന്നാണ് നാണയങ്ങൾ നഷ്ടമായിരിക്കുന്നതെന്ന് തിങ്കളാഴ്ച ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇത്രയും വലിയ തുക നഷ്ടമായെന്ന് വ്യക്തമായതോടെ അന്വേഷണത്തിന് സിബിഐയെ (CBI) സമീപിച്ചിരിക്കുകയാണ് എസ‍്‍ബിഐ. സിബിഐ അന്വേഷണം വേണമെന്ന് രാജസ്ഥാൻ ഹൈക്കോടതിയിലാണ് ആവശ്യപ്പെട്ടത്. മൂന്ന് കോടിയിൽ കൂടുതൽ തുക നഷ്ടമായതിനാൽ സിബിഐ പോലുള്ള ഏജൻസി അന്വേഷിക്കണമെന്നാണ് നിയമം. ഇത് പാലിച്ചാണ് ബാങ്ക് നടപടി സ്വീകരിച്ചിരിക്കുന്നത്.

രാജസ്ഥാൻ ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്ന് കേസ് സിബിഐ ഏറ്റെടുത്തു. രാജസ്ഥാൻ പോലീസ് നേരത്തെ തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. പോലീസ് കേസ് സിബിഐക്ക് കൈമാറി. ബാങ്കിലെ കരുതൽ ശേഖരത്തിൽ പൊരുത്തക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് സംശയം തോന്നിയത്. ഇതോടെ പണം എണ്ണാൻ ബ്രാഞ്ച് അധികൃതർ തീരുമാനിച്ചു. നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്തിയപ്പോഴാണ് വൻതുക കുറവുണ്ടെന്ന് വ്യക്തമായത്.

13 കോടി രൂപയുടെ നാണയങ്ങൾ എണ്ണാനായി ജെയ്പൂർ ആസ്ഥാനമായിട്ടുള്ള ഒരു സ്വകാര്യ കമ്പനിയെയാണ് ഏൽപ്പിച്ചതെന്ന് ബാങ്കിലെ അക്കൗണ്ട് ബുക്കുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നാണയം എണ്ണൽ പുരോഗമിച്ചതോടെ പൊരുത്തക്കേട് വ്യക്തമായിത്തുടങ്ങി. 3000 ബാഗുകളിലായി രണ്ട് കോടി രൂപ മാത്രമാണ് കണ്ടെത്താൻ സാധിച്ചത്. ഇതോടെ 11 കോടി രൂപയുടെ കുറവുണ്ടെന്ന് മനസ്സിലായി. തുടർന്നാണ് ബ്രാഞ്ച് അധികൃതർ പോലീസിൽ പരാതി നൽകിയത്. രണ്ട് കോടി രൂപയുടെ നാണയങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) നാണയങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിലേക്ക് കൈമാറി.

Also Read- Surprise Gift | ഒരു മിനിറ്റ് കണ്ണടയ്ക്കാന്‍ പറഞ്ഞ് യുവതി പ്രതിശ്രുത വരന്റെ കഴുത്ത് അറുത്തു

നാണയങ്ങൾ എണ്ണാൻ ഏൽപ്പിച്ച കമ്പനിയുടെ ഉദ്യോഗസ്ഥർക്കെതിരെ ഭീഷണി ഉണ്ടായതായും എഫ്ഐആറിൽ പറയുന്നുണ്ട്. ഇവർ താമസിച്ചിരുന്ന ഗസ്റ്റ്ഹൗസിൽ വച്ച് ഭീഷണിപ്പെടുത്തുകയും നാണയം എണ്ണുന്നതിൽ നിന്ന് പിൻമാറണമെന്നുമാണ് ആവശ്യപ്പെട്ടത്. വമ്പൻ തട്ടിപ്പ് തന്നെയാണ് നടന്നിട്ടുള്ളത്. ഇതിന് പിന്നിൽ വലിയ സംഘം തന്നെയുണ്ടെന്ന് പോലീസ് പ്രാഥമികമായി സംശയിച്ചിരുന്നു. കേസിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്.

ബാങ്കിൽ തട്ടിപ്പ് നടത്തിയതിന് ഈ വർഷം ജനുവരിയിൽ ഒഡീഷയിലെ കട്ടക്കിലുള്ള SBI മുൻ അസിസ്റ്റൻറ് മാനേജരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏഴുലക്ഷം രൂപ വീതം കാലാവധിയുള്ള രണ്ട് സ്ഥിരനിക്ഷേപങ്ങള്‍ ഇയാള്‍ ഉപഭോക്താവിന്റെ അനുവാദം ഇല്ലാതെ പിന്‍വലിക്കുകയായിരുന്നു. പ്രതിയായ ചന്ദ്ര ഭാനു റൗട്ട് 2020-ല്‍ ബാങ്കിന്റെ ചാന്ദി ചൗക്ക് ശാഖയില്‍ സേവനമനുഷ്ഠിക്കുമ്പോള്‍ ഒരു ഉപഭോക്താവിന്റെ രണ്ട് സ്ഥിരനിക്ഷേപങ്ങളില്‍ നിന്ന് 16 ലക്ഷം രൂപ പിന്‍വലിക്കുകയും ആ തുക ബന്ധുക്കളുടെയും മറ്റും അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തുവെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

Also Read-POCSO | മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 44 വർഷം തടവും 1.55 ലക്ഷം രൂപ പിഴയും

ഇയാളെ തുളസിപൂര്‍ എസ്ബിഐ ശാഖയില്‍ മാനേജരായി സ്ഥലം മാറ്റി നിയമിച്ചതിന് ശേഷം ബാങ്ക് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. ഓഡിറ്റ് റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള വകുപ്പുതല നടപടികളുടെ ഭാഗമായി ഇയാളെ സസ്പെന്‍ഡ് ചെയ്തു. തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. പിന്നീട് മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പോലീസ് പിടികൂടിയത്. തട്ടിപ്പ് നടത്തിയ പണം ഉപയോഗിച്ച് ഇയാള്‍ വാങ്ങിയ കാറും സ്‌കൂട്ടിയും പൊലീസ് പിടിച്ചെടുത്തിരുന്നു.

First published:

Tags: Cbi, SBI