D. സജ്ജയ കുമാർ, കന്യാകുമാരി
കന്യാകുമാരി: തടി മിൽ ഉടമയെ ഭീഷണി പെടുത്തി കൈക്കൂലി വാങ്ങുന്ന CCTV ദൃശ്യങ്ങൾ. തമിഴ്നാട് വനം വകുപ്പ് കളിയൽ റെയ്ഞ്ച് ഓഫീസിലെ റെയ്ഞ്ച് ഓഫിസറെയും ഡ്രൈവറെയും സ്ഥലം മാറ്റി. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പ് കൊല്ലങ്കോടിന് സമീപം ഊരമ്പിലുള്ള മഹേശ്വരി തടിമില്ലിൽ ഉദ്യോഗസ്ഥരായ ഇരുവരും പോയി ഉടമയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. ഇതേ തുടർന്ന് മില്ല് ഉടമ ഓഫീസിനുള്ളിൽ വച്ച് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട പണം നൽകുകയും ചെയ്തിരുന്നു. തടി മില്ല് ഓഫീസിൽ വെച്ച് ഉദ്യോഗസ്ഥർക്ക് പണം നൽകിയ ഉടമ സിസിടിവി ദൃശ്യം സോഷ്യൽ മീഡിയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.
ഇതോടെ സംഭവം തമിഴ്നാട് വനം വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുകയും മുതിർന്ന ഉദ്യോഗസ്ഥർ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. തുടർന്ന് രണ്ടു ഉദ്യോഗസ്ഥരും രൂപ വാങ്ങിയത് തെളിഞ്ഞതിനാൽ രണ്ടു ഉദ്യോഗസ്ഥരെയും കന്യാകുമാരി ജില്ലയിൽ നിന്നും മറ്റൊരു ജില്ലയിലേക്ക് കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു. കന്യാകുമാരി കളിയൽ റെയ്ഞ്ച് ഓഫീസിൽ റെയ്ഞ്ചർ അവധി ആയതിനാൽ പകരം എത്തിയ റെയ്ഞ്ച് ഓഫീസർ ഗാന്ധി രാജ്, ഡ്രൈവർ രാജേഷ് കണ്ണനെയുമാണ് സ്ഥലം മാറ്റിയത്. സി സി ടിവി ദൃശ്യത്തിൽ ഊരമ്പിലുള്ള മഹേശ്വരി തടി മില്ലിന്റെ ഓഫീസിനുള്ളിൽ വച്ച് ഉദ്യാഗസ്ഥർ രൂപ വാങ്ങുന്നത് വ്യക്തമാണ്.
ജോലി കഴിഞ്ഞു മടങ്ങിയ നഴ്സിനും ഭർത്താവിനുമെതിരെ സദാചാര ഗുണ്ടകളുടെ ആക്രമണം; ഒരാൾ അറസ്റ്റിൽ
വെഞ്ഞാറമൂട്ടിൽ യുവതിയ്ക്കും ഭർത്താവിനും നേരേ സദാചാര ഗുണ്ടകളുടെ ആക്രമണം. യുവതിയുടെ പരാതിയിൽ വെഞ്ഞാറമൂട് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. രണ്ടാം പ്രതി വെഞ്ഞാറമുട് കരിഞ്ചാത്തി സ്വദേശി മോഹനനനെ (52) യാണ് പോലീസ് പിടികൂടിയത്. ഇന്നലെ രാത്രി എട്ട് മണിയോടെ ഗോകുലം മെഡിക്കൽ കോളേജിന് സമീപം വച്ചാണ് സംഭവം. ആനാട് സ്വദേശികളായ ദമ്പതികൾ കീഴായിക്കോണത്ത് വാടക വീട്ടിൽ താമസിച്ചു വരികയാണ്. ഇന്നലെ രാത്രി ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ നഴ്സായ യുവതിയെ ഭർത്താവായ അർജുൻ കൂട്ടിക്കൊണ്ട് പോകാൻ എത്തിയിരുന്നു. ഇരുചക്രവാഹനത്തിൽ പോകുന്നതിനിടയിൽ അവിടെയുണ്ടായിരുന്ന മൂന്ന് പേർ ചേർന്ന് വാഹനം തടയുകയും സദാചാരം ആരോപിച്ച് ചോദ്യം ചെയ്യുകയുമായിരുന്നു.
തങ്ങൾ ഭാര്യാ ഭർത്താക്കൻമാരാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും ഇവർ കൂട്ടാക്കാതെ ചോദ്യം ചെയ്യൽ തുടരുകയും ഇത് എതിർത്ത ഭർത്താവിനെയും തടയാൻ ശ്രമിച്ച യുവതിയേയും മർദ്ദിക്കുകയായിരുന്നു. ഈ സമയം അവിടേയ്ക്ക് പോലീസ് പട്രോളിംഗ് വാഹനം എത്തുകയും സംഘത്തിൽപ്പെട്ട ഒരാളെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. ഇതിനിടയിൽ രണ്ടു പേർ ഓടി രക്ഷപ്പെട്ടു. തുടർന്ന് ദമ്പതികൾ വെഞ്ഞാറമൂട് പോലീസിൽ പരാതി നൽകി.
Also Read-സീറ്റില്ലെന്ന് ആരോപിച്ച് ബസിൽ അസഭ്യവർഷം; പോലീസുകാർക്കെതിരെയും ആക്രോശിച്ച് യുവതികള്
പ്രതികൾക്കെതിരേ 294( b), 323, 324,354 , 354A എന്നീ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. അറസ്റ്റ് ചെയ്ത രണ്ടാം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. സംഭവത്തിനുശേഷം ഒളിവിൽ പോയ വെഞ്ഞാറമൂട് കരിഞ്ചാത്തി സ്വദേശികളായ ഒന്നാംപ്രതി സ്മൃതിൻ, മൂന്നാംപ്രതി സുബിൻ എന്നിവരെ കണ്ടെത്തുന്നതിനായി വെഞ്ഞാറമൂട് പോലീസ് ഊർജിത അന്വേഷണം ആരംഭിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.