• HOME
  • »
  • NEWS
  • »
  • crime
  • »
  • Theft | പട്ടാപ്പകല്‍ ടൗണില്‍നിന്ന് കാണിക്ക വഞ്ചി ചാക്കിലാക്കി കടന്നു; CCTV ക്യാമറയില്‍ ദൃശ്യങ്ങള്‍

Theft | പട്ടാപ്പകല്‍ ടൗണില്‍നിന്ന് കാണിക്ക വഞ്ചി ചാക്കിലാക്കി കടന്നു; CCTV ക്യാമറയില്‍ ദൃശ്യങ്ങള്‍

പ്ലാസ്റ്റിക് ചാക്കുാമായി എത്തിയ മോഷ്ടാവ് കാണിക്ക വഞ്ചിയായ സ്റ്റീല്‍ കുടം ചാക്കിലാക്കി കൊണ്ടു പോയത്.

  • Share this:
    കൊല്ലം: പട്ടാപ്പകല്‍ ക്ഷേത്രത്തിലെ കാണിക്ക വഞ്ചി ചാക്കിലാക്കി മോഷ്ടാവ് കടന്നു. ശനിയാഴ്ചയായിരുന്നു മാടന്‍ കാവിലെ കാണിക്ക വഞ്ചി മോഷ്ടിച്ചത്. ജീവനക്കാന്‍ സമീപത്തെ കടയിലേക്ക് പോയ സമയത്തായിരുന്നു മോഷണം. ആയൂര്‍ ടൗണില്‍ കൊട്ടാരക്കര റോഡിനോടു ചേര്‍ന്നാണ് കാവ്. പ്ലാസ്റ്റിക് ചാക്കുാമായി എത്തിയ മോഷ്ടാവ് കാണിക്ക വഞ്ചിയായ സ്റ്റീല്‍ കുടം ചാക്കിലാക്കി കൊണ്ടു പോയത്.

    സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കടയിലെ നിരീക്ഷണ ക്യാമറയില്‍ നിന്ന് ലഭിച്ചു. വഞ്ചിയുമായി ഇയാള്‍ ടൗണ്‍ ഭാഗത്തേക്കു നടന്നു പോകുന്നതായാണു കണ്ടത്. ജീവനക്കാരന്‍ പുറത്തേക്കു പോകുന്ന സമയം മനസ്സിലാക്കി ആരുടെയും ശ്രദ്ധയില്‍ പെടാതെ വിദഗ്ധമായാണു വഞ്ചിയുമായി കടന്നത്.

    ജീവനക്കാരന്‍ തിരികെ എത്തിയപ്പോള്‍ വഞ്ചി കാണാഞ്ഞതിനെ തുടര്‍ന്ന് ക്യാമറ പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഒന്നര മാസം കൂടുമ്പോഴാണ് സാധാരണ കാണിക്ക വഞ്ചി തുറക്കാറുള്ളത്.

    Also Read-Arrested | മദ്യം വാങ്ങി നൽകാത്തതിനെ തുടർന്ന് മർദനം: പ്രതി പോലീസ് പിടിയിൽ

    Gold Smuggling | ഇറച്ചി മുറിക്കുന്ന യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ടര കിലോ സ്വര്‍ണം പിടികൂടി

    ഇറച്ചി മുറിക്കുന്ന യന്ത്രത്തിനുള്ളില്‍ (Meat Cutting Machine) ഒളിപ്പിച്ച് കടത്തിയ രണ്ടരക്കിലോ സ്വര്‍ണം പിടികൂടി (Gold Seized) . നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ (Cochin International Airport) നടത്തിയ പരിശോധനയിലാണ് സ്വര്‍‌ണം കണ്ടെത്തിയത്. ഗള്‍ഫില്‍നിന്ന് കൊച്ചി തൃക്കാക്കരയിലെ വിലാസത്തില്‍ ഇറക്കുമതി ചെയ്ത യന്ത്രത്തിനുള്ളില്‍നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വര്‍ണം പിടിച്ചെടുത്തത്.

    തൃക്കാക്കര തുരുത്തേല്‍ എന്റര്‍പ്രൈസസിന്റെ ഉടമ സിറാജുദ്ദീന്റെ പേരിലാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോ കോംപ്ലക്‌സില്‍ യന്ത്രം എത്തിയത്. സംശയം തോന്നിയ കസ്റ്റംസ് അധികൃതര്‍ യന്ത്രം പരിശോധിച്ചതോടെ ഒളിപ്പിച്ചനിലയില്‍ സ്വര്‍ണം കണ്ടെത്തുകയായിരുന്നു. ഗ്യാസ് കട്ടറടക്കം ഉപയോഗിച്ചാണ് ഉദ്യോഗസ്ഥര്‍ യന്ത്രം പൊളിച്ച് സ്വര്‍ണം പുറത്തെടുത്തത്.

    Also Read-POCSO | ആറുവയസുകാരിയെ പീഡിപ്പിച്ചു; ബൈക്ക് സൈലന്‍സര്‍ കൊണ്ട് പൊളളിച്ചു; 23 കാരന് 25 വര്‍ഷം കഠിനതടവ്

    സംഭവവുമായി ബന്ധപ്പെട്ട് യന്ത്രം കൈപ്പറ്റാനെത്തിയ സിറാജുദ്ദീന്റെ ഡ്രൈവറെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിറാജുദ്ദീനായി തിരച്ചില്‍ ആരംഭിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

    അതേസമയം, തുരുത്തേല്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനം ഒരു വ്യാജ കമ്പനിയാണോയെന്നും അധികൃതര്‍ക്ക് സംശയമുണ്ട്. നാട്ടില്‍ 40,000 രൂപയ്ക്ക് ലഭിക്കുന്ന യന്ത്രം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തത് സ്വര്‍ണം കടത്താനായി മാത്രമാണെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. ഇവര്‍ നേരത്തെയും ഇത്തരത്തില്‍ സ്വര്‍ണം കടത്തിയോ എന്നകാര്യവും കസ്റ്റംസ് അന്വേഷിച്ചുവരികയാണ്.
    Published by:Jayesh Krishnan
    First published: