അയാൾ തികച്ചും അക്ഷോഭ്യനായിരുന്നു. പെട്രോൾ നിറച്ച കുപ്പി അയൽക്കാരന്റെ നേരെ എറിഞ്ഞു. ഒരു നിമിഷം കൊണ്ട് അത് പൊട്ടി ചിതറി. തൊട്ടു മുന്നിൽ ഒരാൾ തീ ഗോളമായി മാറുമ്പോഴും മറ്റൊരാളിലേക്ക് തീപടരുമ്പോഴും ഫിലിപ്പ് അവരെ നോക്കി. മറ്റൊന്നും സംഭവിക്കാത്ത പോലെ തന്റെ ഓട്ടോയെടുത്തു പോയി. കഴിഞ്ഞ ദിവസം കൊച്ചി വടുതലയിൽ ഓട്ടോ ഡ്രൈവർ രണ്ടു പേരെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തു വരുമ്പോൾ തെളിയുന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതകൾ.
അക്രമത്തിൽ ഗുരുതരമായി പൊള്ളലേറ്റ എഴുപുന്ന സ്വദേശി റെജിൻ ദാസാണ് ഇന്ന് പുലർച്ചെ മരിച്ചത്. ഓട്ടോ ഡ്രൈവർ ഫിലിപ്പ് നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. മരിച്ച റെജിൻ ദാസിന് 75% ലധികം പൊള്ളലേറ്റിരുന്നു. കൊച്ചിയിൽ സ്വകാര്യ ആശുപത്രി ജീവനക്കാരനാണ്. അക്രമത്തിൽ പൊള്ളലേറ്റ തട്ടുകട ഉടമ പങ്കജാക്ഷൻറെ കടയിൽ എത്തിയതായിരുന്നു റെജിൻ ദാസ്. പങ്കജാക്ഷനും ആശുപത്രിയിൽ ചികത്സയിലാണ്. TRENDING:ലോക്ക് ഡൗൺ: വായ്പാ മൊറട്ടോറിയം ഓഗസ്റ്റ് വരെ നീട്ടി റിസർവ് ബാങ്ക് [NEWS]'ആടു ജീവിതം' കഴിഞ്ഞ് മടങ്ങിയെത്തി; പൃഥ്വിരാജും ബ്ലെസിയും ഉൾപ്പെടെ 58 പേർ ക്വാറന്റീനിൽ [NEWS]'സര്ക്കാര് 'തൊണ്ടിമുതലിലെ' കള്ളനെ പോലെ; അവസാന നിമിഷം വരെ കുഴപ്പമുണ്ടെന്ന് സമ്മതിക്കാൻ തയാറായില്ല': ചെന്നിത്തല [NEWS] സംഭവത്തിൻറെ CCTV ദൃശ്യങ്ങളും പുറത്തുവന്നു. പങ്കജാക്ഷനു നേർക്ക് പെട്രോൾ നിറച്ച കുപ്പി എറിയുന്നതും ഉടൻ തീ പിടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ശരീരത്തിൽ തീ പടർന്ന റെജിൻ ദാസ് റോഡിലേക്ക് ഓടുന്നതും സമീപത്തുള്ളവർ തീകെടുത്താൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഓട്ടോറിക്ഷയുമായി ഫിലിപ്പ് അവിടെ നിന്നും പോകുന്നതും ദൃശ്യങ്ങളിൽ കാണാം. മാനസിക അസ്വസ്ഥതയക്ക് ചികത്സയിലായിരുന്ന ഫിലിപ്പ് മറ്റ് രണ്ട് പേർക്കു നേരെ കൂടി സമാനമായ രീതിയിൽ ആക്രമണം നടത്തിയിരുന്നു. ഇതിനു ശേഷമാണ് ഓട്ടോറിക്ഷക്കൊപ്പം തീകൊളുത്തി ആത്മഹത്യ ചെയതത്.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.