• HOME
  • »
  • NEWS
  • »
  • crime
  • »
  • CCTV FOOTAGE TAKEN BY POLICE IN JEWELERY THEFT CASE THALASSERY SS TV

തലശ്ശേരിയിലെ ജ്വല്ലറി മോഷണം; സിസിടിവി തകർക്കുന്ന കള്ളന്‍റെ ദൃശ്യങ്ങൾ ക്യാമറയിൽ കുടുങ്ങി

സിസിടിവി തകർത്തശേഷമാണ് മോഷണം നടത്തിയെങ്കിലും അതിനു മുമ്പുതന്നെ കള്ളൻ ക്യാമറയിൽ കുടുങ്ങി

jewelery theft

jewelery theft

  • Last Updated :
  • Share this:
കണ്ണൂർ തലശ്ശേരിയിലെ ജ്വല്ലറിയിൽ മോഷണം നടത്തിയ കള്ളനെ സംബന്ധിച്ച് സിസിടിവിയിൽ നിന്ന് സൂചനകൾ ലഭിച്ചു. സിസിടിവി തകർത്തശേഷമാണ് മോഷണം നടത്തിയെങ്കിലും അതിനുമുമ്പുതന്നെ കള്ളൻ ക്യാമറയിൽ കുടുങ്ങി. നഗര മധ്യത്തിലെ ജ്വല്ലറിയിൽ ഇന്നലെ രാത്രിയാണ് മോഷണം നടന്നത്.

മുഴപ്പിലങ്ങാട് സ്വദേശി വി.കെ.രാജേഷിന്റെ ഉടമസ്ഥതയിലുള്ള പ്രിൻസ് ജ്വല്ലറിയിലാണ് മോഷണം നടന്നത്. ഓട് പൊളിച്ച് അകത്തു കയറിയ കള്ളൻ വർക്ക് ഏരിയയുടെ ഗ്രില്ലുകൾ തകർത്തു. പിന്നീട് ഷോറൂമിൽ നിന്ന് നാല് വെള്ളി കമ്മലുകൾ മോഷ്ടിച്ചു.

Also Read കോവിഡ് പ്രോട്ടോക്കോളുകൾക്ക് പുല്ലു വില; തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാർഗ നിർദേശങ്ങൾ കാറ്റിൽ പറത്തി ബീഹാറിൽ പ്രചാരണം

കടയിലെ സിസിടിവി യുടെ കേബിൾ വയറുകൾ മുറിച്ചെങ്കിലും അതിനു മുൻപേ തന്നെ മങ്കി ക്യാപ്പ് ഇട്ടകള്ളന്റെ മുഖം ക്യാമറയിൽ കുടുങ്ങിയിട്ടുണ്ട്. സാമാന്യം നല്ല ഉയരമുള്ള ആളാണ് കള്ളൻ എന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. തലശ്ശേരി എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് പരിശോധനകൾ നടത്തി.

മോഷ്ടാവ് ഉപയോഗിച്ച ചുറ്റിക പോലീസ് കണ്ടെടുത്തു. ഓടു നീക്കിയശേഷം താഴേക്ക് ഇറങ്ങാൻ ഉപയോഗിച്ച കയറും കടയിൽ ഉണ്ടായിരുന്നു. സ്വർണ്ണാഭരണങ്ങൾ ഉൾപ്പടെയുള്ള കടയിൽ നിന്നും നാല് വെള്ളിക്കമ്മൽ മാത്രം കള്ളൻ മോഷ്ടിച്ചതും ദുരൂഹതക്ക് വക നൽകുന്നു.
Published by:user_49
First published:
)}