• HOME
  • »
  • NEWS
  • »
  • crime
  • »
  • CCTV theft | മോഷണത്തിനു കയറിയിട്ട് ഒന്നും കിട്ടാതെ സിസിടിവി മോഷ്ടിച്ചു കടന്നയാൾ പോലീസ് പിടിയിൽ

CCTV theft | മോഷണത്തിനു കയറിയിട്ട് ഒന്നും കിട്ടാതെ സിസിടിവി മോഷ്ടിച്ചു കടന്നയാൾ പോലീസ് പിടിയിൽ

വീട്ടിൽ നിന്നും കാര്യമായി ഒന്നും കിട്ടതായതോടെയാണ് ബാബുവിന്റെ ശ്രദ്ധ സിസിടിവിയിലേക്ക് പതിഞ്ഞത്.

തീവെട്ടി ബാബു

തീവെട്ടി ബാബു

  • Share this:
മോഷണത്തിനു കയറിയിട്ട് ഒന്നും കിട്ടാതെ സിസിടിവി മോഷ്ടിച്ചു കടന്നയാൾ പോലീസ് പിടിയിൽ. കോട്ടയം പൊൻകുന്നം പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം നടന്നത്. സംഭവത്തിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് കൊല്ലം ഉളിയനാട് സ്വദേശി ബാബു അച്യുതൻ എന്ന തീവെട്ടി ബാബുവിനെ പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തു. ആളില്ലാത്ത വീട്ടിൽ കയറിയായിരുന്നു തീവെട്ടി ബാബു മോഷണ ശ്രമം നടത്തിയത്. ഇതിനിടെ കാര്യമായി ഒന്നും കിട്ടിയില്ല. ഇതോടെയാണ് ബാബുവിന്റെ ശ്രദ്ധ സിസിടിവിയിലേക്ക് പതിഞ്ഞത്. തുടർന്ന് വീട്ടിലുണ്ടായിരുന്ന സിസിടിവി ക്യാമറയുടെ ഡിവിആറും ഇൻറർനെറ്റ് മോഡവും  കവരുകയായിരുന്നു.

പൊൻകുന്നം കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപമുള്ള  ആണ്ടുമഠം ശശികുമാറിൻ്റെ  വീട്ടിലാണ് ബാബു മോഷണം നടത്തിയത്. വീടിൻറെ മുൻ വാതിൽ കമ്പിപ്പാര ഉപയോഗിച്ച് കുത്തിപ്പൊളിച്ചാണ് ബാബു വീടിനുള്ളിൽ കയറിയത്.
ശനിയാഴ്ച  അർദ്ധരാത്രിയോടെയായിരുന്നു മോഷണം നടന്നത്. ബാബു മോഷണത്തിനായി കയറിയ   സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. വീട്ടിനുള്ളിൽ ആൾപ്പെരുമാറ്റം കണ്ട് ഇത് വഴി എത്തിയ ഗൂർഖ അയൽക്കാരെ വിളിച്ച് കൂട്ടിയതോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ജനങ്ങൾ കൂട്ടമായി എത്തിയതോടെ  ബാബു ഓടി രക്ഷപ്പെടുകയായിരുന്നു.

മോഷണം നടന്നതിന് പിന്നാലെ പൊൻകുന്നം പോലീസ് നടത്തിയ തിരച്ചിലിലാണ് ബാബുവിനെ പിടികൂടുന്നത്. പലയിടത്തും പരിശോധന നടത്തിയെങ്കിലും വീടിന് സമീപമുള്ള  പൊൻകുന്നം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് തന്നെ ബാബുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വീട്ടിൽ മോഷണത്തിനെത്തിയ ബാബു കവർച്ച നടത്തിയ ശേഷം  സ്കൂട്ടർ ഉപേക്ഷിച്ചാണ് കടന്ന് കളഞ്ഞത്. തുടർന്ന് സ്കൂട്ടർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. മോഷണത്തിനായി ഉപയോഗിച്ച സ്കൂട്ടർ  ഗുരുവായൂരിൽ നിന്നും മോഷണം പോയതാണെന്ന് പൊൻകുന്നം പോലീസ് കണ്ടത്തിയിട്ടുണ്ട്.

Also read- Indian Gaur | കാട്ടുപോത്തിനെ വേട്ടയാടി മാംസം വിറ്റ എട്ടംഗ സംഘം വനംവകുപ്പിന്‍റെ പിടിയില്‍

സംസ്ഥാനത്തുടനീളം നിരവധി കേസുകളിൽ പ്രതിയാണ് ബാബു എന്ന് പോലീസ് അറിയിച്ചു.  കുന്നുംഭാഗത്തെ വർക് ഷോപ്പിൽ
നിന്നും പണം കവർന്ന സംഭവത്തിലും, ജനറൽ ആശുപത്രിയിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻ്റെ ബൈക്ക് മോഷ്ടിച്ച സംഭവത്തിലും പ്രതിയാണ്. ഏറെ നാളായി ഒളിവിൽ കഴിഞ്ഞിരുന്ന ബാബുവിനെ പിടികൂടാനായത് പൊലീസിനും ആശ്വാസമായിട്ടുണ്ട്. മറ്റേതെങ്കിലും സ്ഥലങ്ങളിൽ മോഷണം നടത്തിയതുമായി ബന്ധപ്പെട്ട് ബാബുവിന് പങ്കുണ്ടോ എന്ന വിവരവും പോലീസ് അന്വേഷിച്ചു വരികയാണ്. സമീപ ദിവസങ്ങളിൽ വിവിധ സ്ഥലങ്ങളിൽ നടന്ന മോഷണം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

മോഷണം വ്യാപകമായ സാഹചര്യത്തിൽ പൊലീസ് വേണ്ടത്ര പരിശോധന നടത്തുന്നില്ല എന്നും ആക്ഷേപമുണ്ട്. രാത്രികാല പെട്രോളിങ്ങ് കൃത്യമായി നടത്തിയാൽ കള്ളന്മാരുടെ സ്വൈരവിഹാരം നടക്കില്ല എന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഏതായാലും ഒരു കുപ്രസിദ്ധ മോഷ്ടാവിനെ തന്നെ പിടികൂടാനായത് പൊൻകുന്നം പോലീസിനും ആശ്വാസമായിട്ടുണ്ട്. മറ്റേതെങ്കിലും സംഭവങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടോ എന്ന കാര്യം വരും ദിവസങ്ങളിൽ മാത്രമേ പറയാനാകൂ എന്നും പൊലീസ് വ്യക്തമാക്കുന്നു.
Published by:Naveen
First published: