കളിയിക്കാവിളയിൽ പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്ന സംഭവം; പ്രതികൾ രക്ഷപെടുന്ന CCTV ദൃശ്യം ന്യൂസ് 18ന്

കൊല നടത്തിയ ശേഷം ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അജ്ഞാതസംഘം എത്തിയത് ഡിണ്ടിഗൽ രജിസ്‌ട്രേഷനിലുള്ള വാഹനത്തിലാണെന്നും വ്യക്തമായിട്ടുണ്ട്

News18 Malayalam | news18-malayalam
Updated: January 9, 2020, 11:06 AM IST
കളിയിക്കാവിളയിൽ പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്ന സംഭവം; പ്രതികൾ രക്ഷപെടുന്ന CCTV ദൃശ്യം ന്യൂസ് 18ന്
cctv kaliyikkavila murder
  • Share this:
കളിയിക്കാവിള: സംസ്ഥാന അതിർത്തിയായ തിരുവനന്തപുരം കളിയിക്കാവിളയിൽ തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊലപ്പെടുത്തിയ സംഘത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ ന്യൂസ് 18ന്. കൊലനടത്തിയ ശേഷം ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അജ്ഞാതസംഘം എത്തിയത് ഡിണ്ടിഗൽ രജിസ്‌ട്രേഷനിലുള്ള വാഹനത്തിലാണെന്നും വ്യക്തമായിട്ടുണ്ട്. പ്രതികൾക്കായി തമിഴ്നാട് പൊലീസ് അന്വേഷണം ഊർജിതമാക്കി.

ബുധനാഴ്ച രാത്രി പത്തരയോടെയാണ് കളിയിക്കാവിള സ്റ്റേഷനിലെ സ്പെഷ്യൽ സബ് ഇൻസ്പെക്ടർ വിൽസൻ(57) കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേരാണ് വെടിയുതിർത്തത്. മുഖംമറച്ച് എത്തിയ രണ്ടംഗ സംഘം കളിയിക്കാവിള ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വിൽസനുനേരെ വെടിയുതിർക്കുകയായിരുന്നു.

സിംഗിൾ ഡ്യൂട്ടി ചെക്ക് പോസ്റ്റിലെ കാവലനിടെയായിരുന്നു വിൽസനുനേരെ ആക്രമണമുണ്ടായത്. തലയിൽ ഉൾപ്പടെ നാലുതവണ വെടിയേറ്റ വിൽസണെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അക്രമത്തിനുശേഷം കൊലയാളികൾ കേരള അതിർത്തിയിലേക്ക് കടന്നതായാണ് സൂചന. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Published by: Anuraj GR
First published: January 9, 2020, 9:05 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading