• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

SHOCKING: കോവളത്ത് യുവാവിനെ കുത്തി വീഴ്ത്തുന്ന ദൃശ്യങ്ങൾ പുറത്ത്

പോക്കറ്റിൽ കരുതിയിരുന്ന കത്തിയെടുത്ത് യുവാക്കളെ കുത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്

news18-malayalam
Updated: September 27, 2019, 6:10 PM IST
SHOCKING: കോവളത്ത് യുവാവിനെ കുത്തി വീഴ്ത്തുന്ന ദൃശ്യങ്ങൾ പുറത്ത്
kovalam_murder_cctv
  • Share this:
വി എസ് അനു

തിരുവനന്തപുരം: കോവളം ആഴാകുളത്ത് കൊല്ലപ്പെട്ട യുവാവിനെ കുത്തിവീഴ്ത്തുന്ന ദൃശ്യങ്ങൾ ന്യൂസ് 18ന്. ഇന്നലെ രാത്രി ഏഴരയോടെയാണ് തൊഴിക്കൽ സ്വദേശി സുരാജ് എസ് ആർ(23) കൊല്ലപ്പെട്ടത്. സുഹൃത്ത് വിനീഷ് ചന്ദ്രൻ(21) ഗുരുതരമായി പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരെയും കുത്തി വീഴ്ത്തിയ ഓട്ടോ ഡ്രൈവറും തൊഴിക്കൽ സ്വദേശിയുമായ മനുവിനെ ഇന്നലെ കോവളം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

രാവിലെ വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് യുവാക്കൾ തമ്മിൽ തർക്കം നടന്നിരുന്നു. തുടർന്ന് വൈകിട്ട് ആഴാകുളത്ത് എത്തിയ സുരാജ്, വിനീഷ് ചന്ദ്രൻ എന്നിവരെയാണ് മനു കുത്തി വീഴ്ത്തിയത്. പോക്കറ്റിൽ കരുതിയിരുന്ന കത്തിയെടുത്ത് യുവാക്കളെ കുത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

വാഹനത്തിന് സൈഡ് കൊടുത്തില്ല; കോവളത്ത് യുവാവിനെ കുത്തിക്കൊന്നു

രാവിലെ കോവളം ജംഗ്ഷനിൽ വച്ച് ബൈക്കിന് സൈഡ് നൽകുന്നത് സംബന്ധിച്ച തർക്കമുണ്ടായി. ഇതിനെക്കുറിച്ച് ചോദിക്കാനായി വൈകിട്ട് ഇരുവരും ബൈക്കിൽ ആഴാകുളത്ത് എത്തുകയും സംഘർഷമുണ്ടാകുകയും ചെയ്തു. ഇതിനിടെ പ്രതിയുടെ പിതാവ് നടത്തുന്ന തട്ടുകടയിൽ നിന്നും കത്തി എടുത്ത് ഇരുവരെയും കുത്തുകയായിരുന്നുവെന്ന് കോവളം പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട സൂരജ് ചെണ്ട കലാകാരനായിരുന്നു.
First published: September 27, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...