• HOME
  • »
  • NEWS
  • »
  • crime
  • »
  • ഭഗവാനെ തൊഴുതശേഷം ശ്രീകോവിലിൽ നിന്ന് തിരുവാഭരണം, കിരീടം, സ്വർണക്കൂട് മോഷ്ടിച്ച കളളനെ തിരയുന്നു

ഭഗവാനെ തൊഴുതശേഷം ശ്രീകോവിലിൽ നിന്ന് തിരുവാഭരണം, കിരീടം, സ്വർണക്കൂട് മോഷ്ടിച്ച കളളനെ തിരയുന്നു

പത്ത് പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതായി അധികൃതര്‍ അറിയിച്ചു.

  • Share this:
ആലപ്പുഴ: അരൂർ പുത്തനങ്ങാടി ക്ഷേത്രത്തിൽ മോഷണം. തിരുവാഭരണം, കിരീടം, സ്വര്‍ണക്കൂട് എന്നിവ മോഷ്ടിച്ചു. ആലപ്പഴ അരൂര് പുത്തനങ്ങാടി ശ്രീകുമാര വിലാസം സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് മോഷണം നടന്നത്.

ക്ഷേത്രത്തില്‍ എത്തിയ മോഷ്ടാവ് തൊഴുത് വണങ്ങിയ ശേഷമാണ് മോഷണം നടത്തിയത്.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.



ശ്രീകോവിലിലെത്തിയ കള്ളന് ഭഗവാനെ തൊഴുത് വണങ്ങുന്നതാണ് ആദ്യം ദൃശ്യങ്ങളിലുള്ളത്. പത്ത് പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതായി അധികൃതര്‍ അറിയിച്ചു. കള്ളനെ കണ്ടെത്താ‍ന് പൊലീസ് അന്വേഷണം തുടങ്ങി.
Published by:Jayesh Krishnan
First published: