ഇന്റർഫേസ് /വാർത്ത /Crime / ലഹരിക്കേസില്‍ നിന്ന് ആര്യന്‍ ഖാനെ ഒഴിവാക്കാന്‍ 25 കോടി ആവശ്യപ്പെട്ടു; സമീർ വാംഖഡെയ്ക്കെതിരെ സിബിഐ കേസ്

ലഹരിക്കേസില്‍ നിന്ന് ആര്യന്‍ ഖാനെ ഒഴിവാക്കാന്‍ 25 കോടി ആവശ്യപ്പെട്ടു; സമീർ വാംഖഡെയ്ക്കെതിരെ സിബിഐ കേസ്

2021ല്‍ മുംബൈ തീരത്തെ ആഡംബര കപ്പലിൽ നടത്തിയ റെയ്ഡിനിടെയായിരുന്നു ആര്യൻ ഖാൻ അടക്കമുള്ളവരെ സമീര്‍ ഖാനും സംഘവും പിടികൂടിയത്.

2021ല്‍ മുംബൈ തീരത്തെ ആഡംബര കപ്പലിൽ നടത്തിയ റെയ്ഡിനിടെയായിരുന്നു ആര്യൻ ഖാൻ അടക്കമുള്ളവരെ സമീര്‍ ഖാനും സംഘവും പിടികൂടിയത്.

2021ല്‍ മുംബൈ തീരത്തെ ആഡംബര കപ്പലിൽ നടത്തിയ റെയ്ഡിനിടെയായിരുന്നു ആര്യൻ ഖാൻ അടക്കമുള്ളവരെ സമീര്‍ ഖാനും സംഘവും പിടികൂടിയത്.

  • Share this:

ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരിക്കേസ് അന്വേഷിച്ച നാര്‍ക്കോട്ടിക് ഓഫീസര്‍ സമീര്‍ വാംഖഡെയ്ക്കെതിരെ  സിബിഐ അഴിമതി കേസ് ഫയല്‍ ചെയ്തു. നാര്‍ക്കോട്ട് കണ്‍ട്രോള്‍ ബ്യൂറോ  (എന്‍സിബിസി) മുന്‍ മുംബൈ സോണല്‍ മേധാവിയായിരുന്നു സമീര്‍ വാംഖഡെ. ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാനെ പിടികൂടിയതുമായി ബന്ധപ്പെട്ട വാര്‍ത്തകളിലൂടെ ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു സമീര്‍ വാംഖഡെ. കേസില്‍ നിന്ന് ആര്യന്‍ ഖാനെ ഒഴിവാക്കാന്‍ സമീര്‍ വാംഖഡെയും സംഘവും 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ ്കേസ്.

Also Read- ജീവനക്കാരെ ആക്രമിച്ച യാത്രക്കാരന് രണ്ട് വർഷം വിലക്കേർപ്പെടുത്തി എയർ ഇന്ത്യ

സമീര്‍ ഖാന് ബന്ധമുള്ള മുംബൈ, ഡൽഹി, റാഞ്ചി, കാൺപൂർ എന്നിവിടങ്ങളില്‍ അന്വേഷണ സംഘം തിരച്ചിൽ നടത്തിയ ശേഷമാണ് കേസെടുത്തത്. 2021ല്‍ മുംബൈ തീരത്തെ ആഡംബര കപ്പലിൽ നടത്തിയ റെയ്ഡിനിടെയായിരുന്നു ആര്യൻ ഖാൻ അടക്കമുള്ളവരെ സമീര്‍ ഖാനും സംഘവും പിടികൂടിയത്. നാല് ആഴ്ചയോളം ജയിലിൽ കഴിഞ്ഞ ആര്യൻ ഖാനെ തെളിവുകളുടെ അഭാവത്തിൽ പിന്നീട് വിട്ടയക്കുകയായിരുന്നു. കേസ് നടക്കുന്ന വേളയിൽ സമീർ വാംഖ‍ഡെയെ സ്ഥലം മാറ്റിയത് വലിയ വിവാദമായി.

Also Read- ശബ്ദസന്ദേശത്തിൽ തമിഴ്നാട് മുഖ്യമന്ത്രിക്ക് ‘മാനഹാനി’; മന്ത്രി പളനിവേൽ ത്യാഗരാജന് ‘ധന’നഷ്ടം

ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്ത സംഘത്തിലെ എസ്പി അടക്കം രണ്ട് ഉദ്യോ​ഗസ്ഥരെ മറ്റു കേസുകളിലെ അന്വേഷണവുമായി ബന്ധപ്പെട്ട ക്രമക്കേടിന്റെ പേരിൽ സർവീസിൽ നിന്നു കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. ഇവര്‍ കേസ് അന്വേഷണത്തിൽ ​ഗുരുതരമായ പിഴവുകൾ വരുത്തിയതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കടുത്ത നടപടിയെന്ന് എൻസിബി മേധാവി വ്യക്തമാക്കി.

First published:

Tags: Anti Narcotic, Aryan khan, Cbi, CBI Case