• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഫാത്തിമയുടെ മരണത്തിൽ റിപ്പോർട്ട് തേടി കേന്ദ്ര സർക്കാർ; അന്വേഷണ സംഘം നാളെ കൊല്ലത്തെത്തും

ഐ.ജി ഈശ്വരമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഫാത്തിമയുടെ പിതാവ് ലത്തീഫിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തിയിരുന്നു.

News18 Malayalam | news18-malayalam
Updated: November 16, 2019, 6:30 PM IST
ഫാത്തിമയുടെ മരണത്തിൽ റിപ്പോർട്ട് തേടി കേന്ദ്ര സർക്കാർ; അന്വേഷണ സംഘം നാളെ കൊല്ലത്തെത്തും
fathima latheef
  • Share this:
ന്യൂഡൽഹി: ചെന്നൈ ഐഐടിയിലെ വിദ്യാർഥിനിയായ ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ കേന്ദ്ര സർക്കാരിന്റെ  ഇടപെടൽ. സംഭവത്തിൽ വിശദ റിപ്പോർട്ട് സമർപ്പിക്കാൻ മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊക്രിയാൽ ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആർ സുബ്രഹ്മണ്യം നാളെ ചെന്നൈയിൽ എത്തും. വിഷയത്തിൽ കേന്ദ്ര മന്ത്രി വി മുരളീധരൻ മാനവ വിഭവശേഷി വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട്തമിഴ്നാട് മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും വി. മുരളീധരൻ അറിയിച്ചു.

ഇതിനിടെ കൊല്ലത്തെ വീട്ടിലെത്തി ഫാത്തിമയുടെ സഹോദരിയുടെ മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ ഹ്യുമാനിറ്റീസ് ആന്‍ഡ് ഡവലപ്മെന്റ് സ്റ്റഡീസിലെ അധ്യാപകർ ഐഐടി കാമ്പസ് വിട്ട് പുറത്ത് പോകരുതെന്നും അന്വേഷണ സംഘം നിർദ്ദേശം നൽകി.

ഐ.ജി ഈശ്വരമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഫാത്തിമയുടെ പിതാവ് ലത്തീഫിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തിയിരുന്നു. നാല് മണിക്കൂറിലേറെ സമയമെടുത്താണ് ലത്തീഫിന്റെ മൊഴി രേഖപ്പെടുത്തിയത്.

Also Read ഫാത്തിമയുടെ മരണം; സുദർശൻ പത്മനാഭൻ IIT വിട്ട് പുറത്തു പോകരുതെന്ന് അന്വേഷണ സംഘം

ഇതിനിടെ തിങ്കാളാഴ്ച ചേരുന്ന പാർലമെന്റ് സമ്മേളനത്തിൽ വിഷയം ഉന്നയിക്കുമെന്ന് ഡി.എം.കെ നേതൃത്വം വ്യക്തമാക്കി. കനിമൊഴി എം.പിയാകും വിഷയം പാർലമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തുക.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 16, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍