• HOME
  • »
  • NEWS
  • »
  • crime
  • »
  • Chain snatcher | 78 വയസ്സായ വൃദ്ധയുടെ സ്വർണ്ണമാല പിടിച്ചുപറിച്ചയാൾ പോലീസ് വലയിൽ

Chain snatcher | 78 വയസ്സായ വൃദ്ധയുടെ സ്വർണ്ണമാല പിടിച്ചുപറിച്ചയാൾ പോലീസ് വലയിൽ

പ്രതിയെ പിടികൂടുന്നതിനായി പൊലീസ് പരിശോധിച്ചത് രണ്ടായിരത്തിലധികം മൊബൈൽ കോളുകൾ

ഷിഹാബുദ്ധീൻ ടി.കെ.

ഷിഹാബുദ്ധീൻ ടി.കെ.

  • Share this:
കണ്ണൂരിൽ സ്വർണമാല കവർന്ന കേസിലെ (chain snatching case) പ്രതി പിടിയിലായി. കാഞ്ഞിരോട് സ്വദേശി ഷിഹാബുദ്ധീൻ ടി.കെ. (26) ആണ് പിടിയിലായത്. മട്ടന്നൂര്‍ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എം. കൃഷ്ണന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 2021 ആഗസ്റ്റ് 4നാണ് കേസ്സിനാസ്പദമായ സംഭവം. ചോലയില്‍ താമസിക്കുന്ന സ്ത്രീയുടെ സ്വര്‍ണമാല പ്രതി പിടിച്ചുപറിച്ച് കടന്ന് കളഞ്ഞു എന്നാണ് പോലീസ് കണ്ടെത്തൽ.

78 വയസ്സായ വൃദ്ധ കഴുത്തില്‍ ധരിച്ചിരുന്ന നാലര പവന്‍ തൂക്കം വരുന്ന സ്വര്‍ണ മാലയാണ് ഷിഹാബുദ്ധീൻ പിടിച്ചു പറിച്ചത്. രാവിലെ 8.30ന് വീടിന്‍റെ അടുക്കള ഭാഗത്ത് വച്ചാണ് മാല പിടിച്ചുപറിച്ചത്. തുടർന്ന് മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

മോഷണത്തിന് ശേഷം ഷിഹാബുദ്ധീൻ കർണാടകത്തിലേക്ക് കടന്നു. ബംഗളൂരു, മൈസൂർ എന്നിവിടങ്ങളിലായി മാറി മാറി താമസിച്ചു. പ്രതിക്കായി തിരച്ചിൽ നടത്തുന്ന പോലീസ് ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് ഷിഹാബുദ്ധീനെ വലയിലാക്കിയത്. വലിയന്നൂർ ചാപ്പയിലുള്ള ബന്ധുവീട്ടില്‍ എത്തിയ സമയം നോക്കിയാണ് പോലീസ് പ്രതിയെ പിടികൂടിയത്.

പ്രതിയെ പിടികൂടുന്നതിനായി രണ്ടായിരത്തിലധികം മൊബൈൽ കോളുകൾ പൊലീസ് പരിശോധിച്ചു. തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായി നിരവധി പേരെ ചോദ്യം ചെയ്തു. മാല പിടിച്ച് പറിച്ച ദിവസം പ്രതി പ്രദേശത്തെ കള്ള് ഷാപ്പില്‍ എത്തിയതായി പോലീസിന് വിവരം ലഭിച്ചു. അന്വേഷണത്തിൽ അത് സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് ഷിഹാബുദ്ധീന് സംഭവുമായി ബന്ധമുണ്ടെന്ന് പോലീസിന് വ്യക്തമായി.

ഷിഹാബുദ്ധീനായി പോലീസ് വിപുലമായ തിരച്ചിൽ ആരംഭിച്ചു. അങ്ങനെയാണ് പ്രതി കർണാടകത്തിലേക്ക് കടന്നത് സംബന്ധിച്ച്‌ സൂചനകൾ കിട്ടിയത്. മോഷ്ടിച്ച സ്വർണം കർണാടകത്തിലെ ഒരു കടയിൽ വിൽപ്പന നടത്തിയതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രതിയെ പിടികൂടിയ ശേഷം തിരിച്ചറിയൽ പരേഡ് നടത്തി. മാല നഷ്ടപ്പെട്ട വൃദ്ധ ഷിഹാബുദ്ധീനെ വ്യക്തമായി തിരിച്ചറിഞ്ഞു.

എസ്.ഐ. ഉമേഷ്, എ.എസ്.ഐമാരായ ക്ഷേമന്‍, സിദ്ധിക്, സിവിൽ പോലീസ് ഓഫീസർ ഹരിത്ത് തുടങ്ങിയവര്‍ പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

കണ്ണൂരിൽ മോഷണവും പിടിച്ചുപറിയും തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കുന്നതായി സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ വ്യക്തമായി. കണ്ണൂർ ജില്ലയിൽ ഈ വർഷം അറുപതോളം മോഷണ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 35 കേസുകൾ കണ്ണൂർ സിറ്റി പരിധിയിലും 25 കേസുകൾ കണ്ണൂർ റൂറൽ പരിധിയിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ വർഷം മെയ് വരെയുള്ള കാലയളവിൽ 115 മോഷണ കേസുകൾ ആണ് കണ്ണൂർ ജില്ലയിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ 59 കേസുകൾ കണ്ണൂർ സിറ്റി പരിധിയിലും 56 കേസുകൾ റൂറൽ പരിധിയിലുമായിരുന്നു. 2020 മേയ് വരെയുള്ള കാലാവധിയിൽ 103 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. മോഷണ കേസുകൾ ജില്ലയിൽ കുറഞ്ഞുവരുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് എന്നും സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി.
Published by:user_57
First published: