നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • സി.സി.ടി.വി. ദൃശ്യങ്ങൾ സഹായകമായി; മാല മോഷണ കേസിലെ പ്രതികൾ പിടിയിൽ

  സി.സി.ടി.വി. ദൃശ്യങ്ങൾ സഹായകമായി; മാല മോഷണ കേസിലെ പ്രതികൾ പിടിയിൽ

  പ്രതികളെ സംബന്ധിച്ചുള്ള നിർണായക തെളിവുകൾ പോലീസിന് ലഭിച്ചത് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും

  പിടിയിലായ പ്രതികൾ

  പിടിയിലായ പ്രതികൾ

  • Share this:
  കണ്ണൂർ തളിപ്പറമ്പ മാല മോഷണക്കേസിലെ പ്രതികൾ അറസ്റ്റിലായി. അഴീക്കല്‍ മാളിയേക്കല്‍ ഹൗസില്‍ സോളമന്‍ ഏലിയാസ് എന്ന പീറ്റര്‍ (40), ബക്കളം മോറാഴയിലെ തീര്‍ത്ഥപൊയില്‍ ഹൗസില്‍ ടി.പി. അര്‍ഷാദ് (36) എന്നിവരെയാണ് തളിപ്പറമ്പ് പോലിസ് അറസ്റ്റ് ചെയ്തത്.

  കഴിഞ്ഞ രണ്ടാം തീയതി ശ്മശാനത്തിന് സമീപത്തുവച്ചാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പറശിനിക്കടവ് നണിച്ചേരിയിലെ കുരാകുന്നേല്‍ രോഹിണി (68) യുടെ മാലയാണ് രണ്ട് അംഗ സംഘം കവർന്നത്.  ഹെൽമെറ്റും മാസ്കും ധരിച്ച് കെ.എല്‍. 13 എ.ജെ. 2932 പള്‍സര്‍ ബൈക്കില്‍ എത്തിയാണ് കവർച്ച നടത്തിയത്. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും രണ്ടുപേരും രക്ഷപ്പെട്ടു.

  പ്രദേശത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് സാഹചര്യത്തിലാണ് പ്രതികളെ സംബന്ധിച്ചുള്ള നിർണായക തെളിവുകൾ പോലീസിന് ലഭിച്ചത്. പ്രതികള്‍ക്കെതിരേ നേരത്തെ മയ്യില്‍ പോലിസ് മോഷണത്തിന് കേസെടുത്തിട്ടുണ്ട്.
  Published by:user_57
  First published:
  )}