നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Binoy Kodiyeri | ബിഹാർ സ്വദേശിനിയെ പീഡിപ്പിച്ചെന്ന കേസ്: ബിനോയ് കോടിയേരിക്കെതിരെ കുറ്റപത്രം

  Binoy Kodiyeri | ബിഹാർ സ്വദേശിനിയെ പീഡിപ്പിച്ചെന്ന കേസ്: ബിനോയ് കോടിയേരിക്കെതിരെ കുറ്റപത്രം

  ഡിഎൻഎ പരിശോധനാ ഫലം ലാബിൽ നിന്നു ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

  ബിനോയ് കോടിയേരി

  ബിനോയ് കോടിയേരി

  • Share this:
   പട്ന: ബിഹാർ സ്വദേശിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. യുവതിയുടെ പരാതിയിൽ കേസെടുത്ത് ഒന്നര വർഷത്തിനു ശേഷമാണ് മുംബൈ പൊലീസ് കുറ്റപത്രം സമർപ്പിക്കുന്നത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നായിരുന്നു ബിഹാർ സ്വദേശിനിയുടെ പരാതി.

   അന്ധേരി കോടതിയിൽ ബിനോയിയെ 678 പേജുള്ള കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. അതേസമയം ഡിഎൻഎ പരിശോധനാ ഫലം ലാബിൽ നിന്നു ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

   Also Read ഇ.ഡി അനുമതി നിഷേധിച്ചു; അഭിഭാഷകർക്കൊപ്പം എത്തിയിട്ടും ബിനീഷ് കോടിയേരിയെ കാണാൻ കഴിയാതെ ബിനോയ് മടങ്ങി


   ദുബായ് ഡാൻസ് ബാറിൽ ജോലിക്കാരിയായിരുന്ന ബിഹാർ സ്വദേശിയായ യുവതിയാണ് ബിനോയ്ക്കെതിരെ പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തിൽ 8 വയസ്സുള്ള കുട്ടിയുണ്ടെന്നും പരാതിയിൽ പറഞ്ഞിരുന്നു. 2009 മുതൽ 2018 വരെ പീഡിപ്പിച്ചെന്നു പരാതിയിൽ പറയുന്നു. 2018ലാണ് ബിനോയ് വിവാഹതിനാണെന്ന കാര്യം അറിയുന്നതെന്നും അവർ ആരോപിക്കുന്നു.
   Published by:Aneesh Anirudhan
   First published:
   )}