തോക്ക് ചൂണ്ടിയ കേസില്‍ പി.സി. ജോര്‍ജിനെതിരെ കുറ്റപത്രം
Updated: August 12, 2018, 1:04 PM IST
Updated: August 12, 2018, 1:04 PM IST
കോട്ടയം: തോട്ടം തൊഴിലാളികളെ തോക്കുകാട്ടി ഭീഷണിപ്പെടുത്തിയ കേസില്‍ പി.സി ജോര്‍ജ് എം.എല്‍.എയ്ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഒരു വര്‍ഷം മുന്‍പ് മുണ്ടക്കയം വെളളനാടി റബ്ബര്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്കു നേരെ തോക്കു ചൂണ്ടിയെന്ന കേസിലാണ് പൂഞ്ഞാര്‍ എം.എല്‍.എയ്ക്കതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
തൊഴിലാളികളെ ചീത്ത വിളിക്കുകയും തോക്കെടുത്ത് കൊല്ലുമെന്നു ഭീഷണിപെടുത്തിയെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. രണ്ടു കൊല്ലം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് എം.എല്‍.എക്കു മേല്‍ ചുമത്തിയിരിക്കുന്നത്. തോട്ടം തൊഴിലാളികള്‍ കയ്യേറ്റം ചെയ്തെന്നു കാട്ടി പി.സി.ജോര്‍ജ് നല്കിയ പരാതിയില്‍ തൊഴിലാളികള്‍ക്കെതിരെയും കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കാഞ്ഞിരപ്പളളി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
2017 ജൂണ്‍ 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹാരിസണ്‍ എസ്റ്റേറ്റിനോട് ചേര്‍ന്നു വെളളനാടി ആറ്റോരംപുറമ്പോക്ക് കോളനിയിലേക്കുള്ള റോഡ് അടച്ചതിനെ തുടര്‍ന്നാണ് എം.എല്‍.എ സ്ഥലത്തെത്തിയത്. കോളനി നിവാസികളുമായി സംസാരിക്കുന്നതിനിടെ സ്ഥലത്തെത്തിയ തോട്ടം തൊഴിലാളികളുമായി വാക്കേറ്റമുണ്ടായി. ഇതേ തുടര്‍ന്നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

Loading...