കൊല്ലത്തെ ബ്യൂട്ടീഷ്യനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു

87 ദിവസംകൊണ്ടാണ് അന്വേഷണം പൂർത്തിയാക്കി പോലീസ് കുറ്റപത്രം സമർപ്പിച്ചത്

News18 Malayalam | news18-malayalam
Updated: July 28, 2020, 12:19 PM IST
കൊല്ലത്തെ ബ്യൂട്ടീഷ്യനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു
murder
  • Share this:
കൊല്ലം: സുചിത്ര കൊലക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കാമുകൻ പ്രശാന്ത് സുചിത്രയെ പാലക്കാട്ടെത്തിച്ച് കൊന്നു കുഴിച്ചു മൂടുകയായിരുന്നു. ബന്ധുവായ യുവതിയുടെ ഭർത്താവ് പ്രശാന്തുമായി സുചിത്ര അടുപ്പത്തിലാവുകയായിരുന്നു.

നേരത്തെ രണ്ടു തവണ സുചിത്ര വിവാഹമോചനം നേടിയിരുന്നു. പാലക്കാട്ടെ വാടക വീട്ടിൽ കഴുത്തിൽ കേബിൾ മറുക്കി കൊലപ്പെടുത്തും മുൻപ് വിഷം കുടിപ്പിച്ചു. കൊലയ്ക്കു ശേഷം കാലുകൾ അറുത്തുമാറ്റി പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചു. പിന്നീട് ചതുപ്പിൽ മൃതദേഹം കുഴിച്ചുമൂടി. അന്ന് കേസന്വേഷിച്ച കരുനാഗപ്പള്ളി എ.സി.പി. ബി.ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുറ്റപത്രം സമർപ്പിച്ചത്.

87 ദിവസംകൊണ്ടാണ് അന്വേഷണം പൂർത്തിയാക്കി പോലീസ് ജെ.എഫ്.എം.സി. 2 ലെ ജഡ്ജി അരുൺകുമാർ മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത്. 73 പേജുള്ളതാണ് കുറ്റപത്രം, 92 സാക്ഷികൾ, 228 രേഖകൾ, കൊലക്കുപയോഗിച്ച ആയുധങ്ങൾ ഉൾപ്പടെ കോടതിയിൽ സമർപ്പിച്ചു.

കൊല്ലം കൊട്ടിയത്തുനിന്നു കാണാതായ മുഖത്തല നടുവിലക്കര ശ്രീ വിഹാറിൽ സുചിത്രയെ പാലക്കാട് നഗരത്തിലെ മണലിയിലെ വാടക വീടിനോടു ചേർന്ന് ഒരു മാസത്തിനു ശേഷം കൊന്നു കുഴിച്ചിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

TRENDING:Dulquer Salmaan | മികച്ച 'ബർഗർ ഷെഫിനൊപ്പം' പൃഥ്വിരാജ്; ദുൽഖറിന് പിറന്നാൾ ആശംസയുമായി താരങ്ങൾ[NEWS]അമ്പലത്തിനു മുന്നിലെ ചെടി പൊലീസുകാരൻ കട്ടു; കൂട്ടു വന്നത് വനിതാ എസ്ഐ; പക്ഷേ 'മുകളിലൊരാൾ' എല്ലാം കണ്ടു[NEWS]'ജനപ്രതിനിധികൾക്ക് നിശ്ചിതപ്രായം ഉറപ്പാക്കണം; 55 വയസാക്കണം പ്രായപരിധി'; സജി ചെറിയാൻ എം.എൽ.എ[NEWS]

ഇവരുടെ സുഹൃത്തും സംഗീതാധ്യാപകനുമാണു പ്രതിയായ കോഴിക്കോട് ചങ്ങരോത്ത് സ്വദേശി പ്രശാന്ത്. സുചിത്രയുമായി സൗഹൃദത്തിലായ പ്രശാന്ത് സമൂഹമാധ്യമങ്ങളിലൂടെ അടുപ്പം തുടരുകയായിരുന്നു. സുചിത്ര മാർച്ച് 17നു നാട്ടിൽ നിന്നു പോയതാണെന്നും 20നു ശേഷം വിവരങ്ങളൊന്നുമില്ലെന്നും അമ്മ നൽകിയ പരാതിയിൽ കൊട്ടിയം പോലീസ് കേസെടുത്തു. പിന്നീട് കൊല്ലം സിറ്റിപോലീസ് കമ്മീഷണർ റ്റി.നാരായൻ ജില്ലാ ക്രൈം ബ്രാഞ്ചിന് അന്വേഷം കൈമാറി.

ക്രൈം ബ്രാഞ്ച് എ.സി.പി.യായിരുന്ന ബി.ഗോപകുമാർ നടത്തിയ അന്വേഷണത്തിലാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മണലി ശ്രീരാം സ്ട്രീറ്റിൽ പ്രതി വാടകയ്ക്കു താമസിച്ച വീടിനു സമീപം കാടുപിടിച്ചു കിടക്കുന്ന സ്ഥലത്താണു മൃതദേഹം കുഴിച്ചിട്ടത്. സാമ്പത്തികതർക്കമാണു കൊലപാതകത്തിനു പിന്നിലെന്നാണു പ്രതി നൽകിയ മൊഴി. അഴുകിത്തുടങ്ങിയ മൃതദേഹത്തിന്റെ കാലുകൾ മുറിച്ചുമാറ്റിയ നിലയിലായിരുന്നു.

സൈബർ എസ്.ഐ. അനിൽകുമാർ, എസ്.ഐ. നിസാം, എസ്.ഐ. താഹകോയ, കൊട്ടിയം എസ്.ഐ. അമൽ, സി.പി.ഒ.മാരായ സാജൻ, പ്രേമൻ, അനീഷ് എന്നിവരുൾപ്പെട്ട സംഘമാണ് കേസ് അന്വേഷിച്ചത്. പ്രതി പ്രശാന്ത് ഇപ്പോഴും റിമാന്റിലാണ്.
Published by: meera
First published: July 28, 2020, 12:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading