ടോംതോമസിനെ ജോളി കൊലപ്പെടുത്തിയത് ക്യാപ്സ്യൂളിൽ സയനൈഡ് നിറച്ച് നൽകി; കൊലപാതകം സ്വത്തിന് വേണ്ടിയെന്ന് കുറ്റപത്രം

വീട്ടിലെ സന്ധ്യാ പ്രാര്‍ത്ഥനയ്ക്ക് മുമ്പാണ് ജോളി ഗുളിക നല്‍കിയത്. പ്രാര്‍ത്ഥനയ്ക്കിടയില്‍ ടോം തോമസ് കുഴഞ്ഞ് വീണു.

News18 Malayalam | news18-malayalam
Updated: February 6, 2020, 12:12 PM IST
ടോംതോമസിനെ ജോളി കൊലപ്പെടുത്തിയത് ക്യാപ്സ്യൂളിൽ സയനൈഡ് നിറച്ച് നൽകി; കൊലപാതകം സ്വത്തിന് വേണ്ടിയെന്ന് കുറ്റപത്രം
News18
  • Share this:
കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിലെ അഞ്ചാം കുറ്റപത്രവും സമർപ്പിച്ചു. പൊന്നാമറ്റം ടോം തോമസ് വധക്കേസിലെ കുറ്റപത്രമാണ് താമരശേരി മജിസ്ട്രേറ്റ് കോടതിയില്‍ ഇന്ന് രാവിലെ സമർപ്പിച്ചത്. സ്വത്ത് തട്ടിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ജോളി ടോം തോമസിനെ കൊന്നതെന്ന് റൂറൽ എസ്പി കെ.ജി സൈമൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

also read:നടിയെ ആക്രമിച്ച കേസ്: നടൻ ലാലിന്റെയും കുടുംബത്തിന്റെയും വിസ്താരം ആരംഭിച്ചു

175 സാക്ഷികളും 173 രേഖകളും  ഉണ്ട്. 1069 പേജുള്ള താണ് കുറ്റപത്രം. മഷ്റൂം ക്യാപ്സ്യൂൾ കഴിക്കുന്ന ശീലമുള്ള ടോം തോമസിനെ അത് മുതലെടുത്ത് ക്യാപ്സ്യൂളിൽ സയനൈഡ് നിറച്ച് നല‍്കിയാണ്  ജോളി കൊന്നതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. വീട്ടിലെ സന്ധ്യാ പ്രാര്‍ത്ഥനയ്ക്ക് മുമ്പാണ് ജോളി ഗുളിക നല്‍കിയത്. പ്രാര്‍ത്ഥനയ്ക്കിടയില്‍ ടോം തോമസ് കുഴഞ്ഞ് വീണു. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

ജോളി ഒന്നാം പ്രതിയും സയനൈഡ് കൈമാറിയ എം.എസ് മാത്യു രണ്ടാം പ്രതിയും സയനൈഡ് എത്തിച്ച് നല്‍കിയ പ്രജുകുമാര്‍ മൂന്നാം പ്രതിയുമായാണ് കുറ്റപത്രം.  ജോളിയുടെ മകന്‍ റെമോയാണ് പ്രധാന സാക്ഷി. ക്യാപ്സ്യൂള്‍ നല്‍കുന്നത് കണ്ടുവെന്ന റെമോയുടെ മൊഴിയും കുറ്റപത്രത്തിലുണ്ട്.

ടോം തോമസിന് ദിവസവും മഷ്റൂം ക്യാപ്സ്യൂള്‍ കഴിക്കുന്ന ശീലമുണ്ട്. അതുകൊണ്ട് തന്നെ സയനൈഡ് നിറച്ച ക്യാപ്സ്യൂള്‍ എളുപ്പത്തില്‍ ഇദ്ദേഹത്തെക്കൊണ്ട് കഴിപ്പിക്കാന്‍ ജോളിക്കായി.
ആദ്യം ഓടിയെത്തിയ അയൽക്കാരും ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോ ഡ്രൈവറുമെല്ലാം സാക്ഷികളാണ്.
First published: February 6, 2020, 12:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading