• HOME
  • »
  • NEWS
  • »
  • crime
  • »
  • Attack On Youtuber | യൂട്യൂബറെ ആക്രമിച്ച കേസ്; ഭാഗ്യലക്ഷ്മി അടക്കം മൂന്ന് പേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു

Attack On Youtuber | യൂട്യൂബറെ ആക്രമിച്ച കേസ്; ഭാഗ്യലക്ഷ്മി അടക്കം മൂന്ന് പേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു

ലോഡ്ജില്‍ അതിക്രമിച്ച് കടന്ന് മര്‍ദിച്ചെന്നും ശേഷം ദേഹത്ത് മഷി ഒഴിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു

  • Share this:
    തിരുവനന്തപുരം: യൂട്യൂബറെ ആക്രമിച്ച കേസില്‍ നടി ഭാഗ്യലക്ഷ്മി അടക്കം മൂന്നു പേര്‍ക്കെതിരെ കുറ്റപ്പത്രം സമര്‍ച്ചു. യൂട്യുബര്‍ വിജയ് പി നായരെ മര്‍ദിച്ച കേസിലാണ് കുറ്റപത്രം. ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ മറ്റ് പ്രതികള്‍.

    ലോഡ്ജില്‍ അതിക്രമിച്ച് കടന്ന് മര്‍ദിച്ചെന്നും ശേഷം ദേഹത്ത് മഷി ഒഴിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. ചൊറുവണം കൊണ്ട് അടിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഈ മാസം 22 ന് ഭാഗ്യലക്ഷമായും രണ്ട് പ്രതികളും കോടതിയില്‍ ഹാജരാകണമെന്നും  നിര്‍ദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാകേണ്ടത്.

    ലാപ്‌ടോപും മൊബൈലും മോഷ്ടിച്ചെന്ന് പരാതിയുണ്ടെങ്കിലും മോഷണ കുറ്റം ചുമത്തിയിട്ടില്ല. 2020 സെപ്റ്റംബറിലാണ് ഏറെ വിവാദമായ സംഭവമുണ്ടായത്.

    യൂട്യൂബ് ചാനലിലെ വീഡിയോകളിലൂടെ വിജയ് പി.നായര്‍ സ്ത്രീകളെ അധിക്ഷേപിക്കുന്നതായി ആരോപിച്ചാണ് ഭാഗ്യലക്ഷ്മിയും കൂട്ടരും ഇയാളെ മര്‍ദിച്ചത്. സംഭവം ഫെയ്സ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ട ഇവര്‍ വിജയ് പി.നായരെ കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ചെയ്തിരുന്നു.

    Also Read-അശ്ലീല വീഡിയോ; യൂട്യൂബറെ മർദ്ദിച്ച സംഭവത്തിൽ ഭാഗ്യലക്ഷ്മി ഉൾപ്പെടെ മൂന്നു പേർക്കെതിരെ ജാമ്യമില്ലാ കേസ്

    അശ്ലീല പരാമര്‍ശങ്ങളോടെയുള്ള ഈ വീഡിയോ ചോദ്യം ചെയ്താണ് ഭാഗ്യലക്ഷ്മിയുടെ സംഘം ഇയാള്‍ക്കെതിരെ തിരിഞ്ഞത്. ഏതാണ്ട് പത്തു മിനിറ്റോളം നീളുന്ന വാഗ്വാദത്തിനിടെ ഇയാള്‍ ചെയ്തുവെന്നാരോപിക്കുന്ന കൃത്യങ്ങള്‍ പ്രതിഷേധക്കാരുടെ സംഘം ചോദ്യം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു.
    Published by:Jayesh Krishnan
    First published: