നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നവജാത ശിശു മരിച്ച കേസ്; അമ്മ രേഷ്മക്കെതിരെ കുറ്റപത്രം

    കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നവജാത ശിശു മരിച്ച കേസ്; അമ്മ രേഷ്മക്കെതിരെ കുറ്റപത്രം

    കേസിൽ കുഞ്ഞിന്റെ അമ്മ കല്ലുവാതുക്കൽ ഊഴായ്ക്കോട് പേഴുവിള വീട്ടിൽ രേഷ്മ (22) മാത്രമാണ് പ്രതി.

    രേഷ്മ

    രേഷ്മ

    • Share this:
    കൊല്ലം: കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച ഒരു ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ച (New Born Baby Death Case) കേസിൽ അമ്മ രേഷ്മക്കെതിരെ (Reshma) കുറ്റപത്രം. അന്വേഷണ സംഘം പരവൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം (Chargesheet) സമർപ്പിച്ചു. കൊല്ലം സെഷൻസ് കോടതിയിലായിരിക്കും കേസിന്റെ വിചാരണ. കേസിൽ കുഞ്ഞിന്റെ അമ്മ കല്ലുവാതുക്കൽ ഊഴായ്ക്കോട് പേഴുവിള വീട്ടിൽ രേഷ്മ (22) മാത്രമാണ് പ്രതി.

    നവജാത ശിശുവിനെ ഉപേക്ഷിക്കൽ, കരുതിക്കൂട്ടിയുള്ള കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് രേഷ്‌മയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്‌. രേഷ്മയുടെ ഭർത്താവ് വിഷ്‌ണു  ഉൾപ്പെടെ 54 സാക്ഷികളാണുള്ളത്. 55 പേജുള്ള കുറ്റപത്രത്തിൽ 20 പേജ് അനുബന്ധ രേഖകളാണ്.

    പാരിപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജൂൺ 22ന്‌ അറസ്റ്റിലായ രേഷ്‌മയ്‌ക്കെതിരെ നരഹത്യയ്‌ക്കാണ്‌ കേസെടുത്തിരുന്നത്‌. അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാൻ കഴിയാതിരുന്നതിനാൽ രേഷ്‌മയ്‌ക്ക്‌ ജാമ്യം ലഭിച്ചിരുന്നു.  രേഷ്‌മ അജ്ഞാത കാമുകൻ ‘അനന്തു’വുമായി ഫേസ്ബുക്ക്‌ മെസഞ്ചർ വഴി നടത്തിയ ചാറ്റുകളുടെ ഇന്റർനെറ്റ് പ്രൊട്ടോകോൾ ഡീറ്റയിൽ റിപ്പോർട്ട് ഫേസ്ബുക്കിൽനിന്ന്‌ അന്വേഷണ സംഘത്തിന്‌  ലഭിച്ചിട്ടില്ല.

    Also Read- ശിലാഫലകത്തിൽ പേരു ചേർക്കാത്തതിന് ജില്ലാ പഞ്ചായത്ത് മെമ്പർ ശിലാഫലകം ചുറ്റിക കൊണ്ട് തകര്‍ത്തു

    കാമുകനെന്ന വ്യാജേന ചാറ്റ് നടത്തിയിരുന്ന രേഷ്മയുടെ അടുത്ത ബന്ധുക്കളായ ആര്യ (23), ഗ്രീഷ്മ (22) എന്നിവരെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ ഇത്തിക്കരയാറ്റിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിരുന്നു. ഇവർ മെസഞ്ചർ വഴി നടത്തിയ ചാറ്റുകളുടെ വിശദവിവരങ്ങളാണ്‌ ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിരുന്നത്‌. ഫേസ്ബുക്കിൽനിന്ന്‌ വിവരങ്ങൾ ലഭിക്കാത്തത്‌ കേസിനെ ബാധിക്കില്ലെന്ന്‌ പൊലീസ് പറഞ്ഞു.

    രേഷ്മയുടെ വീടിന്‌ പിന്നിലെ റബർ തോട്ടത്തിലെ കരിയിലക്കൂട്ടത്തിൽ ജനുവരി അഞ്ചിനാണ്‌ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം ഗവ.  മെഡിക്കൽ കോളജ് ആശുപത്രിയിലും തിരുവനന്തപുരം എസ്എടിയിലും പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞ്‌ മരിച്ചു. ആറു മാസത്തിനു ശേഷം ഡിഎൻഎ പരിശോധനയിലാണ് കുഞ്ഞ് രേഷ്മയുടേതാണെന്ന് തിരിച്ചറിഞ്ഞത്. കുഞ്ഞിനെ ഉപേക്ഷിച്ച ശേഷവും നാട്ടുകാരോടും പൊലീസിനോടും ഭാവവ്യത്യാസമില്ലാതെയായിരുന്നു രേഷ്മയുടെ ഇടപെടൽ. കാമുകനെ കാണാൻ രണ്ടു തവണ രേഷ്മ വീടുവിട്ടു പോയിരുന്നു. എന്നാൽ 'അജ്ഞാത കാമുകനെ' കാണാൻ സാധിക്കാതെ മടങ്ങിയെത്തി.

    Also Read- നിലമ്പൂർ വഴിക്കടവിൽ പതിനാറുകാരന് മദ്യവും ലഹരി വസ്തുക്കളും നൽകി; അമ്പതുകാരനെ പോലീസ് പിടികൂടി

    ഇത്തിക്കരയാറ്റിൽച്ചാടി മരിച്ച ആര്യ മുൻപ് രേഷ്മയുടെ ഫോൺ ഉപയോഗിച്ചിട്ടുണ്ട്. രേഷ്മ പല യുവാക്കളുമായി ചാറ്റു നടത്തുവെന്നത് മനസ്സിലാക്കിയാണ് യുവതികൾ ആൾമാറാട്ടം നടത്തി കബളിപ്പിച്ചത്.
    Published by:Rajesh V
    First published:
    )}