• HOME
 • »
 • NEWS
 • »
 • crime
 • »
 • Arrest | വ്യാജ ചിത്രം ഉപയോഗിച്ച് ചാറ്റിങ്; നേരിട്ട് കണ്ടപ്പോള്‍ ആളുമാറി, പെണ്‍കുട്ടിയെ കാറില്‍ കടത്താന്‍ ശ്രമം

Arrest | വ്യാജ ചിത്രം ഉപയോഗിച്ച് ചാറ്റിങ്; നേരിട്ട് കണ്ടപ്പോള്‍ ആളുമാറി, പെണ്‍കുട്ടിയെ കാറില്‍ കടത്താന്‍ ശ്രമം

പുളിമാത്ത് മണ്ണാർക്കോണം ലാൽ ഭവനിൽ ശ്യാം(32) ആണ് അറസ്റ്റിലായത്

 • Share this:
  സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രൊഫൈൽ ഫോട്ടോ പ്രദർശിപ്പിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പരിചയപ്പെടുകയും ഫോണിൽ വിളിച്ചു വരുത്തി കാറിൽ കടത്തി കൊണ്ടു പോയ കേസിൽ യുവാവ് കിളിമാനൂരിൽ അറസ്റ്റിൽ. പുളിമാത്ത് മണ്ണാർക്കോണം ലാൽ ഭവനിൽ ശ്യാം(32) ആണ് അറസ്റ്റിലായത്. മെയ്  5ന് രാവിലെ 10 മണിക്കാണ് സംഭവം നടന്നത്.

  പെൺകുട്ടിയെ വിളിച്ചു വരുത്തി കാറിൽ കയറ്റി കൊണ്ടു പോയ വേളയിൽ സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട ആളല്ല എന്ന് മനസ്സിലാക്കിയ പെൺകുട്ടി കാറിനുള്ളിൽ ബഹളം ഉണ്ടാക്കി.ഈ സമയം പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും, ഫോൺ പിടിച്ചു വാങ്ങിയ ശേഷം വെഞ്ഞാറമൂട് ഭാഗത്ത് ഇറക്കി വിടുകയും ചെയ്തു. കിളിമാനൂർ എസ്എച്ച്ഒ: എസ്.സനൂജ്, എസ്ഐ: വിജിത്ത് കെ.നായർ എന്നിവർ അടങ്ങിയ അന്വേഷണ സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

  ഷിബു ബേബി ജോണിൻ്റെ കുടുംബ വീട്ടിലെ മോഷണം; പ്രതിയെ പിടിച്ചത് മണിക്കൂറുകള്‍ക്കുള്ളിൽ


  മുന്‍ മന്ത്രി ഷിബു ബേബി ജോണിന്റെ (Shibu Baby John) കുടുംബ വീട്ടില്‍ മോഷണം നടത്തിയ ആളെ പോലീസ് പിടികൂടി. തമിഴ്നാട് കന്യാകുമാരി ജില്ലയില്‍ മണികെട്ടാന്‍ പൊട്ടന്‍ വണ്ണന്‍വിള്ളൈ വില്ലേജില്‍ മുത്തു പെരുമാള്‍ മകന്‍ രമേഷ് (രാസാത്തി രമേഷ്, 48) ആണ് പോലീസ് പിടിയിലായത്. ഷിബു ബേബി ജോണിന്‍റെ വീടിനോട് ചേര്‍ന്ന് നില്‍ക്കുന്ന പിതാവ് ബേബി ജോണിന്റെ വീട്ടിലാണ് മോഷണം നടന്നത്.

  ബേബി ജോണിന്‍റെ ഭാര്യ അന്നമ്മ ജോണിന്‍റെ 53 പവന്‍ ആഭരണങ്ങളും മറ്റുമാണ് മോഷണം പോയത്. ബേബി ജോണിന്‍റെ മരണത്തിന് ശേഷം ഭാര്യ അന്നമ്മ ജോണ്‍ ആണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. രാത്രികാലങ്ങളില്‍ അന്നമ്മ കുടുംബ വീടിനോട് ചേര്‍ന്നുളള ഷിബുവിന്‍റെ വീട്ടിലേക്ക് പോകും. കഴിഞ്ഞ 30ന് പാലക്കാട് ജില്ലാ ജയിലില്‍ നിന്നും മോചിതനായ പ്രതി ട്രെയിനില്‍ കൊല്ലത്ത് എത്തി റെയില്‍വേ സ്റ്റേഷനും പരിസരങ്ങളിലുമായി കറങ്ങി നടക്കുകയായിരുന്നു.

  രാത്രിയില്‍ പരിസരങ്ങളിലെ വീടുകളില്‍ നിരീക്ഷണം നടത്തി കൊല്ലം ഈസ്റ്റ് വില്ലേജില്‍ കന്‍റോണ്‍മെന്‍റ് നോര്‍ത്ത് വാര്‍ഡില്‍ കാടന്‍മുക്ക് എന്ന സ്ഥലത്ത് ഉപാസന നഗര്‍ 105 വയലില്‍ വീട്ടില്‍ രാത്രിയില്‍ ആളില്ലയെന്ന് മനസിലാക്കിയാണ് ഇയാള്‍ മോഷണത്തിന് ഈ വീട് തെരഞ്ഞെടുത്തത്. രാത്രിയില്‍ കമ്പിപ്പാര കൊണ്ട് വീടിന്‍റെ മുന്‍വാതില്‍ തകര്‍ത്ത് അകത്ത് കടന്ന് കിടപ്പ് മുറിയില്‍ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്‌ടിക്കുകയായിരുന്നു.

  മോഷണത്തെ തുടര്‍ന്ന് ഇയാള്‍ സ്ഥലത്ത് നിന്നും അപ്രത്യക്ഷനായതായി മനസിലാക്കിയ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘം ഇയാളുടെ സി.സി.ടി.വി. ദൃശ്യങ്ങള്‍ തമിഴ്നാട് പോലീസിന് കൈമാറി. തുടര്‍ന്ന് നിരവധി കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ച ഇയാളെ തിരിച്ചറിയുകയായിരുന്നു.

  പ്രത്യേക പോലീസ് സംഘം തമിഴ്നാട് പോലീസിന്‍റെ സഹായത്തോടെ ഇയാളെ തമിഴ്നാട്ടിലെ നാഗര്‍കോവിലില്‍ നിന്നും പിടികൂടുകയായിരുന്നു. ഇയാളില്‍ നിന്നും മോഷണ മുതലായ 53 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ പോലീസ് കണ്ടെടുത്തു. മോഷണത്തിന് ശേഷം മണിക്കൂറുകള്‍ക്കുളളില്‍ തന്നെ പോലീസ് പ്രതിയെ തിരിച്ചറിഞ്ഞ് 24 മണിക്കൂര്‍ തികയുന്നതിന് മുമ്പ് പ്രതിയെ പോലീസ് വലയിലാക്കി.
  Published by:Arun krishna
  First published: