• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ജോലി വാഗ്ദാനം നല്‍കി മുഖ്യമന്ത്രിയുടെ പേരില്‍ പണപ്പിരിവ്; പി.ശശിയുടെ സഹോദരന്‍ പി സതീശന്‍ അറസ്റ്റില്‍


Updated: May 5, 2018, 12:40 AM IST
ജോലി വാഗ്ദാനം നല്‍കി മുഖ്യമന്ത്രിയുടെ പേരില്‍ പണപ്പിരിവ്; പി.ശശിയുടെ സഹോദരന്‍ പി സതീശന്‍ അറസ്റ്റില്‍

Updated: May 5, 2018, 12:40 AM IST
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കണ്ണുര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍, കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ തുടങ്ങിയ നേതാക്കളുടെ പേരില്‍ ജോലി വാഗ്ദാനം നല്‍കി പണപ്പിരിവു നടത്തിയ സി.പി.എം നേതാവിന്റെ സഹോദരന്‍ അറസ്റ്റില്‍.

മുന്‍മുഖ്യമന്ത്രി ഇ.കെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി.ശശിയുടെ സഹോദരന്‍ പി.സതീശനെ ആണ് പൊലീസ് അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച ഉച്ചയോടെ കസ്റ്റഡിയില്‍ എടുത്ത സതീശന്റെ അറസ്റ്റ് വൈകുന്നേരത്തെടെയാണ് രേഖപ്പെടുത്തിയത്.

സര്‍ക്കാര്‍ ജോലി നല്‍കാമെന്നു വിശ്വസിപ്പിച്ചാണ് ഇയാള്‍ നിരവദി പേരില്‍ നിന്നും പണം കൈപ്പറ്റിയത്. കോഴിക്കോട് വിമാനത്താവളത്തിലും സി.സ്റ്റെഡിലും സ്ഥിര നിയമനം വാഗ്ദാനം ചെയ്ത് കരാര്‍ ജീവനക്കാരില്‍ നിന്ന് പണം വാങ്ങിയെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. നാല്‍പതോളം പേരില്‍ നിന്ന് 15,000 രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ വാങ്ങിയെന്നാണ് പരാതി. പാര്‍ട്ടി ഫണ്ടിലേക്കെന്ന പേരലായിരുന്നു സതീശന്റെ പിരിവ്. തട്ടിപ്പിനിരയായവര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് വെള്ളിയാഴ്ച സതീശനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

ആശ്രിത നിയമത്തിന്റെ പേരില്‍ പി.സതീശന്‍ രണ്ടര ലക്ഷം രൂപ തട്ടിയെടുത്തെന്ന് ആരോപിച്ച് ഒരു യുവതി നല്‍കിയ പരാതി കൈപ്പറ്റാന്‍ കസബ എസ്.ഐ തയാറായില്ലെന്നും ആരോപണമുയര്‍ന്നിരുന്നു. പഞ്ചായത്ത് വകുപ്പില്‍ ജീവനക്കാരനായിരിക്കേ മരണമടഞ്ഞയാളുടെ ഭാര്യയില്‍ നിന്നാണ് പി.സതീശന്‍ രണ്ടര ലക്ഷം രൂപ കൈപ്പറ്റിയത്. ആദ്യം നാല്‍പ്പതിനായിരവും പിന്നീട് പാര്‍ട്ടി ഫണ്ടിലേക്കെന്ന പേരില്‍ രണ്ടു ലക്ഷം രൂപയും വാങ്ങുകയായിരുന്നു. എന്നാല്‍ ജോലി ലഭിക്കാതെ വന്നതോടെ യുവതി പണത്തിനായി സമീപിച്ചുവെങ്കിലും തിരിച്ചുനല്‍കാന്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് ഇവര്‍ പൊലീസില്‍ പരാതിപ്പെട്ടത്. എന്നാല്‍ പരാതി സ്വീകരിക്കാന്‍ എസ്.ഐ തയ്യാറായില്ല.

പരാതി സ്വീകരിക്കാന്‍ തയാറാകാത്ത എസ്.ഐയുടെ നിലപാട് യുവതി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ മറ്റൊരു പൊലീസുകാരനൊപ്പം ബൈക്കില്‍ കയറി സ്റ്റേഷനില്‍ നിന്നും പുറത്തേക്കു പോയി. സംഭവം വാര്‍ത്തയായതോടെ ഉച്ചയോടെ സ്റ്റേഷനില്‍ എത്തിയ സി.ഐ പരാതി സ്വീകരിച്ചു.

ഇതിനിടെ പി.സതീശന്റെ തട്ടിപ്പിനെ കുറിച്ച് പാര്‍ട്ടി നേതൃത്വത്തിന് നേരത്തെ അറിവുണ്ടായിരുന്നെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്. എന്നാല്‍ സഹോദരനുമായി 20 വര്‍ഷമായി ബന്ധമില്ലെന്നും കേസില്‍ ഇടപെടാനാവില്ലെന്നും പി.ശശി പ്രതികരിച്ചു. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.

 
First published: May 4, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍