• HOME
  • »
  • NEWS
  • »
  • crime
  • »
  • 'ദുരിതശാന്തിയ്ക്കായി പ്രത്യേക പൂജ ചെയ്യണം'; വീട്ടമ്മയെ കബളിപ്പിച്ച് പണവും സ്വര്‍ണവും തട്ടി

'ദുരിതശാന്തിയ്ക്കായി പ്രത്യേക പൂജ ചെയ്യണം'; വീട്ടമ്മയെ കബളിപ്പിച്ച് പണവും സ്വര്‍ണവും തട്ടി

ഗള്‍ഫിലുള്ള മകന് വലിയ ആപത്തുണ്ടാകുമെന്നും പ്രത്യേക പൂജകള്‍ ചെയ്താല്‍ അതൊഴിവാകുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു.

  • Last Updated :
  • Share this:
    കൊല്ലം: കുടുംബസംബന്ധമായ ദുരിതശാന്തിക്കായി പൂജ നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടമ്മയെ കബളിപ്പിച്ച് സ്വര്‍ണവും പണവും തട്ടി. വീട്ടിലെത്തിയ രണ്ടംഗ സംഘമാണ് തട്ടിപ്പ് നടത്തിയത്. വടക്കേക്കര പഞ്ചായത്ത് അണ്ടിപ്പിള്ളിക്കാവ് സ്വദേശിനിയായ വീട്ടമ്മയുടെ പണവും സ്വര്‍ണവുമാണ് തട്ടിയത്.

    വീട്ടിലെത്തിയ രണ്ടുപേര്‍ മക്കളെക്കുറിച്ചുള്ള വിവരം തിരക്കുകയും വീട്ടമ്മ അത് വെളിപ്പെടുത്തുകയും ചെയ്തു. ഗള്‍ഫിലുള്ള മകന് വലിയ ആപത്തുണ്ടാകുമെന്നും പ്രത്യേക പൂജകള്‍ ചെയ്താല്‍ അതൊഴിവാകുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. പൂജ നടത്തുന്നതിന് സ്വര്‍ണം ആവശ്യമാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.

    സ്വര്‍ണം നല്‍കുന്നതില്‍ ആദ്യം വീട്ടമ്മ വിമുഖത കാട്ടിയെങ്കിലും മകന് ആപത്ത് അടുത്തിരിക്കുകയാണെന്ന് പലകുറി പറഞ്ഞശേഷം അവര്‍ സ്വര്‍ണം കൊടുക്കാന്‍ വഴങ്ങുകയായിരുന്നു.ഒന്നരപ്പവന്റെ മാല, അരപ്പവന്‍, കാല്‍പ്പവന്‍ വരുന്ന മോതിരങ്ങള്‍, 1400 രൂപ എന്നിവ ഇവരെ ഏല്‍പ്പിച്ചു. ഒന്നരപ്പവന്റെ മാല, അരപ്പവന്‍, കാല്‍പ്പവന്‍ വരുന്ന മോതിരങ്ങള്‍, 1400 രൂപ എന്നിവ ഇവരെ ഏല്‍പ്പിച്ചു.

    Also Read-അന്തര്‍ സംസ്ഥാന മൊബൈല്‍ മോഷണ സംഘം പിടിയില്‍; 490 ഫോണുകള്‍ പിടിച്ചെടുത്തു

    പൂജകഴിഞ്ഞ് സ്വര്‍ണാഭരണങ്ങള്‍ തിരിച്ചുകൊണ്ടുത്തരാമെന്ന് ഇവര്‍ ഉറപ്പു നല്‍കിയിരുന്നെങ്കിലും അതുണ്ടായില്ല. അതോടെ ബന്ധുക്കളെ വിവരമറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

    റെയില്‍വേ ട്രാക്കുകളിലിരുന്ന് മയക്കുമരുന്ന് ഉപയോഗം; ഒമ്പതാം ക്ലാസുകാരനടക്കം 5 പേര്‍ പിടിയില്‍

    മലപ്പുറം പരപ്പനങ്ങാടിയില്‍ റെയില്‍വേ ട്രാക്കുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗിക്കുന്ന സംഘം പിടിയില്‍. ട്രാക്കുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരപ്പനങ്ങാടി പോലീസും താനൂര്‍ സബ്ഡിവിഷന്‍ ഡാന്‍സാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ്  ഒമ്പതാം ക്ലാസുകാരന്‍ ഉള്‍പ്പെടെ 5 പേര്‍ പിടിയിലായത്. പരപ്പനങ്ങാടി മേല്‍പ്പാലത്തിനുതാഴെ റെയില്‍വേട്രാക്കില്‍നിന്നും വള്ളിക്കുന്ന് റെയില്‍വേസ്റ്റേഷനു സമീപം റെയില്‍വേട്രാക്കില്‍നിന്നും അയ്യപ്പന്‍കാവ് റെയില്‍വേ പുറമ്പോക്കില്‍നിന്നുമാണ് പ്രതികളെ പിടികൂടിയത്.

    പരപ്പനങ്ങാടി പുത്തന്‍ കടപ്പുറം സ്വദേശികളായ പൗരജിന്റെപുരയ്ക്കല്‍ മുഹമ്മദ് അര്‍ഷിദ് (19), പത്ത കുഞ്ഞാലിന്റെ ഉമറുള്‍ മുക്താര്‍ (21), വള്ളിക്കുന്ന് ആനങ്ങാടി പാണ്ടിവീട്ടില്‍ സല്‍മാനുള്‍ ഫാരിസ് (18), കിഴക്കന്റെപുരയ്ക്കല്‍ മുഷ്താഖ് അഹമ്മദ് (18), ഒമ്പതാംക്ലാസുകാരന്‍ എന്നിവരെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റുചെയ്തത്.

    Also Read-നാലുമാസം ഗര്‍ഭിണിയായ മകളെ നടുറോഡിൽ ചവിട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ

    പ്രദേശത്തെ റസിഡെന്‍സ് അസോസിയേഷനുകളും ക്ലബ്ബുകളും മറ്റുമായി ചേര്‍ന്ന് പരിശോധന തുടരുമെന്ന് പരപ്പനങ്ങാടി പോലീസ് അറിയിച്ചു.

    പരപ്പനങ്ങാടി സി.ഐ. ഹണി കെ. ദാസ്, എസ്.ഐ.മാരായ പ്രദീപ്കുമാര്‍, പരമേശ്വരന്‍, പോലീസുകാരായ രാമചന്ദ്രന്‍, രഞ്ജിത്ത്, ദിലീപ്, ഡാന്‍സാഫ് ടീം അംഗങ്ങളായ ആല്‍ബിന്‍, സബുദീന്‍, ജിനേഷ്, വിപിന്‍, അഭിമന്യു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
    Published by:Jayesh Krishnan
    First published: