ചേലക്കര രഘു വധക്കേസ്: മുഖ്യ പ്രതികൾക്ക് ജീവപര്യന്തം; ഹാജരാവാത്ത പ്രതികൾക്കെതിരെ അറസ്റ്റ് വാറണ്ട്

മൂന്ന് പ്രതികൾ ഹാജരാവാത്തതിനാൽ ഇവർക്കെതിരെ അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചു

News18 Malayalam | news18-malayalam
Updated: May 27, 2020, 10:07 PM IST
ചേലക്കര രഘു വധക്കേസ്: മുഖ്യ പ്രതികൾക്ക് ജീവപര്യന്തം; ഹാജരാവാത്ത പ്രതികൾക്കെതിരെ അറസ്റ്റ് വാറണ്ട്
മൂന്ന് പ്രതികൾ ഹാജരാവാത്തതിനാൽ ഇവർക്കെതിരെ അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചു
  • Share this:
പാലക്കാട്: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ചേലക്കര രഘു വധ കേസിലെ ഏഴു പ്രതികളിൽ നാലുപേർക്കാണ് പാലക്കാട് ജില്ലാ സെഷൻസ് കോടതി ഇന്ന് ശിക്ഷ വിധിച്ചത്. മൂന്ന് പ്രതികൾ ഹാജരാവാത്തതിനാൽ ഇവർക്കെതിരെ അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചു.

കേസിലെ ഒന്നാം പ്രതി  തൃശൂർ എളനാട് സ്വദേശി പ്രസാദ്, രണ്ടാം പ്രതി പാലക്കാട് കണ്ണമ്പ്ര സ്വദേശി മുഹമ്മദലി എന്നിവർക്കാണ് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. പിഴ നൽകിയില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. ഗൂഡാലോചന കുറ്റം ചുമത്തപ്പെട്ട എട്ടാം പ്രതി രാജേന്ദ്രനും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഇയാൾ ഒന്നര ലക്ഷം രൂപ പിഴയും അടയ്ക്കണം. ഏഴാം പ്രതി സന്തോഷിന് പ്രേരണാകുറ്റത്തിന് മൂന്നു വർഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. മറ്റു പ്രതികളായ  അബു താഹിർ, കൃഷ്ണദാസ്, രജീഷ് എന്നിവർ കോടതിയിൽ ഹാജരായിരുന്നില്ല. ഇവർക്കെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.

You may also like:Covid 19: സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കൂടി കോവിഡ്; രോഗബാധിതരുടെ എണ്ണം 1000 കടന്നു‌ [NEWS]Bev Q ആപ്പ് | ട്രയൽ റൺ വിജയം; രണ്ടു മിനിറ്റ് കൊണ്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത് 20000 പേര്‍ [NEWS]Viral Video| നിസാരം!! കൂറ്റൻ രാജവെമ്പാലയെ വാലിൽ തൂക്കിയെറിഞ്ഞ് വയോധിക; അതൊരു പാമ്പാണെന്ന് നെറ്റിസൺസ് [NEWS]
2012ഡിസംബര്‍ ആറിന് രാത്രിയായിരുന്നു കേസിനാസ്​പദമായ സംഭവം. തൃശൂര്‍ ചേലക്കര ചെട്ടിത്തെരുവ് സ്വദേശി  രഘുവിനെ വിനോദയാത്രയ്‌ക്കെന്ന പേരില്‍ ടാക്‌സി വിളിച്ച് കൊണ്ടുപോയ പ്രതികൾ ചേലക്കര കോങ്ങോട്ടുപാടത്ത് വെച്ച് കൊലപ്പെടുത്തുകയും പാലക്കാട്  തിരുനെല്ലായ് പുഴയില്‍ ഉപേക്ഷിക്കുകയുമായിരുന്നു. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് സ്വര്‍ണ കടത്ത്  നടത്താനുള്ള വാഹനത്തിനായാണ് കൊല നടത്തിയത്. വാഹനം വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഉപേക്ഷിച്ച നിലയില്‍ വാഹനം കോയമ്പത്തൂരില്‍ നിന്നും പോലീസ് കണ്ടെത്തിയിരുന്നു.

ഒന്നാംപ്രതി പ്രസാദ് 2010ല്‍ കൊല്ലത്ത് കടയ്ക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന ഹയറുന്നീസ വധക്കേസില്‍ പ്രതിയാണ്. പാലക്കാട്, തൃശൂര്‍ ജില്ലകളിലായി ആറ് ബൈക്ക് മോഷണക്കേസുകളിലും മാലപിടിച്ചുപറിക്കേിലും പ്രതിയാണ് പ്രസാദ്. പ്രസാദും രണ്ടാം പ്രതി മുഹമ്മദാലിയും 2011ആഗസ്ത് എട്ടിന് ദേശമംഗലം വറവട്ടൂര്‍ സ്വദേശി ആസ്യയെ കൊലപ്പെടുത്തിയ കേസിലും പ്രതികളാണ്.
First published: May 27, 2020, 10:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading