• HOME
  • »
  • NEWS
  • »
  • crime
  • »
  • Venmani Murder Case | വെണ്‍മണി ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി; ശിക്ഷാ വിധി നാളെ

Venmani Murder Case | വെണ്‍മണി ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി; ശിക്ഷാ വിധി നാളെ

2019 നവംബർ 11നായിരുന്നു കേസിനാസ്പദമായ സംഭവം. ദമ്പതികളുടെ വീട്ടിൽ ജോലിക്കെത്തിയ പ്രതികൾ വീട്ടിൽ സ്വർണം ഉണ്ടെന്ന് മനസിലാക്കിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    ആലപ്പുഴ: ചെങ്ങന്നൂര്‍ വെൺമണി കോടുകുളഞ്ഞി ഇരട്ടക്കൊലപാതക (Double Murder) കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. കരോട് ആഞ്ഞിലിമൂട്ടിൽ വീട്ടിൽ എ.പി ചെറിയാൻ, ഭാര്യ ലില്ലിക്കുട്ടി ചെറിയാൻ എന്നിവരെ കൊലപ്പെടുത്തി വീട് കവർച്ച ചെയ്ത കേസിലെ പ്രതികളായ  ലബിലു ഹസൻ (39), ജുവൽ ഹസൻ (24) എന്നിവരെയാണ് മാവേലിക്കര അഡീഷണൽ ജില്ലാ കോടതി ജഡ്ജി കെന്നത്ത് ജോർജ്ജ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രതികള്‍ ബംഗ്ലാദേശ് സ്വദേശികളാണ്. ഇവര്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും.

    2019 നവംബർ 11നായിരുന്നു കേസിനാസ്പദമായ സംഭവം. ദമ്പതികളുടെ വീട്ടിൽ ജോലിക്കെത്തിയ പ്രതികൾ വീട്ടിൽ സ്വർണം ഉണ്ടെന്ന് മനസിലാക്കിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കൊലപാതകം, അതിക്രമിച്ചു കയറൽ, കവർച്ച തുടങ്ങി പ്രതികൾക്കെതിരെ ചുമത്തിയിരുന്ന എല്ലാ കുറ്റങ്ങളും സംശയാതീതമായി തെളിഞ്ഞതായി കോടതി കണ്ടെത്തി.

    read also- Murder Case | ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊന്ന സംഭവം; കൊലപാതകം നടന്നത് 50 ലക്ഷം സമ്മാനത്തുകയ്ക്ക് വാങ്ങിയ വീട്ടില്‍

    കൊലപാതകത്തിന് ശേഷം 45 പവൻ സ്വർണവും  17,338 രൂപയും അപഹരിച്ച ശേഷം കേരളം വിട്ട പ്രതികളെ നവംബർ 13ന് വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. 2021 നവംബർ 1ന് ആരംഭിച്ച വിചാരണ 2022 ഫെബ്രുവരി 25ന് പൂര്‍ത്തിയായി.

    കേസിൽ 60 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 103 തൊണ്ടിമുതലും 80 രേഖകളും കേസിൽ ഹാജരാക്കി.  വിശാഖപട്ടണം ആർ.പി.എഫ് പോലീസിലെ 5 പേരും ആന്ധ്രാദേശ്, ബംഗാൾ, അസാം, പുതുച്ചേരി സ്വദേശികളും സാക്ഷികളായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് സോളമൻ, സരുൺ കെ. ഇടുക്കുള എന്നിവർ ഹാജരായി.

    Death Sentence | രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊന്നു; 38കാരന് വധശിക്ഷ


    രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച്(Rape) കൊലപ്പെടുത്തിയ(Murder) 38കാരന് വധശിക്ഷ(Death Sentence) വിധിച്ച് കോടതി. പൂനെയിലെ അതിവേഗ പോക്‌സോ കോടതിയാണ്(POCSO Court) വധശിക്ഷ വിധിച്ചത്. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെയാണ് ഇയാള്‍ തട്ടിക്കൊണ്ടുപോത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

    കുട്ടിയെ കാണാതായതോടെ കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു. അന്വേഷണത്തില്‍ റിക്ഷാ ഡ്രൈവറുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. കുഞ്ഞുമായി പോയ ഒരാളെ ഇറക്കി വിട്ട സ്ഥലം റിക്ഷ ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കി. തുടര്‍ന്ന് ഈ പരിസരത്ത് നടത്തിയ തെരച്ചിലിനൊടുവില്‍ ഒരു പാലത്തിന് അടിയിലെ പൈപ്പിനുള്ളില്‍ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

    read also- Murder Case | വയോധികയെ ചെറുമകന്‍ കൊലപ്പെടുത്തിയത് ഒരു പവന്റെ വളയ്ക്ക് വേണ്ടി; കൊലയ്ക്കുശേഷം പോയത് മദ്യം വാങ്ങാന്‍

    മൃതദേഹ പരിശോധനയിലാണ് കുഞ്ഞ് ക്രൂരമായ ബലാത്സംഗത്തിന് ഇരയായെന്ന് വ്യക്തമായത്. ബലാത്സംഗത്തിനും കൊലപാതകത്തിനും ശേഷം സമീപത്തെ ഒരു ഇഷ്ടികച്ചൂളയ്ക്ക് സമീപം ഒളിച്ചിരുന്ന സഞ്ജയ് കട്കര്‍ എന്നയാളെ പൊലീസ് കണ്ടെത്തുകയായിരുന്നു.

    ഡിഎന്‍എ സാംപിളുകള്‍ അടക്കമുള്ള തെളിവുകള്‍ വിലയിരുത്തിയ ശേഷമാണ് കോടതി വധശിക്ഷയ്ക്ക് ഉത്തരവിട്ടത്. തട്ടിക്കൊണ്ട് പോകല്‍, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ക്ക് വധശിക്ഷയ്ക്ക് വിധിച്ചത്. പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി സഞ്ജയ് ദേശ്മുഖാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
    Published by:Arun krishna
    First published: