നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കാമുകിയായ അമ്മയുടെ ഒത്താശയോടെ 15കാരിയെ നിരന്തര പീഡനത്തിനിരയാക്കി; എസ്ഐ അറസ്റ്റിൽ

  കാമുകിയായ അമ്മയുടെ ഒത്താശയോടെ 15കാരിയെ നിരന്തര പീഡനത്തിനിരയാക്കി; എസ്ഐ അറസ്റ്റിൽ

  സംഭവം പുറത്തു പറഞ്ഞാൽ അച്ഛനെയും സഹോദരനെയും കൊലപ്പെടുത്തുമെന്നും ഭീഷണിയുണ്ടായിരുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ചെന്നെ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സബ് ഇൻസ്പെക്ടര്‍ അറസ്റ്റിൽ. ചെന്നൈ കാശിമേഡ് സ്റ്റേഷൻ എസ്ഐ ആയ സതീഷ് കുമാർ (37) ആണ് അറസ്റ്റിലായിരിക്കുന്നത്. മാധവപുരം സ്വദേശിനിയായ പതിനഞ്ചുകാരിയാണ് ഇയാളുടെ പീഡനത്തിനിരയായത്. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയും ഇവരുടെ സഹോദരിയും അറസ്റ്റിലായിട്ടുണ്ട്.

   പൊലീസ് പറയുന്നതനുസരിച്ച് മാധവപുരത്തായിരുന്നു സതീഷ് ആദ്യം ജോലി ചെയ്തിരുന്നത്. ഇവിടെ വച്ചാണ് പെൺകുട്ടിയുടെ അമ്മയുമായി പരിചയത്തിലാകുന്നത്. ഭർത്താവിനെതിരെ പരാതി നൽകാനെത്തിയ സ്ത്രീയുമായി ഇയാൾ അടുപ്പത്തിലാവുകയായിരുന്നു. ഭർത്താവുമായി അകന്ന് കഴിയുന്ന സ്ത്രീ മകള്‍ക്കൊപ്പം സഹോദരിയുടെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ഈ വീട്ടിൽ നിത്യസന്ദർശകനായ എസ്ഐ അധികം വൈകാതെ സ്ത്രീയുടെ സഹോദരിയുമായും ബന്ധം സ്ഥാപിച്ചു.

   Also Read-'സ്വപ്​നത്തിൽ വന്ന് ബലാത്സംഗം ചെയ്യുന്നു'; മന്ത്രവാദിക്കെതിരെ പരാതിയുമായി യുവതി

   ഇതിന് പിന്നാലെയാണ് പതിനഞ്ചുകാരിക്ക് നേരെയും ലൈംഗിക അതിക്രമം നടത്തിയത്. പണവും വിലയേറിയ സമ്മാനങ്ങളും നൽകിയെങ്കിലും എസ്ഐയുടെ ആവശ്യത്തിന് പെൺകുട്ടി വഴങ്ങിയിരുന്നില്ല. ഒടുവിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം എന്നാണ് റിപ്പോർട്ടുകൾ. പൊലീസുകാരനിൽ നിന്നും പണം കൈപ്പറ്റിയ പെൺകുട്ടിയുടെ അമ്മയും വല്യമ്മയും ഈ അതിക്രമത്തിന് കൂട്ടു നിന്നു. സംഭവം പുറത്തു പറഞ്ഞാൽ അച്ഛനെയും സഹോദരനെയും കൊലപ്പെടുത്തുമെന്നും ഭീഷണിയുണ്ടായിരുന്നു.

   നിരന്തര പീഡനത്തിനിരയായ പെൺകുട്ടി ഒടുവിൽ രക്ഷപ്പെട്ട് അച്ഛനടുത്തെത്തിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. മകൾ നൽകിയ വിവരങ്ങൾ അനുസരിച്ച് പിതാവ് ആദ്യം പരാതി നൽകാൻ ശ്രമിച്ചെങ്കിലും അവർ സ്വീകരിക്കാൻ തയ്യാറായില്ല എന്നും ആരോപണമുണ്ട്. തുടർന്ന് നടന്ന വിവരങ്ങൾ വ്യക്തമാക്കി ഒരു തമിഴ് മാഗസീനെ കുട്ടിയുടെ പിതാവ് സമീപിച്ചു. സംഭവം വാർത്തയായതോടെയാണ് എസ്ഐയുടെ അറസ്റ്റുണ്ടായത്. പോക്സോ വകുപ്പ് ചുമത്തിയാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
   Published by:Asha Sulfiker
   First published:
   )}