• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder| ഓൺലൈൻ വഴി കട്ടിങ് മെഷീൻ വാങ്ങി; വിവാഹവാർഷിക ദിനത്തിൽ ഭാര്യയെയും മക്കളെയും കഴുത്തറുത്തുകൊന്ന് യുവാവിന്റെ ആത്മഹത്യ

Murder| ഓൺലൈൻ വഴി കട്ടിങ് മെഷീൻ വാങ്ങി; വിവാഹവാർഷിക ദിനത്തിൽ ഭാര്യയെയും മക്കളെയും കഴുത്തറുത്തുകൊന്ന് യുവാവിന്റെ ആത്മഹത്യ

ഇലക്ട്രിക് കട്ടിങ് മെഷീന്‍ ഉപയോഗിച്ചാണ് പ്രകാശ് ഭാര്യയെയും മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇതിനുശേഷം സ്വയം കഴുത്ത് മുറിച്ച് മരിച്ചെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ചെന്നൈ: തമിഴ്‌നാട്ടിൽ ഒരു കുടുംബത്തിലെ നാലുപേരെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചെന്നൈയിലെ സ്വകാര്യ കമ്പനിയില്‍ എഞ്ചിനീയറായ പ്രകാശ് (41), ഭാര്യ ഗായത്രി(39), മകള്‍ നിത്യശ്രീ (11), മകന്‍ ഹരികൃഷ്ണന്‍(9) എന്നിവരെയാണ് പല്ലാവരത്തെ വീട്ടിൽ ശനിയാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം പ്രകാശ് ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. പ്രകാശ്- ഗായത്രി ദമ്പതിമാരുടെ വിവാഹവാര്‍ഷികദിനത്തിലാണ് ദാരുണമായ സംഭവം നടന്നത്.

    ശനിയാഴ്ച രാവിലെ ഏറെനേരമായിട്ടും പ്രകാശിനെയും കുടുംബത്തെയും വീടിന് പുറത്ത് കണ്ടിരുന്നില്ല. വീട്ടില്‍ രാത്രിയില്‍ ഓണ്‍ചെയ്ത ലൈറ്റുകളും ഓഫാക്കിയിരുന്നില്ല. ഇതോടെ അയല്‍ക്കാര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് നാലുപേരെയും മരിച്ചനിലയില്‍ കണ്ടത്.

    Also Read- Court Verdict| ഗുണ്ടുകാട് അനി വധ കേസ്: ഒന്നും രണ്ടും പ്രതികൾക്ക് ജീവപര്യന്തം കഠിന തടവ്; ഒന്നാംപ്രതിയെ 15 വർഷത്തേക്ക് പുറത്തുവിടരുതെന്ന് കോടതി

    പ്രകാശിന്റെ സാമ്പത്തിക ബാധ്യതയാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് സൂചന. ഇലക്ട്രിക് കട്ടിങ് മെഷീന്‍ ഉപയോഗിച്ചാണ് പ്രകാശ് ഭാര്യയെയും മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇതിനുശേഷം സ്വയം കഴുത്ത് മുറിച്ച് മരിച്ചെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. ഏതാനുംദിവസങ്ങള്‍ക്ക് മുമ്പ് പ്രകാശ് ഓണ്‍ലൈന്‍ വഴിയാണ് കട്ടിങ് മെഷീന്‍ വാങ്ങിയത്.

    വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം വീട്ടിലെത്തി പരിശോധന നടത്തി. പ്രാഥമിക പരിശോധനയ്ക്ക് ശേഷം നാലുപേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

    Also Read- Arrest | മോഷണമാരോപിച്ച് സ്ത്രീയെ നടുറോഡില്‍ മര്‍ദിച്ച സംഭവം; ബ്യൂട്ടി പാര്‍ലര്‍ ഉടമ അറസ്റ്റില്‍

    English Summary: A software engineer murdered his wife, daughter and son by slicing their necks with a power saw before committing suicide by cutting his neck with the same tool at his house near Pallavaram in Chennai on Friday night. Police said Prakash, 42, who was employed at a private software company, his wife Gayathri, 39, daughter Nithya Shree, 11, and son Hari Krishnan, 9, stayed at a house in Venkateshwara Nagar at Polichalur.
    Published by:Rajesh V
    First published: