ചെന്നൈ: സ്വവര്‍ഗരതിക്ക് തയാറാകാത്തതിന് രണ്ട് പുരുഷന്മാരുടെ ജനനേന്ദ്രിയം മുറിച്ച യുവാവ് അറസ്റ്റില്‍. മനുസാമി (36) ആണ് അറസ്റ്റിലായത്. മനുസാമിയുടെ ആക്രമണത്തിൽ പരുക്കേറ്റ ഒരാള്‍ മരിച്ചു. ഗുരുതരാവസ്ഥയിലായ മറ്റൊരു യുവാവ് ഇപ്പോഴും ചികിത്സയിലാണ്. ചെന്നൈയിലെ റെട്ടേറി മേല്‍പ്പാലത്തിന് സമീപത്ത് നിന്നും ലഭിച്ച സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മനുസാമിയെ പൊലീസ് അറസ്റ്റു ചെയ്തത്.
40ല്‍ അധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് മനുസാമിയെ അറസ്റ്റ് ചെയ്തതെന്ന് അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
ജനനേന്ദ്രിയം മുറിഞ്ഞ് ഗുരുതരാവസ്ഥയിലായ ഒരാളെ റെട്ടേറി മേല്‍പ്പാലത്തിനു സമീപത്തുനിന്ന് പൊലീസും നാട്ടുകാരും ചേര്‍ന്ന് കണ്ടെത്തിയിരുന്നു. ഇയാള്‍ പിന്നീട് മരിച്ചു. ഈ സംഭവം പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കേ അതേ സ്ഥലത്ത് മറ്റൊരാളെ ജനനേന്ദ്രിയം മുറിഞ്ഞ് അവശനായ നിലയില്‍ കണ്ടെത്തി. ഇതോടെയാണ് സി.സി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചത്.
സിസി ടിവിയില്‍ നിന്നും ലഭിച്ച ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പൊലീസ് പുറത്തുവിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ദൃശ്യങ്ങളില്‍ ഉള്ളത് മനുസാമിയാണെന്നു വ്യക്തമായത്. ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയും ചെയ്തു.
ലൈംഗികബന്ധത്തിന് സഹകരിക്കാത്തതിനെ തുടര്‍ന്നാണ് ആക്രമിച്ചതെന്നാണ് ഇയാള്‍ പൊലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്. ഒരാളുടെ ജനനേന്ദ്രിയം ഛേദിച്ചത് ബ്ലെയ്ഡ് ഉപയോഗിച്ചും മറ്റൊരാളുടേത് പൊട്ടിയ കുപ്പി കൊണ്ടാണെന്നുമാണ് മനുസാമി വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു മത്സ്യക്കടയില്‍ ജോലിചെയ്യുന്ന മനുസാമി വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്.
റെട്ടേരി മേല്‍പ്പാലം സ്വവര്‍ഗാനുരാഗികളുടെ സ്ഥിരം താവളമായാണ് അറിയപ്പെടുന്നത്. രാത്രി മദ്യപിച്ചെത്തുന്നവരെയാണ് സ്വവര്‍ഗാനുരാഗികള്‍ ലക്ഷ്യമിടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.