നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മകന്റെ ഓണ്‍ലൈന്‍ പഠനത്തിനുള്ള വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീലവീഡിയോ പങ്കുവെച്ച അച്ഛൻ അറസ്റ്റില്‍

  മകന്റെ ഓണ്‍ലൈന്‍ പഠനത്തിനുള്ള വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീലവീഡിയോ പങ്കുവെച്ച അച്ഛൻ അറസ്റ്റില്‍

  ആറാം ക്ലാസ് വിദ്യാര്‍ഥിയായ മകന്റെ ഓണ്‍ലൈന്‍ പഠനത്തിനായി ആരംഭിച്ച വാട്‌സാപ്പ് ഗ്രൂപ്പിലാണ് അച്ഛൻ അശ്ലീല വീഡിയോകള്‍ പങ്കുവെച്ചത്.

   (Representational Image: Shutterstock)

  (Representational Image: Shutterstock)

  • Share this:
   ചെന്നൈ: മകന്റെ ഓണ്‍ലൈന്‍ പഠന ആവശ്യത്തിനുള്ള വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോകള്‍ പങ്കുവെച്ച പിതാവ് അറസ്റ്റിലായി. ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ ആവഡി സ്വദേശിയായ 39 കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ അധികൃതരുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്.

   Also Read- മഞ്ജുവാര്യരാക്കാമെന്ന് പെൺകുട്ടിക്ക് വാഗ്ദാനം നല്‍കിയ 'സംവിധായകൻ'; പൊലീസിനെ കണ്ടപ്പോൾ പേരും വിലാസവും ഓർമയില്ല

   ആറാം ക്ലാസ് വിദ്യാര്‍ഥിയായ മകന്റെ ഓണ്‍ലൈന്‍ പഠനത്തിനായി ആരംഭിച്ച വാട്‌സാപ്പ് ഗ്രൂപ്പിലാണ് അച്ഛൻ അശ്ലീല വീഡിയോകള്‍ പങ്കുവെച്ചത്. ഓൺലൈൻ പഠനത്തിനായി സ്‌കൂള്‍ അധികൃതരാണ് വിദ്യാര്‍ഥികളെയും അവരുടെ രക്ഷിതാക്കളെയും അധ്യാപകരെയും ഉള്‍പ്പെടുത്തി വാട്‌സാപ്പ് ഗ്രൂപ്പ് ആരംഭിച്ചത്. എന്നാല്‍ കഴിഞ്ഞദിവസം ആറാംക്ലാസുകാരന്റെ പിതാവിന്റെ നമ്പറില്‍നിന്ന് തുടരെ തുടരെ അശ്ലീലവീഡിയോകള്‍ ഗ്രൂപ്പിലേക്ക് പങ്കുവെക്കപ്പെടുകയായിരുന്നു. ഇതോടെ മറ്റുരക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരെ സമീപിച്ചു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ആവഡി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

   Also Read- മുസ്ലീം സഹപ്രവർത്തകയെ ബൈക്കിൽ വീട്ടിലെത്തിച്ചതിന്റെ പേരിൽ ബാങ്ക് ജീവനക്കാരനെതിരെ ആക്രണം

   അതേസമയം, അശ്ലീല വീഡിയോകള്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് പ്രതിയുടെ മൊഴി. ആ സമയത്ത് താന്‍ മദ്യലഹരിയിലായിരുന്നുവെന്നും സുഹൃത്തുക്കളുടെ വാട്‌സാപ്പ് ഗ്രൂപ്പിലേക്കാണ് വീഡിയോ അയക്കാന്‍ ഉദ്ദേശിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

   59 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; വഴങ്ങിയാൽ പണം നൽകാമെന്നും വാഗ്ദാനം; കിളിമാനൂർ സ്വദേശി പിടിയിൽ


   കോട്ടയം മുണ്ടക്കയം ഇളങ്കാട് നിന്നാണ് സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം പുറത്തു വരുന്നത്. 59 കാരിക്കെതിരെയാണ് പീഡിപ്പിക്കാൻ ശ്രമം നടന്നത്. സംഭവത്തിൽ തിരുവനന്തപുരം കിളിമാനൂർ സ്വദേശി ഉണ്ണി(39) മുണ്ടക്കയം പോലീസിന്റെ പിടിയിലായി. ഇന്നലെയാണ് സംഭവം നടന്നത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. സമീപത്തെ ക്രഷർ യൂണിറ്റിൽ ജോലി ചെയ്യാനാണ് തിരുവനന്തപുരം സ്വദേശിയായ ഉണ്ണി മുണ്ടക്കയത്ത് എത്തിയത്. ഇവിടെ ജോലി ചെയ്തു മടങ്ങുന്നതിനിടെയാണ് ഇന്നലെ വീട്ടിൽ കടന്നാക്രമിച്ച് പീഡിപ്പിക്കാൻ ശ്രമം ഉണ്ടായത്. തുടർന്ന് പൊലീസ് എത്തി തെരച്ചിൽ നടത്തി ഇയാളെ പിടികൂടുകയായിരുന്നു.

   നാട്ടുകാർ വിളിച്ച് അറിയിച്ചതിനെത്തുടർന്നാണ് മുണ്ടക്കയം പോലീസ് സംഭവസ്ഥലത്ത് എത്തുന്നത്. തുടർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും പ്രതിയായ ഉണ്ണിയെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് നാട്ടുകാർ കൂടി സംഘം ചെയ്ത് തിരച്ചിൽ പങ്കെടുക്കുകയായിരുന്നു. അതിനിടെയാണ് സംഭവം നടന്നതിനു താഴ്ഭാഗത്ത് പാറക്കെട്ടിലെ പൊത്തിൽ പ്രതി ഒളിച്ചിരുന്നത്. നാട്ടുകാരും പോലീസും സംഘം ചേർന്ന് ഇയാളെ ബലമായി കീഴ്പ്പെടുത്തുകയായിരുന്നു.

   പരാതിക്കാരി കുടുംബമായി താമസിക്കുന്ന വീടിന്റെ മുറ്റത്ത് എത്തിയാണ് ഇയാൾ അക്രമം നടത്തിയത്. വൈകുന്നേരം അഞ്ചു മണിയോടുകൂടി ആയിരുന്നു സംഭവം നടന്നതെന്ന് മുണ്ടക്കയം പോലീസ് പറഞ്ഞു. ഇയാൾ നേരിട്ട് വീട്ടിലെത്തിയശേഷം ലൈംഗിക ബന്ധത്തിന് താല്പര്യം ഉണ്ടെന്ന് സ്ത്രീയെ അറിയിച്ചു. ഇത് എതിർത്തതോടെ സ്ത്രീയെ പിന്നിൽ നിന്ന് കടന്നു പിടിക്കുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു. സ്ത്രീ വഴുതിമാറി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ ലൈംഗികബന്ധത്തിനു സമ്മതിച്ചാൽ പണം നൽകാമെന്നും പ്രതിയായ ഉണ്ണി സ്ത്രീയോട് പറഞ്ഞു. ഇതോടെ ബഹളം വച്ച് സ്ത്രീ നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു. സമീപവാസികൾ ഓടിയെത്തിയപ്പോഴേക്കും പ്രതിയായ ഉണ്ണി ഓടി രക്ഷപ്പെട്ടിരുന്നു. തുടർന്നാണ് പൊലീസിനെ വിവരം അറിയിച്ചത്. പോലീസ് എത്തിയപ്പോൾ തന്നെ ഇയാൾക്കായി നാട്ടുകാർ തിരച്ചിൽ ആരംഭിച്ചിരുന്നു എന്ന് മുണ്ടക്കയം സിഐ ഷൈൻ കുമാർ ന്യൂസ് 18 നോട് പറഞ്ഞു. തുടർന്നാണ് പൊലീസും നാട്ടുകാർക്കൊപ്പം സംഘം ചേർന്ന് പരിശോധന നടത്തിയത്.

   ഇയാളെ അറസ്റ്റ് ചെയ്തശേഷം പോലീസ് മെഡിക്കൽ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചു. അവിടെയും നഴ്സുമാരോട് ഇയാൾ ലൈംഗിക ചുവയോടെ സംസാരിച്ചതായി പോലീസ് പറയുന്നു. രോഗികളുടെ കൂട്ടിരിപ്പുകാരോടും ഇയാൾ മോശമായി പെരുമാറുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള വിവിധ വകുപ്പുകൾ ചുമത്തിയാണ് ഉണ്ണിയെ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇയാളെ കോടതി റിമാൻഡ് ചെയ്തു.

   ലൈംഗിക താൽപ്പര്യത്തിനായി പണം വാഗ്ദാനം ചെയ്തത് അടക്കമുള്ള കേസുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. ലൈംഗിക താൽപ്പര്യത്തിനായി ബോധപൂർവം ഇയാൾ സ്ത്രീയോട് സമീപിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. ജാമ്യമില്ലാത്ത വകുപ്പുകൾ ആണ് പൊലീസ് ചുമത്തിയത്. തിരുവനന്തപുരം കിളിമാനൂർ സ്വദേശിയായ ഇയാൾ ഭാര്യയിൽ നിന്ന് അകന്നു കഴിയുകയായിരുന്നു എന്നും മുണ്ടക്കയം പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇയാൾ മുൻപും പലരോടും മോശമായി പെരുമാറിയിട്ടുണ്ടോ എന്ന കാര്യം പോലീസ് പരിശോധിച്ച് വരികയാണ്. ഇയാൾക്കെതിരെ മറ്റ് കേസുകൾ ഒന്നും നിലവിലില്ല എന്നാണ് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.
   Published by:Rajesh V
   First published:
   )}