കോളജിലെ പഴയ ഗുണ്ടാ നേതാവിന്റെ വിവാഹത്തിന് വടിവാൾ ഉപയോഗിച്ച് കേക്ക് മുറിക്കൽ; പൊലീസ് കേസെടുത്തു

പഴയ ഗുണ്ടാനേതാവിന്റെ വിവാഹം ഗംഭീരമായി ആഘോഷിക്കാൻ തന്നെ കൂട്ടുകാരും തീരുമാനിച്ചു. വധുവും വരനും ഒന്നിച്ച് കേക്ക് മുറിക്കുന്നതു വ്യത്യസ്തമാക്കാനായിരുന്നു തീരുമാനം.

News18 Malayalam | news18-malayalam
Updated: January 29, 2020, 12:00 PM IST
കോളജിലെ പഴയ ഗുണ്ടാ നേതാവിന്റെ വിവാഹത്തിന് വടിവാൾ ഉപയോഗിച്ച് കേക്ക് മുറിക്കൽ; പൊലീസ് കേസെടുത്തു
News18 Malayalam
  • Share this:
ചെന്നൈ: കോളജിലെ പഴയ ഗുണ്ടാനേതാവിന്റെ വിവാഹത്തിന് വടിവാൾ ഉപയോഗിച്ചു കേക്ക് മുറിച്ചത് വിവാദമായി. കോളജ് പഠനകാലത്തെ 'ബസ് തല'യുടേതായിരുന്നു വിവാഹം. കോളജുകളിലേക്കു പതിവായി യാത്ര ചെയ്യുന്ന ബസുകളിലെ കുട്ടി നേതാക്കൻമാരാണ് ബസ് തലകൾ. ഇത്തരം തലകൾക്ക് കോളജുകളിൽ താര പരിവേഷവുമാണ്. നഗരത്തിലെ പ്രമുഖ കോളജായ പചൈപ്പാസ് കോളജിനെ അടക്കി ഭരിച്ചിരുന്ന തലയായിരുന്നു 23കാരനായ തിരുവൈക്കാട് സ്വദേശി ഭുവനേശ്വർ. ഞായറാഴ്ച്ചയായിരുന്ന ഭുവനേശ്വറിന്റെ വിവാഹ സൽക്കാരം.

പഴയ കൂട്ടുകാരെയെല്ലാം സൽക്കാരത്തിലേക്കു ക്ഷണിക്കുകയും ചെയ്തിരുന്നു. പഴയ ഗുണ്ടാനേതാവിന്റെ വിവാഹം ഗംഭീരമായി ആഘോഷിക്കാൻ തന്നെ കൂട്ടുകാരും തീരുമാനിച്ചു. വധുവും വരനും ഒന്നിച്ച് കേക്ക് മുറിക്കുന്നതു വ്യത്യസ്തമാക്കാനായിരുന്നു തീരുമാനം. കോളജ് കാലത്ത് ധൈര്യത്തിനു കൂടെ കരുതിയിരുന്ന ആയുധം തന്നെ കേക്ക് മുറിക്കാൻ ഉപയോഗിക്കാൻ തീരുമാനിച്ചത് അങ്ങനെയാണ്.

Also Read- പത്തുവയസുകാരനായ കാമുകനിൽ നിന്ന് ഗര്‍ഭിണിയെന്ന് 13കാരി: വിവാദം ഉയർത്തി ഒരു വെളിപ്പെടുത്തല്‍

ആഘോഷം ഗംഭീരമായി. ഫോട്ടോകളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പാറി പറന്നു. വടിവാൾ ആഘോഷങ്ങൾ പതിവായതിനാൽ പൊലീസും ഉണർന്നു. ആദ്യം ഭുവനേശ്വറിന്റെ രണ്ടു കൂട്ടുകാര ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു. ഭുവനേശ്വറിന്റെ കോളജിലെ ജൂനിയറായിരുന്ന മണി എന്ന യുവാവാണ് വടിവാൾ കൊണ്ടുവന്നതെന്ന് പൊലീസ് പറയുന്നു. സംഭവം വിവാദമായതോടെ മണി ഒളിവിലാണ്.

യുവാക്കൾ വടിവാൾ ആഘോഷം നടത്തുന്നത് തടയാതിരുന്ന മുതിർന്നവരെയും പൊലീസ് വെറുതെ വിട്ടില്ല. ദൃശ്യങ്ങളിലുള്ള വരന്റെ അമ്മാവൻ ഉൾപ്പെടെയുള്ളവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. രണ്ടാഴ്ച മുൻപ് ജന്മദിനം കേമമാക്കാൻ വടിവാൾ എടുത്ത നിയമ വിദ്യാർഥിയും മൂന്നു കൂട്ടുകാരും സമാന രീതിയിൽ അറസ്റ്റിലായിരുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 29, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍