നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കഴിക്കാത്ത സമൂസയുടെ ബില്ലും ഇഡ്ഡലിക്കൊപ്പം; ഹോട്ടൽ ഉടമയെ അടിച്ചു കൊന്നു

  കഴിക്കാത്ത സമൂസയുടെ ബില്ലും ഇഡ്ഡലിക്കൊപ്പം; ഹോട്ടൽ ഉടമയെ അടിച്ചു കൊന്നു

  പ്രകോപിതനായ പ്രതി തടിക്കഷ്ണമെടുത്ത് ആക്രമിക്കുകയായിരുന്നു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ചെന്നൈ: ഭക്ഷണം കഴിക്കാന്‍ കയറിയ ഹോട്ടല്‍ ബില്ലില്‍ കഴിക്കാത്ത സമൂസയുടെ തുക എഴുതിച്ചേര്‍ത്ത ഹോട്ടലുടമയെ അടിച്ചു കൊലപ്പെടുത്തി. മധുര കെ പുദൂര്‍ ഗവ. ടെക്‌നിക്കല്‍ ട്രെയ്‌നിങ് കോളേജിന് മുന്നിലെ ഹോട്ടലിലാണ് സംഭവം.

   ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ കണ്ണന്‍ എന്ന യുവാവാണ് ഉടമയെ കൊലപ്പെടുത്തിയത്. ഇയാള്‍ ഹോട്ടലില്‍ കയറി ഇഡ്ഡലിയാണ് കഴിച്ചിരുന്നത്. എന്നാല്‍ ബില്ലില്‍ സമൂസ കഴിച്ചതിന്റെ തുകയും ചേര്‍ത്തിരുന്നു.

   ഇതില്‍ പരാതിപ്പെട്ടതോടെ കണ്ണന്‍ സമൂസ കഴിച്ചെന്നും കള്ളം പറയുകയാണെന്നും ഹോട്ടല്‍ ഉടമയായ മുത്തുകുമാര്‍ വാദിച്ചു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും പ്രകോപിതനായ കണ്ണന്‍ ഹോട്ടലില്‍ സൂക്ഷിച്ചിരുന്ന തടിക്കഷണമെടുത്ത് മുത്തുകുമാറിനെ ആക്രമിക്കുകയുമായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ മുത്തുകുമാര്‍ മരിച്ചു. ഓടി രക്ഷപ്പെട്ട കണ്ണനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

   മുത്തുകുമാര്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മധുര സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിക്കാത്ത സമൂസയുടെ തുക ബില്ലില്‍ ചേര്‍ത്തതിന്റെ ദേഷ്യത്തിലാണ് ഇങ്ങനെ ചെയ്തതെന്ന് കണ്ണന്‍ പോലീസിനോട് സമ്മതിച്ചു.

   ഭാര്യ ഭര്‍ത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; മൃതദേഹം ടെറസിന്റെ മുകളില്‍ നിന്ന് വലിച്ചെറിഞ്ഞു

   ഡെറാഡൂണ്‍: ഭര്‍ത്താവിനെ കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം(Murder) മൃതദേഹം ടെറസിന്റെ മുകളില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു. ഉത്തരാഖണ്ഡിലെ പിത്തേറഗഢിലാണ് സംഭവം. ഭര്‍ത്താവുമായുള്ള തര്‍ക്കത്തിനൊടുവിലാണ് ക്രൂരമായി കൊലപാതകം നടത്തിയത്. സംഭവത്തില്‍ 30 കാരിയായ യുവതിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ വിട്ടു.

   ഒക്ടോബര്‍ 17നാണ് സംഭവം നടന്നത്. കുന്ദന്‍ ധാമി എന്ന യുവാവ് ടെറസില്‍ നിന്ന് വീണുമരിച്ചെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന സൂചന ലഭിച്ചു. തുടര്‍ന്ന് കൊല്ലപ്പെട്ടയാളുടെ സഹോദരന്‍ യുവതിക്കെതിരെ പരാതി നല്‍കുകയായിരുന്നു.

   പൊലീസ് നടത്തിയ അന്വേഷണത്തില്‍ മരണം കൊലപാതകമെന്ന് കണ്ടെത്തി. ഭര്‍ത്താവുമായുള്ള തര്‍ക്കത്തിനൊടുവില്‍ കൃത്യം നടത്തുകയായിരുന്നെന്ന് യുവതി പൊലീസിനോട് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിലാക്കി ടെറസിലെത്തിച്ചു. അവിടെ നിന്ന് മൃതദേഹം പുറത്തെടുത്ത് താഴേക്കിടുകയായിരുന്നു.

   Also Read-Pocso Court| കാമുകിയുടെ മകളായ 15 വയസുകാരിയെ പീഡിപ്പിച്ച 46 കാരന് 10 വർഷം കഠിനതടവ്

   കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ചാക്കും പൊലീസ് കണ്ടെടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
   Published by:Karthika M
   First published:
   )}