'കിളിമൊഴി' കേട്ട് വീണു പോയത് ആയിരത്തിലധികം പേർ; സെക്സ് ചാറ്റിംഗിനൊടുവിൽ ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവ് പിടിയിൽ
'കിളിമൊഴി' കേട്ട് വീണു പോയത് ആയിരത്തിലധികം പേർ; സെക്സ് ചാറ്റിംഗിനൊടുവിൽ ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവ് പിടിയിൽ
ലൊക്കാന്റോ ആപ്പ് ഉപയോഗിക്കുന്നവരെയാണ് ഇയാൾ തട്ടിപ്പിനിരയാക്കിയത്.
അറസ്റ്റിലായ റീഗൻ
Last Updated :
Share this:
ചെന്നൈ: സ്ത്രീയെന്ന വ്യാജേന ഓൺലൈൻ വഴി ബന്ധം സ്ഥാപിച്ച് പണം തട്ടിയെടുത്ത യുവാവ് പിടിയിൽ . തിരുനെൽവേലി സ്വദേശിയും ബി.ടെക്ക് ബിരുദധാരിയുമായ വല്ലാൾ കുമാർ റീഗനെയാണ് ചെന്നൈ മൈലാപ്പൂർ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.
ലൊക്കാന്റോ ആപ്പ് ഉപയോഗിക്കുന്നവരെയാണ് 27 കാരനായ ഇയാൾ തട്ടിപ്പിനിരയാക്കിയത്. അടുപ്പം സ്ഥാപിക്കുന്ന പുരുഷന്മാരുമായി സ്ത്രീയെന്ന തരത്തിൽ സെക്സ് ചാറ്റ് ചെയ്യുകയും പിന്നീട് അവരുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു. എന്നാൽ സ്ത്രീശബ്ദമായതിനാൽ ആർക്കും സംശയം തോന്നിയിരുന്നില്ല. പിന്നീട് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയുമായിരുന്നു.ഇത്തരത്തിൽ 350 ലേറെ പേരിൽ നിന്ന് താൻ പണം കൈക്കലാക്കിയിട്ടുണ്ടെന്നാണ് ഇയാൾ നൽകിയ മൊഴി. അതേസമയം ആയിരത്തിലേറെ പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
അടുപ്പത്തിലാകുന്നവർക്ക് പ്രതി നഗ്നചിത്രങ്ങളും അയച്ചുനൽകിയിരുന്നു. മറ്റുസ്ത്രീകളുടെ നഗ്നചിത്രങ്ങളാണ് നൽകിയിരുന്നത്. ഇതിന്റെ പേരിൽ പണം കൈക്കലാക്കിയ ശേഷം പിന്നീട് ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞു.തന്നെ ലൈംഗികമായി ചൂഷണം ചെയ്തെന്ന് കാണിച്ച് പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും പരാതി പിൻവലിക്കണമെങ്കിൽ പണം നൽകണമെന്നും ആവശ്യപ്പെടും. ഇങ്ങനെയാണ് പ്രതി പണം തട്ടിയെടുത്തത്.
പൊലീസിന്റെ ഓൺലൈൻ പരാതി സംവിധാനം ദുരുപയോഗം ചെയ്താണ് ഇയാൾ വ്യാജ പരാതികൾ നൽ കിയിരുന്നതെന്നും പൊലീസ് വ്യക്തമാക്കി. പരാതിയുടെ കോപ്പി കാണിച്ചാണ് പണം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഓരോ തവണയും പരാതിക്കൊപ്പം നൽകിയിരുന്നത് വ്യാജ മൊബൈൽ നമ്പറുകളായതിനാൽ പൊലീസിനും പരാതിക്കാരനായ റീഗനെ കണ്ടെത്താനായിരുന്നില്ല.
ഇയാളുടെ തട്ടിപ്പിനിരയായ പി.ഉദയ് രാജ് എന്നയാൾ നൽകിയ പരാതിയിലാണ് പൊലീസിന്റെ നടപടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.