• HOME
  • »
  • NEWS
  • »
  • crime
  • »
  • Sanjith murder | ആർ.എസ്.എസ്. പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകം: മുഖ്യ സൂത്രധാരൻ അറസ്റ്റിൽ

Sanjith murder | ആർ.എസ്.എസ്. പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകം: മുഖ്യ സൂത്രധാരൻ അറസ്റ്റിൽ

കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി

മുഹമ്മദ് ഹാറൂൺ

മുഹമ്മദ് ഹാറൂൺ

  • Share this:
പാലക്കാട് ആർ.എസ്.എസ്. പ്രവർത്തകൻ (RSS worker) സഞ്ജിത്ത് കൊലക്കേസിൽ (Sanjith murder case) മുഖ്യസൂത്രധാരൻ അറസ്റ്റിൽ. കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശി മുഹമ്മദ് ഹാറൂൺ ആണ് പിടിയിലായത്. കേസിൽ ഒളിവിൽ കഴിയുകയായിരുന്ന ഹാറൂണിനെ ചെർപ്പുളശ്ശേരിയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തതെന്ന് പാലക്കാട് എസ്.പി. ആർ. വിശ്വനാഥ് പറഞ്ഞു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം പത്തായി.

സഞ്ജിത്തിനെ കൊലപ്പെടുത്താൻ ആളുകളെ സംഘടിപ്പിച്ചതിലും ഗൂഢാലോചന നടത്തിയതിലും മുഖ്യപങ്കുവഹിച്ചത് ഹാറൂണാണെന്ന് എസ്.പി. പറഞ്ഞു. ഇയാൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണ്.  പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ വെട്ടിയ കേസിൽ സഞ്ജിത്ത് പ്രതിയാണെന്നും അതിനുള്ള പ്രതികാരമാണ് കൊലപാതകമെന്നും എസ്.പി. പറഞ്ഞു.

കേസിൽ കൃത്യത്തിൽ പങ്കെടുത്ത ഒരാളെയും ഗൂഡാലോചനയിൽ പങ്കെടുത്ത രണ്ടു പേരെയും ഇനിയും പിടികൂടാനുണ്ട്. കേസിൽ ഇതുവരെ  അറസ്റ്റിലായവരെ പ്രതിചേർത്ത് ഉടൻ കുറ്റപത്രം സമർപ്പിയ്ക്കുമെന്നും എസ്.പി. പറഞ്ഞു.

നവംബർ 15നാണ് ആർഎസ്എസ് പ്രവർത്തകനായ സഞ്ജിത്തിനെ പാലക്കാട് മമ്പറത്ത് വെച്ച് കൊലപ്പെടുത്തുന്നത്. ഭാര്യയോടൊപ്പം ബൈക്കിൽ സഞ്ചരിയ്ക്കുമ്പോഴായിരുന്നു വാഹനം തടഞ്ഞു നിർത്തി വെട്ടിക്കൊലപ്പെടുത്തിയത്. അഞ്ചുപേരടങ്ങുന്ന സംഘമാണ് കൊലപാതകം നടത്തിയത്. ഇതിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചാമനായി അന്വേഷണം തുടരുകയാണെന്നും അന്വേഷണ സംഘം വൃത്തമാക്കി.

ഇതു വരെ പത്തു പേർ അറസ്റ്റിലായതിൽ ഒരാൾക്ക് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. പ്രതികളെ ഒളിവിൽ പാർപ്പിച്ച കേസിൽ അറസ്റ്റിലായ മലപ്പുറം സ്വദേശി അബ്ദുൾ ഹക്കീമിനാണ് കോടതി ജാമ്യം അനുവദിച്ചത്. ജനുവരി ആറിന് അറസ്റ്റിലായ അബ്ദുൾ ഹക്കിമിന് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തെങ്കിലും ഗൂഡാലോചന സംബന്ധിച്ച് വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിയ്ക്ക് ജാമ്യം അനുവദിച്ചിട്ടുള്ളത്. പ്രതിയ്ക്ക് ജാമ്യം നൽകിയതിനെതിരെ ജില്ലാ സെഷൻസ് കോടതിയെ സമീപിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

Summary: Chief conspirator behind the death of RSS activist Sanjith was arrested. Mohammad Haroon, a native of Athikode in Kozhinjampara was arrested. Palakkad SP said that Haroon, who was absconding in the case, was arrested from Cherpulassery. With this, the number of those arrested rose to ten
Published by:user_57
First published: