കൊച്ചി: ലോക്ക്ഡൗൺ കാലത്തും നമ്മുടെ കുട്ടികൾ വീടുകളിൽ സുരക്ഷിതരല്ലെന്ന് റിപ്പോർട്ട്. സംസ്ഥാനമാകെ അടഞ്ഞു കിടന്നപ്പോഴും കുട്ടികൾ ലൈംഗികാതിക്രമങ്ങൾക്ക് വിധേയരായതായി ചൈൽഡ് ലൈൻ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
ഇടുക്കിയിലും മലപ്പുറത്തും ലോക്ക്ഡൗൺ കാലത്ത് ബാല വിവാഹത്തിനുള്ള ശ്രമവും നടന്നു. ഒന്നാം ഘട്ട ലോക്ക്ഡൗൺ തുടങ്ങിയ മാർച്ച് 24 മുതൽ അവസാനിച്ച ഏപ്രിൽ 14 വരെ കുട്ടികൾക്ക് നേരെയുണ്ടായ അതിക്രമങ്ങളിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 330കേസുകൾ. തൊട്ടു മുമ്പത്തെ രണ്ടാഴ്ചയിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെട്ടതാകട്ടെ 497 കേസുകളും.
കുടുംബ പ്രശ്നങ്ങളെ തുടർന്നും കുട്ടികൾക്ക് നേരെ അതിക്രമങ്ങളും ഉണ്ടായി. കൊല്ലം ജില്ലയിൽ പിഞ്ചു കുഞ്ഞിന് തിളയ്ക്കുന്ന മീൻ കറി ദേഹത്ത് വീണു ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ കുറ്റക്കാർക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു.
കുടുംബ പ്രശ്നങ്ങളെ തുടർന്ന് കുട്ടികൾക്ക് നേരെ നടന്ന അതിക്രമങ്ങൾക്ക് 41 കേസുകളാണ് രജിസ്റ്റർ ചെയ്തത്. സംസ്ഥാനത്ത് തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.
വീടുകൾ സുരക്ഷിതമെന്ന് പൊതുവെ കരുതപ്പെടുമ്പോഴും രക്ഷിതാക്കൾ വീടുകളിൽ ഉണ്ടായിരുന്ന ലോക്ക്ഡൗൺ കാലത്തും ക്രൂരതയ്ക്ക് കുറവില്ലെന്ന് തന്നെയാണ് ചൈൽഡ് ലൈൻ പുറത്തുവിട്ട കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.