നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി; കുഞ്ഞു മരിച്ചു; അമ്മ ഗുരുതരാവസ്ഥയിൽ

    മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി; കുഞ്ഞു മരിച്ചു; അമ്മ ഗുരുതരാവസ്ഥയിൽ

    ഒന്നര മാസം മുൻപാണ് ഭർത്താവ് വിദേശത്തേക്ക് മടങ്ങിപ്പോയത്. ആത്മഹത്യ പ്രേരണയിലക്ക് നയിച്ച കാരണം വ്യക്തമല്ല.

    mother_child_

    mother_child_

    • Share this:
    കൊല്ലം: പത്തനാപുരത്ത് മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി. കുഞ്ഞു മരിച്ചു (Death). അമ്മ ഗുരുതരാവസ്ഥയിലാണ്. പട്ടാഴി സാംസി ഭവനിൽ ഷിബുവിന്റ ഭാര്യ സാംസിയാണ് കുഞ്ഞുമായി കിണറ്റിൽ ചാടിയത് (Suicide Attempt). മൂന്നു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പെൺകുഞ്ഞായ ഹന്നയാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

    കുണ്ടറ സ്വദേശിയായ ഭർത്താവ് വിദേശത്ത് പോയതിന് ശേഷം സ്വന്തം വീട്ടിലായിരുന്നു സാംസി താമസിച്ചിരുന്നത്. ദമ്പതികൾക്ക് മറ്റൊരു കുട്ടി കൂടിയുണ്ട്. മൂത്ത കുഞ്ഞിനെ സാംസിയുടെ അമ്മ രാവിലെ ആശുപത്രിയിൽ കൊണ്ടു പോയിരുന്നു. തിരികെയെത്തിയപ്പോൾ സാംസിയെയും ഇളയ കുട്ടിയെയും കണ്ടില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കിണറിനുള്ളിൽ യുവതിയെ കണ്ടത്. പുറത്തെടുക്കുമ്പോഴേക്കും കുഞ്ഞ് ജീവൻ നഷ്ടപെട്ട നിലയിലായിരുന്നു.

    സാംസി അടൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ നില ഗുരുതരമാണ്. കൊട്ടാരക്കരയിൽ സ്വകാര്യ ആശുപത്രിയിൽ നഴ്സാണ് സാംസി. ഒന്നര മാസം മുൻപാണ് ഭർത്താവ് വിദേശത്തേക്ക് മടങ്ങിപ്പോയത്. ആത്മഹത്യ പ്രേരണയിലക്ക് നയിച്ച കാരണം വ്യക്തമല്ല.

    പാലക്കാട് പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; പ്രതി റിമാന്‍ഡില്‍

    വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ പ്രതി റിമാന്‍ഡില്‍. ചീറ്റുരിലാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

    കേസില്‍ അത്തിമണി ആഷ മന്‍സിലില്‍ എസ് ആസാദി(25)നെയാണ് ചിറ്റൂര്‍ സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തത്. അത്മഹത്യാ പ്രേരണം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

    Also Read- മോഡലുകളുടെ കാർ പിന്തുടർന്നത് എന്തിന്? ദുരൂഹത മാറ്റണമെന്ന് അൻസിയുടെ കുടുംബം

    ചിറ്റൂര്‍ സ്വദേശിനിയായ 15 വയസ്സുകാരിയെ ചൊവ്വഴ്ച രാവിലെ പത്തോടെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടത്.കുട്ടി എഴുതിയ ആത്മഹത്യാക്കുറിപ്പില്‍ ആസാദിന്റെ പേര് ഉണ്ടായിരുന്നു.

    ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

    Kochi Models കൊച്ചിയിൽ മോഡലുകളുടെ അപകടമരണം; നമ്പർ 18 ഹോട്ടലുടമയും അഞ്ചു ജീവനക്കാരും അറസ്റ്റിൽ

    പാലാരിവട്ടത്ത് മുൻ മിസ് കേരള ഉൾപ്പടെ മൂന്നുപേർ അപകടത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ടും അഞ്ച് ജീവനക്കാരും അറസ്റ്റിലായി. പാലാരിവട്ടം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തെളിവ് നശിപ്പിച്ച വകുപ്പ് ചുമത്തിയാണ് ഇദ്ദേഹത്തിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഹോട്ടലിലെ ജീവനക്കാരെയും പ്രതികളാക്കുമെന്ന് പൊലീസ് അറിയിച്ചു. രാവിലെ ചോദ്യം ചെയ്യലിന് ഹാജരായപ്പോൾ റോയ് വയലാട്ട് ഹാജരാക്കിയ ഡിവിആറിൽ കൃത്രിമത്വം കാണിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹോട്ടലിൽ നടന്ന ഡിജെ പാർട്ടിയുടെ ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞതായാണ് പൊലീസ് കണ്ടെത്തിയത്.

    മുൻ മിസ് കേരള അടക്കമുള്ള മോഡലുകളുടെ കാറപകട മരണത്തിൽ ദുരൂഹതകളില്ലെന്ന് പൊലീസ് രാവിലെ വ്യക്തമാക്കിയിരുന്നു. കേസിൽ ചാർജ് ഷീറ്റ് ഉടൻ സമർപ്പിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചിരുന്നു. മോഡലുകൾ പങ്കെടുത്ത ഡി.ജെ. പാർട്ടി നടന്ന നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ടിനെ രാവിലെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അപകടത്തിൽ മരിച്ച അൻസി കബീറിന്‍റെ കുടുംബം പാലാരിവട്ടം പൊലീസിൽ പരാതി നൽകിയിരുന്നു. പ്രതിപക്ഷനേതാവ് വി ഡി സതീശനും വിശദമായ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
    Published by:Anuraj GR
    First published:
    )}