മലപ്പുറം: മലപ്പുറത്ത് (Malappuram) ശൈശവ വിവാഹം (Child Marriage). പതിനാറ് വയസുകാരിയെയാണ് ഒരു വര്‍ഷം മുന്‍പ് രഹസ്യമായി ബന്ധുവിനെ കൊണ്ട് വിവാഹം കഴിപ്പിച്ചത്. 6 മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ചികിത്സക്കെത്തിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്.
പ്രദേശവാസികളെ അറിയിക്കാതെ രഹസ്യമായാണ് ഒരു വര്‍ഷം മുമ്പ് പെണ്‍കുട്ടിയുടെ വിവാഹം വണ്ടൂര്‍ സ്വദേശിയായ ബന്ധുവായി നടത്തിയതെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം അധികൃതരോ മറ്റോ അറിഞ്ഞിരുന്നില്ല.
ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ചികിത്സക്കെത്തിച്ചപ്പോഴാണ് പ്രായപൂര്‍ത്തിയാവാത്ത കാര്യം അറിയുന്നത്. ഇതോടെ ആശുപത്രി അധികൃതര്‍ ഇടപെട്ട് പൊലീസിനേയയും സിഡബ്ലൂസിയെയും വിവരമറിയിക്കുകയായിരുന്നു. ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
സംഭവത്തില്‍ പോലീസിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് ചൈല്‍ഡ് ലൈഫ് പെല്‍ഫയര്‍ കമ്മറ്റി ജില്ലാ ചെയര്‍പേഴ്സണ്‍ പ്രതികരിച്ചു.
പെണ്‍കുട്ടിയെ വിവാഹം ചെയ്ത വണ്ടൂര്‍ സ്വദേശിക്കെതിരെ ശൈശവ വിവാഹ നിരോധന നിയമ പ്രകാരവും പോക്സോ നിയമ പ്രകാരവും കേസെടുക്കുമെന്നാണ് പോലീസ് നല്കുന്ന വിവരം.
കോട്ടയം: അച്ഛനെ (father) പോക്സോ കേസില്‍(Pocso case) അറസ്റ്റ് ചെയ്തതില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ(suicide) ചെയ്തു. കോട്ടയം വെള്ളൂര്‍ സ്വദേശിയായ അഖില്‍ ഓമനക്കുട്ടനെയാണ് (25) വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അഖിലിന്റെ പിതാവ് ഓമനക്കുട്ടനെ കഴിഞ്ഞ ദിവസം പോക്സോ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഈ സംഭവത്തിന്റെ മനോവിഷമത്തിലാണ് അഖില്‍ ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. ഇന്നലെ രാവിലെയാണ് സംഭവം. ആത്മഹത്യാ കുറിപ്പ് വീട്ടില്‍ നിന്നു കണ്ടെടുത്തിട്ടുണ്ട്.
പാമ്പാടിയില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അഖില്‍. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Published by:Karthika M
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.