Say No To Child Porn | കൊച്ചു കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ച ആറുപേർ പിടിയിൽ; പ്രതികളിൽ പതിനാറുകാരനും 

പ്രതികളിൽ നിന്ന് 6 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. പിടിയിലായ എല്ലാവരും 25 വയസ്സിന് താഴെയുള്ളവരാണ്.

News18 Malayalam | news18-malayalam
Updated: June 29, 2020, 10:44 AM IST
Say No To Child Porn | കൊച്ചു കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ച ആറുപേർ പിടിയിൽ; പ്രതികളിൽ പതിനാറുകാരനും 
News18 Malayalam
  • Share this:
കൊല്ലം: കൊച്ചുകുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചതിന് ആറുപേർ പിടിയിൽ. കൊല്ലം റൂറൽ ജില്ലയിൽ ഓപ്പറേഷൻ ചൈൽഡ് പോണാ​ഗ്രാഫി ഹണ്ടിന്റെ ഭാ​ഗമായി വിവിധ സ്ഥലങ്ങളിൽ ജില്ലാ സൈബർസെല്ലിന്റെ നേതൃത്വത്തിൽ  നടത്തിയ പരിശോധനയിലാണ് അറസ്റ്റുകൾ.

ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിൽ ശാസ്താംകോട്ട, മനക്കര കിഴക്ക്, ശ്രീ മന്ദിരത്തിൽ അഭിൻ (20),  കടക്കൽ ​ഗോവിന്ദമം​ഗംലം കോക്കോട്ടുകോണം, അംബിക വിലാസത്തിൽ അനുരാജ് (25), കൊട്ടാരക്കര കിഴക്കേക്കര നേതാജി ന​ഗർ ആഞ്ഞിലിവേലിൽ അഖിൽ എബ്രഹാം (25) , പുത്തൂർ  വെണ്ടാർ പാണ്ടറ  പാലന്റഴികത്ത് താഴതിൽ വീട്ടിൽ അഭിജിത്ത് (21), അഞ്ചൽ കരുകോൺ പുത്തയം സ്വദേശിയായ 16 വയസ്സുകാരൻ,  അഞ്ചൽ അലയമൺ തടത്തിൽ പുത്തൻ വീട്ടിൽ അനുസെൽജിൻ എന്നിവർക്കെതിരെയാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Related News- Say No To Child Porn | കുട്ടികളുടെ അശ്ലീല വീഡിയോ; ഡോക്ടർ ഉൾപ്പെടെ രണ്ടു പേർ പത്തനംതിട്ടയിൽ അറസ്റ്റിൽ

ടെല​ഗ്രാം ആപ്ലിക്കേഷൻ വഴിയാണ് പ്രതികൾ കുറ്റകൃത്യം നടത്തിയത്. ചിത്രങ്ങളും വീഡിയോകളും സ്റ്റോറു ചെയ്യാൻ ക്ലൗഡ് സർവ്വീസുകളും പ്രതികൾ ഉപയോ​ഗപ്പെടുത്തിയിട്ടുണ്ട്.  പ്രതികൾക്കെതിരെ 67ബി ഐ.ടി ആക്ട് പ്രകാരവും പോക്സോ ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കൊല്ലം റൂറൽ സൈബർസെല്ലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനകൾ നടത്തി കേസുകൾ എടുത്തത്.

Related News- Kailash Satyarthi | ഓപ്പറേഷൻ പി ഹണ്ട്: കേരള പൊലീസിനെ അഭിനന്ദിച്ച് നൊബേൽ ജേതാവ് കൈലാഷ് സത്യാർ

പ്രതികളിൽ നിന്ന് 6 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. പിടിയിലായ എല്ലാവരും 25 വയസ്സിന് താഴെയുള്ളവരാണ്. പരിശോധനകൾക്ക് എ.എസ്.ഐ. ജ​ഗദീപ്, ബിനു.സി.എസ്, സുനിൽകുമാർ, വിബു.എസ്.വി, രജിത് ബാലകൃഷ്ണൻ, മഹേഷ് മോഹൻ എന്നിവർ നേതൃത്വം നൽകി.
First published: June 29, 2020, 10:43 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading