കുട്ടികളുടെ അശ്ലീലം ആസ്വദിക്കാൻ 'ആചാരവെടി'; 3 പേർ അറസ്റ്റിൽ; ഗ്രൂപ്പ് അംഗങ്ങൾക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്

യുനിസെഫാണ് കേരളത്തില്‍ ഇത്തരം ഒരു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്ന വിവരം കണ്ടെത്തിയത്. ഇക്കാര്യം ഇന്റര്‍പോള്‍ കേരള പൊലീസിനെ അറിയിക്കുകയായിരുന്നു.

News18 Malayalam | news18-malayalam
Updated: June 2, 2020, 8:38 PM IST
കുട്ടികളുടെ അശ്ലീലം ആസ്വദിക്കാൻ 'ആചാരവെടി'; 3 പേർ അറസ്റ്റിൽ; ഗ്രൂപ്പ് അംഗങ്ങൾക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്
Cyber Crime
  • Share this:
മലപ്പുറം:കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച വാട്സ്ആപ് ഗ്രൂപ്പിലെ മൂന്നു പേർ അറസ്റ്റിൽ. മലപ്പുറം കേന്ദ്രമായി പ്രവർത്തിച്ചിരുന്ന 'ആചാരവെടി' ഗ്രൂപ്പിലെ അംഗങ്ങളാണ് അറസ്റ്റിലായത്. ഗ്രൂപ്പിലെ മുഴുവൻ അംഗങ്ങൾക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

വിവരങ്ങള്‍ പുറത്തുവിടരുതെന്ന കർശന നിബന്ധനകളോടെയാണ് ഗ്രൂപ്പിൽ അംഗങ്ങളെ ചേർത്തതെന്ന് പൊലീസ് വ്യക്തമാക്കി. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്.

You may also like:ആരോഗ്യപ്രവർത്തകയുടെ ആത്മഹത്യാശ്രമം; വില്ലേജ് ഓഫീസറടക്കം നാല് പേർ അറസ്റ്റിൽ [NEWS]'സ്മോൾ അടിച്ചുള്ള മനഃസമാധാനം മതിയോ? പ്രാർത്ഥന കൊണ്ടുള്ളത് വേണ്ടേ?' കെ. മുരളീധരൻ എം പി [NEWS] Online Class | ക്ലാസെടുത്ത് സായി ടീച്ചർ താരമായി; പക്ഷേ ശമ്പളമില്ല [NEWS]
അറസ്റ്റുണ്ടാകും. ഗ്രൂപ്പ് അംഗങ്ങളില്‍ പലരും വിദേശത്തുള്ളവരാണ്. ഇവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 25 ദിവസമായി മലപ്പുറം പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം ഈ കേസിനു പിന്നാലെയുണ്ട്. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നതും പ്രചരിപ്പിക്കുന്നതും രാജ്യാന്തര തലത്തില്‍ത്തന്നെ കടുത്ത കുറ്റമാണ്.

യുനിസെഫാണ് കേരളത്തില്‍ ഇത്തരം ഒരു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്ന വിവരം കണ്ടെത്തിയത്. ഇക്കാര്യം ഇന്റര്‍പോള്‍ മുഖേന സംസ്ഥാന ക്രൈം എഡിജിപി മനോജ് ഏബ്രഹാമിനെ അറിയിക്കുകയായിരുന്നു.  കുറ്റിപ്പാല സ്വദേശി അശ്വന്താണ് ഗ്രൂപ് അഡ്മിനെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേർ ഗ്രൂപ്പിലെ അംഗങ്ങൾ. ഇവർ പൊലീസ് കസ്റ്റ‍ഡിയിലുണ്ടെന്നാണ് സൂചന. രണ്ടുപേര്‍ ഗള്‍ഫിലാണ്. ഗുരുവായൂര്‍, തൃശൂര്‍ എന്നിവിടങ്ങളിൽ നിന്നുള്ളവരും  ഗ്രൂപ്പിലുണ്ട്.

കുട്ടികളുടെ ദൃശ്യങ്ങളോടു താല്‍പര്യമുള്ളവരാണ് ഗ്രൂപ്പിലെ എല്ലാ അംഗങ്ങളും എന്നാണ് വ്യക്തമായത്. ഇന്ത്യയില്‍ നിന്നുള്ള കുട്ടികളുടെയും വിദേശികളായ

വാട്‌സാപ്പിന്റെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനിലാണ് ഗ്രൂപ്പ് പ്രവർത്തിച്ചിരുന്നത്. അതുകൊണ്ടു തന്നെ ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് ഗ്രൂപ്പ് അംഗങ്ങളെ കേരള പൊലീസ് കണ്ടെത്തിയത്.
First published: June 2, 2020, 8:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading