HOME » NEWS » Crime »

യുവതിയുടേത് കൊലപാതകം; ആസൂത്രണം ചെയ്തത് ഭർത്താവും കളിക്കൂട്ടുകാരിയും

സ്കൂൾപഠനകാലം മുതൽ പ്രണയബന്ധത്തിലായിരുന്ന ഇരുവരും ചേർന്ന് ആസൂത്രിതമായി നടത്തിയ കൊലയെന്ന് പൊലീസ്

news18
Updated: May 4, 2019, 2:12 PM IST
യുവതിയുടേത് കൊലപാതകം; ആസൂത്രണം ചെയ്തത് ഭർത്താവും കളിക്കൂട്ടുകാരിയും
News18
  • News18
  • Last Updated: May 4, 2019, 2:12 PM IST
  • Share this:
ന്യൂഡൽഹി: യുവതിയുടെ കൊലപാതകം ആത്മഹത്യയാക്കാനുള്ള ഭർത്താവിന്റെയും കാമുകിയുടെയും ശ്രമം പൊളിച്ച് പൊലീസ്. ഡൽഹി കിഷൻഗഡിലാണ് സിനിമയെ വെല്ലുന്ന സംഭവം. കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവ് രാഹുല്‍കുമാർ മിശ്ര (32), കാമുകിയും കളിക്കൂട്ടുകാരിയുമായ പത്മ തിവാരി (33) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. രാഹുലിന്റെ ഭാര്യ പൂജയാണ് കഴിഞ്ഞ മാർച്ച് 16ന് മരണപ്പെട്ടത്. ഫോർട്ടിസ് ആശുപത്രിയിൽ പൂജയെ എത്തിച്ചപ്പോൾ തന്നെ മരിച്ചനിലയിലായിരുന്നുവെന്ന് ആശുപത്രി അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പൂജയുടേത് കൊലപാതകമാണെന്ന് തെളിഞ്ഞു.

ഭർത്താവിനെയും സുഹൃത്ത് പത്മയെയും കുടുംബാംഗങ്ങളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ശാസ്ത്രീയ ഫോൺകോളുകളുടെ അടക്കം രേഖകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിച്ച കൊലപാതത്തിന്റെ ചുരുളഴിഞ്ഞത്. സ്കൂൾകാലഘട്ടം മുതൽ കാമുകീകാമുകന്മാരായിരുന്ന രാഹുലും പത്മയും ചേർന്ന് പൂജയെ ഒഴിവാക്കി ഒരുമിച്ച് ജീവിക്കാൻ പദ്ധതി തയാറാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ജാർഖണ്ഡിലെ സിന്ദ്രി ധൻബാദിൽ നഴ്സറി മുതൽ 12ാം ക്ലാസുവരെ രാഹുലും പത്മയും സ്കൂളിൽ അടുത്ത സുഹൃത്തുക്കളായിരുന്നു. അതിനുശേഷം ഉന്നത പഠനത്താനായി ഇരുവരും പലയിടങ്ങളിലായി പോയി. 2015ൽ രാഹുൽ അംഗമായിരുന്ന സ്കൂൾബാച്ചിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ പത്മയും അംഗമായതോടെയാണ് ഇവർക്കിടയിലെ പ്രണയം വീണ്ടും തളിരിട്ടത്. പ്രണയം പുറത്തറിഞ്ഞതോടെ ഇരു കുടുംബങ്ങളും വിവാഹത്തെ എതിർത്തു. എന്നാൽ വീട്ടുകാർ ഇടപെട്ട് 2017 ജനുവരിയിൽ പൂജയുമായുള്ള രാഹുലിന്റെ വിവാഹം ഉറപ്പിച്ചു. വിവാഹത്തിൽ നിന്ന് പിന്മാറുമെന്ന ധാരണയിൽ രാഹുൽ തന്റെ പൂർവപ്രണയത്തെ കുറിച്ച് പൂജയോട് പറഞ്ഞെങ്കിലും അവർ പിന്മാറിയില്ല. ഏപ്രിൽ 23ന് ഇരുവരും വിവാഹിതരായി.

വിവാഹം കഴിഞ്ഞെങ്കിലും രാഹുലും പത്മയും തമ്മിലുള്ള ബന്ധം തുടർന്നു. അതിനൊടുവിൽ പൂജയെ തങ്ങൾക്കിടയിൽ നിന്ന് പറിച്ചുനീക്കാൻ പദ്ധതി തയാറാക്കുകയായിരുന്നു. ഇതനുസരിച്ച് കൊലപാതകം നടന്ന ദിവസം പൂജ താമസിക്കുന്ന കിഷൻഗഡിലെ വീട്ടിൽ എത്തിയ പത്മ , പൂജയുമൊത്ത് ഭക്ഷണം കഴിച്ചു. വീട്ടുജോലക്കാരി അടുത്തുണ്ടായിരുന്നതിനാൽ കൊല നടത്തുന്നതിനമായി പത്മ അവിടെ തന്നെ തുടർന്നു. പിന്നീട് പത്മ പൂജയുടെ തലയ്ക്കടിക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഇതിനുശേഷം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ഒരു കത്ത് പൂജയുടെ ശരീരത്തിന് സമീപംവെച്ചു. പൂജയെ കൊലപ്പെടുത്തിയതായി രാഹുലിനെ വിളിച്ച് അറിയിക്കുകയും ചെയ്തു.

First published: May 4, 2019, 2:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories