• HOME
  • »
  • NEWS
  • »
  • crime
  • »
  • പിതാവിനെയും ഭാര്യയെയും ബക്കറ്റു കൊണ്ടടിച്ച് കൊന്നയാൾ അറസ്റ്റിൽ

പിതാവിനെയും ഭാര്യയെയും ബക്കറ്റു കൊണ്ടടിച്ച് കൊന്നയാൾ അറസ്റ്റിൽ

Chinese Origin Man Beats His Wife and Father to Death with Aluminium Bucket in Kolkata; Arrested | കൊല നടത്തിയത് അവിഹിതബന്ധത്തിന്റെ പേരിലെ തർക്കത്തെ തുടർന്ന്

news18

news18

  • Last Updated :
  • Share this:
    കൊൽക്കത്ത: പിതാവിനെയും ഭാര്യയേയും അലുമിനിയം ബക്കറ്റ് കൊണ്ടടിച്ച് കൊന്നതിന് ചൈനീസ് സ്വദേശി അറസ്റ്റിൽ. കൊൽക്കത്തയിലെ ടാൻഗ്രയിലാണ് സംഭവം. കൊല്ലപ്പെട്ടവരും ചൈനീസ് സ്വദേശികൾ ആണ്. ഇയാളുടെ അവിഹിത ബന്ധത്തിന്റെ പേരിൽ ഭാര്യയുമായി വാക്കു തർക്കം നടന്നെന്ന് പോലീസ് പറയുന്നു. ക്ഷുഭിതനായ ഇയാൾ ഭാര്യയെ ബക്കറ്റു കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. തടുക്കാൻ വന്ന പിതാവിനെയും ഇയാൾ അടിച്ചു.

    മൃതദേഹങ്ങളും രക്തക്കറ പുരണ്ട ബക്കറ്റും വെള്ളിയാഴ്ച രാത്രി പോലീസ് കണ്ടെത്തി. സംഭവ സമയം താൻ വീട്ടിൽ ഉണ്ടായിരുന്നില്ല എന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.

    ഇരുവരുടെയും മുഖത്തു കണ്ട പരിക്കുകളും വീട്ടിലെ മറ്റു വസ്തുക്കൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലാത്ത സാഹചര്യവും കണക്കിലെടുത്ത് വ്യക്തി വൈരാഗ്യം മൂലമാണ് കൊല എന്ന് പൊലീസിന് വ്യക്തമായി. മരിച്ച സ്ത്രീയുടെ ഭർത്താവിന്റെ മൊഴിയിലെ വൈരുധ്യവും പോലീസ് ശ്രദ്ധിച്ചു.

    ഇയാളിൽ ആരോപിക്കപ്പെടുന്ന അവിഹിത ബന്ധത്തെ തുടർന്ന് ഭാര്യയുമായി അവസ്വാരസ്യങ്ങൾ നിലനിന്നിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു. ഇയാൾ കുറ്റസമ്മതം നടത്തിയതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

    First published: