കാൺപുർ: വികാസ് ദുബെയെ വധിച്ചശേഷവും മാഫിയസംഘങ്ങൾക്കെതിരായ നടപടി അവസാനിപ്പിക്കാതെ ഉത്തർപ്രദേശ് പൊലീസ്. ഇക്കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാലു കുപ്രസിദ്ധ ഗുണ്ടകളെയാണ് യുപിയിലെ ചിത്രകൂട് പൊലീസ് ഏറ്റുമുട്ടലിനൊടുവിൽ പിടികൂടിയത്. കൊടുംകുറ്റവാളികളെ പിടികൂടാൻ സഹായകരമായ വിവരം നൽകിയയാൾക്ക് 50000 രൂപ പാരിതോഷികം നൽകുകയും ചെയ്തു.
ഗുണ്ടാ സംഘം ഒളിവിൽ കഴിയുന്നത് മണിക് പുരിലെ ചുരേയിലെ സൈപ്രസ് വനത്തിലാണെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രത്യേക ദൌത്യസംഘത്തിന്‍റെയും പ്രാദേശിക പോലീസ് സംഘത്തിന്‍റെയും സംയുക്ത ആഭിമുഖ്യത്തിൽ ടീം രൂപീകരിച്ചു തെരച്ചിൽ നടത്തി. ഈ സംഘം വനത്തിനുള്ളിൽ ഗുണ്ടാസംഘം കഴിഞ്ഞിരുന്ന പ്രദേശം വളഞ്ഞു. ഇതിൽ കുടുങ്ങിയത് കുപ്രസിദ്ധ ഗുണ്ടാത്തലവൻ ഹനീഫ് ഉൾപ്പടെയുള്ളവരാണ്. ആദ്യം പൊലീസിനുനേരെ വെടിയുതിർത്ത് ചെറുത്തുനിൽപ്പിന് ശ്രമിച്ചെങ്കിലും ഇവരെ പിന്നീട് കീഴടക്കുകയായിരുന്നു.
പൊലീസ് നടത്തിയ വെടിവയ്പ്പിൽ ഹനീഫിന് പരിക്കേറ്റു. ഇരുവശത്തുനിന്നും 12ലേറെ തവണ വെടിയുതിർത്തതായാണ് റിപ്പോർട്ട്. ഇതിനുശേഷം പരിക്കേറ്റ ഹനീഫിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈ സംഘത്തിലെ ചിലർ ഇടതൂർന്ന വനത്തിനുള്ളിൽ രക്ഷപ്പെട്ടു. ഹനീഫ് ഉൾപ്പെട നാലുപേരെ പൊലീസ് പിടികൂടി.
TRENDING:ആശങ്കയൊഴിയുന്നില്ല, ഇന്ന് 791 പേർക്ക് കോവിഡ്; സമ്പർക്കം 532 [NEWS]സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്
[NEWS]നിത്യ മേനോന്റെ ലിപ്-ലോക്ക് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ
[PHOTO]
ജില്ലയിലെ ഏറ്റവും കുപ്രസിദ്ധമായ സംഘമാണ് ഹനീഫ് ഗാങ് എന്ന് പോലീസ് സൂപ്രണ്ട് അങ്കിത് മിത്തൽ പറഞ്ഞു. ഏറ്റുമുട്ടലിനിടെ സംഘ നേതാവ് ഹനീഫിന്റെ കാലിന് വെടിയേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലാണ്. 12 ബോറെ റൈഫിളുകളും നിരവധി വെടിയുണ്ടകളും ഇയാളിൽ നിന്ന് കണ്ടെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chitrakoot dacoit hanif arrested, Encounter, Uttar Pradesh Police, Vikas Dubey