HOME » NEWS » Crime » CHITTOOR RESIDENT ARRESTED FOR ILLEGAL ARRACK MAKING

പച്ചമരുന്നുകളിട്ട് ഗന്ധം പുറത്തുവരാത്ത രീതിയില്‍ ചാരായം വാറ്റി; എക്‌സൈസ് പിടിയിലായി

ഇയാളുടെ വീട്ടില്‍ നിന്ന് വാറ്റുപകരണങ്ങളും രണ്ടര ലിറ്റര്‍ ചാരായവും കണ്ടെടുത്തിട്ടുണ്ട്

News18 Malayalam | news18-malayalam
Updated: June 23, 2021, 10:24 PM IST
പച്ചമരുന്നുകളിട്ട്  ഗന്ധം പുറത്തുവരാത്ത രീതിയില്‍ ചാരായം വാറ്റി; എക്‌സൈസ് പിടിയിലായി
ഇയാളുടെ വീട്ടില്‍ നിന്ന് വാറ്റുപകരണങ്ങളും രണ്ടര ലിറ്റര്‍ ചാരായവും കണ്ടെടുത്തിട്ടുണ്ട്
  • Share this:
പാലക്കാട്: ഗന്ധം പുറത്തുവരാത്ത രീതിയില്‍ ചാരായം വാറ്റി വില്‍പ്പന നടത്തിയ ചിറ്റൂര്‍ കോഴിപ്പതി സ്വദേശി കന്തസ്വാമിയെ(56) എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടില്‍ നിന്ന് വാറ്റുപകരണങ്ങളും രണ്ടര ലിറ്റര്‍ ചാരായവും കണ്ടെടുത്തിട്ടുണ്ട്.

അതേസമയം പ്രദേശത്ത് വേറെയും വാറ്റു സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന വ്യാപകമാക്കുമെന്ന് എക്‌സൈസ് സിഐ എം രാകേഷ് വ്യക്തമാക്കി.

ഉണ്ടാക്കുന്ന ചാരായം വീടിനടുത്ത് വില്‍പന നടത്താതെ ചിറ്റൂര്‍ ടൗണ്‍, നല്ലേപ്പിള്ളി എന്നിവിടങ്ങളില്‍ എത്തിക്കുകയായിരുന്നു ഇയാളുടെ പതിവ്. ഗന്ധം വരാത്തതിനാല്‍ പരിസരവാസികള്‍ക്ക് ഇവിടെ വാറ്റു ചാരായമുണ്ടാക്കുന്നത് സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല.

Also Read-കാമുകിയുടെ വിവാഹവാർത്തയറിഞ്ഞ് വീട്ടിലെത്തി; യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ മർദിച്ചു കൊന്നു

താതിരിപ്പൂവ്, ഉണ്ടവെല്ലം, മച്ചിങ, നവസാരം, അരിഷ്ടക്കൂട്ട് എന്നിവ ചേര്‍ത്താണ് ഇയാള്‍ വാഷ് നിര്‍മ്മിച്ചിരുന്നത്. പ്രതിക്കെതിരെ നേരത്ത് അബ്കാരി കേസുകളുണ്ടായിരുന്നെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Also Read-മലപ്പുറം വഴിക്കടവിൽ ഭർത്താവിന്‍റെ വെട്ടേറ്റ വീട്ടമ്മ അപകടനില തരണം ചെയ്തു

പിഒ മാരായ ജി സജിത്ത്, പിഎന്‍ രമേഷ് കുമാര്‍, ആര്‍ ജിജിലാല്‍, സിഇഒമാരായ കെ അഭിലാഷ്, ടി വി അഖില്‍, എന്‍ സതീഷ്, ഡ്രൈവര്‍ കെ ജെ ലൂക്കോസ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Published by: Jayesh Krishnan
First published: June 23, 2021, 10:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories