നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മയിലുകളെ വേട്ടയാടി ജഡം സൂക്ഷിച്ച വികാരി അറസ്റ്റില്‍

  മയിലുകളെ വേട്ടയാടി ജഡം സൂക്ഷിച്ച വികാരി അറസ്റ്റില്‍

  രണ്ട് മയിലുകളെ വലയില്‍പ്പെടുത്തി പിടികൂടി അടിച്ചു കൊലപ്പെടുത്തുകയും ജഡം കൈവശം സൂക്ഷിച്ചുവെച്ചുവെന്നുമാണ് കുറ്റം

  ഫാ.ദേവസി

  ഫാ.ദേവസി

  • Last Updated :
  • Share this:
   തൃശൂര്‍: മയിലുകളെ വേട്ടയാടി ജഡം സൂക്ഷിച്ച കേസില്‍ വികാരി അറസ്റ്റില്‍. രാമവര്‍മ്മപുരം വിയ്യാനിഭവന്‍ ഡയറക്ടര്‍ കൂടിയായ ഫാ.ദേവസി പന്തല്ലൂക്കാരനെ (65) ആണ് അറസ്റ്റിലായത്. തൃശൂര്‍ ഫ്ളയിങ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ ഭാസി ബാഹുലേയന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

   രണ്ട് മയിലുകളെ വലയില്‍പ്പെടുത്തി പിടികൂടി അടിച്ചു കൊലപ്പെടുത്തുകയും ജഡം കൈവശം സൂക്ഷിച്ചുവെച്ചുവെന്നുമാണ് കുറ്റം. കേസ് തുടരന്വേഷണത്തിനായി പട്ടിക്കാട് ഫോറസ്ററ് സ്റ്റേഷന് കൈമാറി.

   ദേശീയപക്ഷിയും വന്യജീവി സംരക്ഷണ നിയമം 1972 ഒന്നാം ഷെഡ്യൂള്‍ പ്രകാരം സംരക്ഷിക്കുന്നതുമാണ് മയിലുകള്‍. സമീപകാലത്ത് മയിലുകള്‍ നാട്ടിന്‍ പുറങ്ങളിലെ കൃഷിയിടങ്ങളില്‍ എത്തി കൃഷി നശിപ്പിക്കുന്ന സംഭവങ്ങള്‍ വ്യാപകമാണ്.

   Also Read-മയിൽ പറന്നുവന്ന് നവദമ്പതികൾ സഞ്ചരിച്ച ബൈക്കിലിടിച്ചു; ഭർത്താവ് മരിച്ചു

   സെക്ഷന്‍ ഫോറസ്റ് ഓഫിസര്‍ എം.എസ്. ഷാജി, ബീറ്റ് ഫോറസ്റ് ഓഫിസര്‍മാരായ എന്‍.യു പ്രഭാകരന്‍, ഷിജു ജേക്കബ്, കെ. ഗിരീഷ്‌കുമാര്‍, ഫോറസ്റ് ഡ്രൈവര്‍ സി.പി. സജീവ് കുമാര്‍ എന്നിവരും പങ്കെടുത്തു.

   മക്കളുടെ മുന്നിലിട്ട് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടി പൊലീസ്

   വാഴക്കാട് മക്കളുടെ മുന്നിലിട്ട് ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി പൊലീസ്. മുക്കം മുത്തലം അത്തിക്കാട് വീട്ടില്‍ മുഹമ്മദ് ഷമീറാണ് പിടിയിലായത്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. എട്ടും ആറും വയസ്സുള്ള മക്കളുടെ മുന്നില്‍ വെച്ചായിരുന്നു ഇയാള്‍ കഴുത്ത് ഞെരിച്ച് ഭാര്യ ഷക്കീറയെ കൊലപ്പെടുത്തിയത്.

   കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്നു ഷമീര്‍. വാടക വീട്ടിലായിരുന്നു ഇവരുടെ താമസം. വെള്ളിയാഴ്ച രാവിലെ ഇരുവരും തമ്മില്‍ വഴുക്കുണ്ടായി. ഈ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. നാട്ടുകാര്‍ വിവരം അറിയിച്ചതോടെ വാഴക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

   മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഷമീറിനെ പിടികൂടിയത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.
   Published by:Jayesh Krishnan
   First published:
   )}