കൊച്ചിയിൽ ഒരു മാസത്തിനിടെ എക്സൈസ് (Excise) സംഘം പിടികൂടിയത് നാല് കിലോ എംഡിഎംഎ (MDMA). ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി എക്സൈസ് സംഘം നടത്തിയ സ്പെഷ്യൽ ഡ്രൈവിലാണ് എംഡിഎംഎ പിടികൂടിയത്. ഇതിനോടൊപ്പം 128 കിലോ കഞ്ചാവും പിടിച്ചെടുത്തു.
ഡിസംബർ 4 മുതൽ ജനുവരി 3 വരെ ആയിരുന്നു എക്സൈസ് സംഘത്തിന്റെ സ്പെഷ്യൽ ഡ്രൈവ്. ഈ പരിശോധനയിലാണ് നാലു കിലോ എംഡിഎംഎ പിടികൂടിയത്. ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന പെരുമ്പാവൂരിൽ ഉൾപ്പെടെ ശക്തമായ പരിശോധനയാണ് നടത്തിയത്. ഫ്ളാറ്റുകളിൽ അടക്കം ലഹരി പാർട്ടികൾ തടയുന്നതിന് പ്രത്യേകം പരിശോധനയും നടത്തിയിരുന്നു
54 മയക്കുമരുന്ന് , 100 അബ്കാരി കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 866 കിലോ പുകയില ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു. 95800 രൂപയാണ് ഇതിനു പിഴ ഈടാക്കിയത്. വനംവകുപ്പ്, ആർപിഎഫ്, മറൈൻ പോലീസ്, സെൻട്രൽ എക്സൈസ്, ഫുഡ് ആൻഡ് സേഫ്റ്റി, റവന്യൂ, കോസ്റ്റൽ പോലീസ് എന്നിവരുമായി ചേർന്ന് സംയുക്ത പരിശോധനയും എക്സൈസ് നടത്തിയിരുന്നു. 73 പരിശോധനകളാണ് ഇങ്ങനെ നടത്തിയത്. സംയുക്ത പരിശോധനകളാണ് കൂടുതൽ ലഹരി വസ്തുക്കൾ പിടിക്കാൻ സഹായമായതും.
Also read-
കൊച്ചിയിൽ ലഹരി പാർട്ടിക്കിടയിൽ റെയ്ഡ്; എട്ടാം നിലയിൽ നിന്നും പൈപ്പ് ലൈൻ വഴി രക്ഷപ്പെടാൻ ശ്രമിച്ചയാൾ ഗുരുതരാവസ്ഥയിൽപിടികൂടിയ മറ്റ് ലഹരിവസ്തുക്കൾ-
ഹാഷിഷ് ഓയിൽ - 61 ഗ്രാം, ഹെറോയിൻ - 13.447 ഗ്രാം, ബ്രൗൺഷുഗർ - 3.8 ഗ്രാം, ഇന്ത്യൻ നിർമ്മിത വിദേശ മദ്യം - 306 ലിറ്റർ, വിദേശ നിർമ്മിത മദ്യം - 3 ലിറ്റർ, ബിയർ- 75 ലിറ്റർ, വാഷ് -475 ലിറ്റർ, കള്ള് -72 ലിറ്റർ, ചാരായം -2 ലിറ്റർ, അരിഷ്ടം -199 ലിറ്റർ.
പീഡിപ്പിക്കാന്‍ ശ്രമിച്ച 38 കാരനെ കറിക്കത്തി വീശി പ്രതിരോധിച്ച് 61കാരി: ഓടി രക്ഷപ്പെട്ട പ്രതി പിടിയില്‍കൊല്ലം: വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച 38 കാരനെതിരെ കറിക്കത്തി വീശി വയോധിക. ഓയൂര്‍ ഇളമാടാണ് സംഭവം. 61 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ചെങ്കൂര്‍ പ്ലാങ്കുഴി വടക്കതില്‍വീട്ടില്‍ സജു (കടുക്-38) വിനെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞദിവസം രാവിലെ 10.30നായിരുന്നു സംഭവം. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന വയോധിക അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടയ്ക്കാണ് പ്രതി അതിക്രമിച്ച് വീടിനുള്ളില്‍ കയറിയത്. പിന്നാലെ വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചു. മല്‍പ്പിടിത്തത്തിനിടെ വയോധിക കറിക്കത്തി കൈക്കലാക്കി. തുടര്‍ന്ന് കത്തി ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചതോടെ ഇയാള്‍ പിന്‍വാങ്ങുകയായിരുന്നു.
Also Read-
Aneesh Murder Case | അനീഷ് ജോർജിന്റെ മരണത്തിന് ഇടയാക്കിയത് നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവ്പിന്നീട് ടാപ്പിങ് ജോലിയിലായിരുന്ന സഹോദരനെ വിവരമറിയിച്ച് സമീപ പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും സജുവിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് പൂയപ്പള്ളി പൊലീസില്‍ വയോധിക പരാതി നല്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ പൊലീസ് സംഘം സജുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.