• HOME
  • »
  • NEWS
  • »
  • crime
  • »
  • പാലക്കാട് വയോധികനോട് മോശമായി പെരുമാറിയതിന് സസ്പെന്‍ഷനിലായ സിഐ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു

പാലക്കാട് വയോധികനോട് മോശമായി പെരുമാറിയതിന് സസ്പെന്‍ഷനിലായ സിഐ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു

പാലക്കാട് മീനാക്ഷിപുരം സർക്കിൾ ഇൻസ്പെക്ടർ  പി എം ലിബിയാണ് കാറില്‍ 20 ലിറ്റര്‍ പെട്രോളുമായെത്തി തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചത്.

  • Share this:

    പരാതിക്കാരനായ വയോധികനോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടര്‍ന്ന് സസ്പെന്‍ഷനിലായ സിഐ പാലിയേക്കര ടോള്‍ പ്ലാസയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. പാലക്കാട് മീനാക്ഷിപുരം സർക്കിൾ ഇൻസ്പെക്ടർ  പി എം ലിബിയാണ് കാറില്‍ 20 ലിറ്റര്‍ പെട്രോളുമായെത്തി തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചത്.

    കാറിന്റെ ചില്ലു തകർത്ത് പൊലീസും അഗ്നിരക്ഷാസേനയും സോപ്പുവെള്ളം ചീറ്റിച്ചതോടെ തീകൊളുത്താനുള്ള ശ്രമം  വിഫലമായി. തുടര്‍ന്ന് ഇയാളെ ആശുപത്രിയിലേക്കു മാറ്റി. കൊല്ലം സ്വദേശിയാണ് ലിബി‌. മുതിർന്ന പൗരനോട് അപമര്യാദയായി പെരുമാറിയതിന് വ്യാഴാഴ്ചയാണ് ഇയാളെ സസ്പെൻഡ് ചെയ്തത്.

    Also Read- പരാതിക്കാരനായ വയോധികനോട് മോശമായി പെരുമാറിയെന്ന പരാതിയിൽ  സിഐക്ക് സസ്പെൻഷൻ

    ജില്ല ക്രൈംബ്രാഞ്ച്  ഡി.വൈ.എസ്.പി നടത്തിയ അന്വേഷണത്തിൽ സിഐക്ക് പിഴവ് സംഭവിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

    57 കാരനായ വയോധികനെ സി ഐ യുടെ താമസസ്ഥലത്തേക്ക് കൊണ്ടു പോയി മോശമായി പെരുമാറിയെന്നാണ് പരാതി. ഇതിനെ തുടർന്ന് സിഐയെ ക്രൈം റെക്കോർഡ്സ് ബ്യൂറോയിലേക്ക് സ്ഥലം  മാറ്റിയിരുന്നു. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നോർത്ത് സോൺ ഐജി നീരജ് കുമാർ ഗുപ്തയാണ് സി ഐക്കെതിരെ നടപടിയെടുത്തത്.

    Published by:Arun krishna
    First published: