തിരുവനന്തപുരം: പരസ്യ മദ്യപാനം ചോദ്യം ചെയ്ത CITU പ്രവർത്തകന് വെട്ടേറ്റു. വർക്കലയിലാണ് സംഭവം. CITU പ്രവർത്തകനായ സുൾഫിക്കറിനാണ് വെട്ടേറ്റത്. സമീപവാസികളുടെ പരസ്യ മദ്യപാനം ചോദ്യം ചെയ്തതിനെ തുടർന്നാണ് സുൾഫിക്കർ ആക്രമിക്കപ്പെട്ടത്. മൂന്ന് പേർ ചേർന്നാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. അക്രമികൾ ഒളിവിലാണെന്നും ഇവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.
Suicide| CITU വിട്ട് സ്വതന്ത്ര യൂണിയൻ രൂപീകരിച്ച ചുമട്ടുതൊഴിലാളി ആത്മഹത്യ ചെയ്തു; പ്രാദേശിക നേതാക്കളുടെ ഭീഷണിയുണ്ടായിരുന്നതായി ആത്മഹത്യാ കുറിപ്പ്
തൃശ്ശൂർ: CITU വിട്ട് സ്വതന്ത്ര യൂണിയൻ രൂപീകരിച്ച ചുമട്ടുതൊഴിലാളി ആത്മഹത്യ (Suicide)ചെയ്തു. തൃശ്ശൂർ പീച്ചി സ്വദേശി കെ.ജി സജി (49)ആണ് ആത്മഹത്യ ചെയ്തത്. സജിയുടെ ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. സിപിഎം ഭീഷണി ഉണ്ടായിരുന്നതായാണ് കുറിപ്പിലുള്ളത്.
സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ സെക്രട്ടറിയുമാണ് മരണത്തിന് ഉത്തരവാദികൾ എന്നാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്. തനിക്ക് സിപിഐഎമ്മിന്റെ ഭീഷണിയുണ്ടായിരുന്നുവെന്നും കുറിപ്പിൽ സജി പറയുന്നു.
Also Read-
ചക്കയെ ചൊല്ലി തര്‍ക്കം; വീടിന് തീയിട്ട് യുവാവ്; കുട്ടികളുടെ പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റുകളും നശിപ്പിച്ചു
സംഭവത്തിൽ പീച്ചി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെയാണ് പീച്ചി കോലഞ്ചേരി വീട്ടിൽ സജിയെ വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. പാര്‍ട്ടി പ്രവര്‍ത്തകരെ മൃതദേഹം കാണാനോ റീത്ത് വെയ്ക്കാനോ സജിയുടെ ബന്ധുക്കള്‍ അനുവദിച്ചിരുന്നില്ല.
Also Read-
'പാടുന്നോര്‍ പാടട്ടെ, ആടുന്നോര്‍ ആടട്ടെ'; മന്‍സിയക്ക് വേദിയൊരുക്കി DYFI
സിഐടിയുവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് സജി സ്വതന്ത്ര യൂണിയൻ രൂപീകരിച്ചത്. സജിയുടെ മരണത്തിൽ അന്വേഷണം വേണമെന്ന് ആവശ്യവുമായി ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്.
KSEB | വകുപ്പിനെ കുറിച്ച് അറിയില്ലെങ്കില്‍ ഇട്ടിട്ട് പോണം; മന്ത്രി കെ.കൃഷ്ണന്‍കുട്ടിക്കെതിരെ CITU
തിരുവനന്തപുരം: വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിക്കെതിരെ പരസ്യ വിമർശനവുമായി സിഐടിയു (CITU) രംഗത്ത്. മുന്നണി മര്യാദ ഓർത്തിട്ടാണ് കൂടുതൽ ഒന്നും പറയാത്തതെന്നും വകുപ്പിനെക്കുറിച്ച് അറിയില്ലെങ്കിൽ ഇട്ടിട്ടു പോകണമെന്നും വൈദ്യുതി ഭവനു മുന്നിലെ കെഎസ്ഇബി (KSEB) ഓഫീസേഴ്സ് അസോസിയേഷന്റെ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽകുമാർ പറഞ്ഞു.
നിലവിലെ പ്രശ്നങ്ങൾ കെഎസ്ഇബി ബോർഡ് ചെയർമാൻ ചർച്ച ചെയ്യുമെന്നും, മന്ത്രിതല ചർച്ചയില്ലെന്നുമുള്ള മന്ത്രിയുടെ നിലപാട് പരിഹാസ്യമാണ്. വകുപ്പിനെക്കുറിച്ച് അറിയില്ലെങ്കിൽ ഇട്ടിട്ടു പോകണം. ചെയർമാനെതിരെ മന്ത്രി നടപടിയെടുക്കുന്നില്ല. അതുകൊണ്ട്, കൊതുമ്പിനു മുകളിലാണ് പാലക്കാട് കൊച്ചങ്ങ വളരുന്നതെന്ന സംശയമുണ്ടെന്നും കെ.എസ്.സുനിൽകുമാർ പറഞ്ഞു.
സംഭവം ചര്‍ച്ചയായതിനെ തുടര്‍ന്ന് മന്ത്രിക്കെതിരായ പരാമർശം സിഐടിയു തിരുത്തി. ഇട്ടിട്ടുപോകണമെന്ന് പറഞ്ഞില്ലെന്നും വകുപ്പ് ഭരിക്കുന്നത് ചെയർമാനാണോ മന്ത്രിയാണോ എന്ന് വ്യക്തമാക്കണമെന്നാണ് ഉദ്ദേശിച്ചതെന്നും സുനിൽകുമാർ പറഞ്ഞു. മന്ത്രിക്ക് മുകളിലാണോ ചെയർമാൻ എന്ന ആശങ്കയാണ് പങ്കുവച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കെഎസ്ഇബി ചെയര്മാന് ഇതുവരെ തങ്ങളെ ചർച്ചയ്ക്ക് ക്ഷണിച്ചിട്ടില്ലെന്നും വിളിച്ചാൽ തീർച്ചയായും പങ്കെടുക്കുമെന്നും ഓഫിസേഴ്സ് അസോസിയേഷന് ജന. സെക്രട്ടറി ബി.ഹരികുമാര്‍ പറഞ്ഞു. നിബന്ധനകളൊന്നുമില്ലെന്നും മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ പരിഗണിക്കണമെന്നാണ് ആവശ്യമെന്നും ഹരികുമാര്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.