കൊല്ലം: കിളികൊല്ലൂര്‍ പൊലീസ് മര്‍ദ്ദനക്കേസില്‍ ഉന്നത ഉദ്യോഗസ്ഥരെ വെള്ളപൂശി സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ട്. സൈനികന് വിഷ്ണുവിനും സഹോദരനും സ്റ്റേഷനില്‍ മര്‍ദ്ദനമേറ്റെന്നും എന്നാല്‍ ആരാണ് മര്‍ദ്ദിച്ചതെന്ന് അറിയില്ലെന്നുമാണ് റിപ്പോർട്ട്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിചിത്രവാദം.
കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിലെത്തിയ സൈനികന് വിഷ്ണുവിനും സഹോദരന് വിഗ്നേഷിനും മര്‍ദ്ദനമേറ്റു. പക്ഷേ, മര്‍ദ്ദിച്ചതാരാണെന്ന് അറിയില്ല. സ്റ്റേഷനുള്ളിൽ ഇരുവരെയും മർദ്ദിക്കുന്നത് ആരും കണ്ടിട്ടുമില്ല. ഇത്തരം വിചിത്ര വാദങ്ങളുള്ള റിപ്പോർട്ടാണ് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിച്ചത്. പതിനൊന്ന് പേജുള്ള റിപ്പോർട്ട് പൊലീസിനെ രക്ഷിക്കാൻ വേണ്ടി തയ്യാറാക്കിയതെന്ന് വ്യക്തം.
Also Read- കാലിൽ സെല്ലോടാപ്പ് ചുറ്റി ഒട്ടിച്ച് ലഹരിമരുന്ന് കടത്ത് ; മലപ്പുറം പാണ്ടിക്കാട് 103 ഗ്രാം MDMA പിടിച്ചെടുത്തു
പരാതി പറയാനെത്തിയ വിഷ്ണുവിനോട് വിഗ്നേഷിനോടും എ.എസ്.ഐ പ്രകാശ് ചന്ദ്രന് മോശമായി പെരുമാറി. കയ്യേറ്റം തടയാന്‍ വര്‍ഷങ്ങളായി പോലീസ് സേനയില്‍ പ്രവര്‍ത്തിക്കുന്ന ചില ഉദ്യോഗസ്ഥര്‍ തയാറായില്ല. ഇത്തരത്തിൽ തെറ്റായ സമീപനം സ്വീകരിയവർക്കെതിരെ വകുപ്പുതല നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സൈനികനേയും സഹോദരനേയും സി.ഐയും എസ്.ഐയും മര്‍ദ്ദിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥയായ എസ്.ഐ സ്വാതി മജിട്രേറ്റിന് മൊഴി നല്‍കിയിരുന്നു. ഈ മൊഴി പോലും അവഗണിച്ചാണ് സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോർട്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.