• HOME
  • »
  • NEWS
  • »
  • crime
  • »
  • കലൂർ കൊലപാതകം; സോഷ്യൽ മീഡിയ പോസ്റ്റ് കൊലപാതകത്തിന് പ്രകോപനമായെന്ന് സിറ്റി പൊലീസ് കമ്മീഷണർ

കലൂർ കൊലപാതകം; സോഷ്യൽ മീഡിയ പോസ്റ്റ് കൊലപാതകത്തിന് പ്രകോപനമായെന്ന് സിറ്റി പൊലീസ് കമ്മീഷണർ

ഇരുവരും തമ്മിൽ രണ്ട് വർഷമായി തർക്കമുണ്ട്. വിവിധ സ്റ്റേഷനുകളിൽ ഇതുമായി ബന്ധപ്പെട്ട് കേസുകളുമുണ്ട്. ഇതിന്റെ തുടര്‍ച്ചയായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റും ഫോട്ടോയുമാണ് പ്രകോപനമായത്

അറസ്റ്റിലായ കിരൺ

അറസ്റ്റിലായ കിരൺ

  • Last Updated :
  • Share this:
    കൊച്ചി: കലൂർ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതി കിരൺ ആന്റണിക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്നും സംഭവത്തിന് പിന്നിൽ മുൻ വൈരാഗ്യമാണെന്നും സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു. സമൂഹ മാധ്യമത്തിലിട്ട പോസ്റ്റാണ് കൊലപാതകത്തിന് പ്രകോപനമായത്. തമ്മനം സ്വദേശി സജിൻ ഷഹീറാണ് (28) കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ എറണാകുളം കലൂർ ലിസി ആശുപത്രിക്ക‌് സമീപമാണ് സംഭവമുണ്ടായത്.

    Also Read- കൊച്ചിയിൽ വീണ്ടും കൊലപാതകം; യുവാവിനെ കുത്തിക്കൊന്നു; ഒരു മാസത്തിനിടെ ആറാമത്തെ സംഭവം

    കിരണിന്റെ വീടിനടുത്തുവച്ചാണു സജുന്‍ സഹീറിന് കുത്തേറ്റത്. ഇരുവരും തമ്മിൽ രണ്ട് വർഷമായി തർക്കമുണ്ട്. വിവിധ സ്റ്റേഷനുകളിൽ ഇതുമായി ബന്ധപ്പെട്ട് കേസുകളുമുണ്ട്. ഇതിന്റെ തുടര്‍ച്ചയായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റും ഫോട്ടോയുമാണ് പ്രകോപനമായത്. പണമിടപാടുമായി ബന്ധപ്പെട്ട് രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചത്. സംഘങ്ങൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ട്. രാത്രി ഒരു മണിക്ക് ശേഷം ഇവര്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെ സജിന്‍ ഷഹീറിനെ കിരണ്‍ ആന്റണിയും മറ്റൊരാളും ചേര്‍ന്ന് കുത്തിക്കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

    Also Read- പത്തുമാസം മുന്‍പ് വിവാഹിതയായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചു ; ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

    പ്രതി കലൂര്‍ സ്വദേശി കിരണ്‍ ആന്റണിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി പരിക്കുകളോടെ ആശുപത്രിയില്‍ ചികില്‍സയിലാണെന്നും കമ്മീഷണര്‍ പറഞ്ഞു.

    കൊച്ചിയിൽ കഴിഞ്ഞ മാസം ഫ്ലാറ്റിനുള്ളിൽ യുവാവിനെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയിരുന്നു. മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണയായിരുന്നു കൊല്ലപ്പെട്ടത്. സംഭവത്തിൽ അറസ്റ്റിലായ അർഷാദ് കുറ്റം സമ്മതിച്ചിരുന്നു. ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിന് കാരണമായത്. കാസർകോട് നിന്നാണ് അർഷാദിനെ അറസ്റ്റ് ചെയ്തത്.

    Also Read- പതിനാലുകാരിയെ വിവാഹം കഴിച്ച 46-കാരനും പെണ്‍കുട്ടിയുടെ മാതാപിതാക്കളും അറസ്റ്റില്‍

    മയക്കുമരുന്ന് ഇടപാടിലെ തർക്കത്തിനിടയിലാണ് അര്‍ഷാദ് മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണയെ ഫ്ലാറ്റിൽ വച്ച് കൊലപെടുത്തിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കൊലപാതകം നടന്ന ഫ്ലാറ്റിൽ ലഹരിമരുന്നിന്‍റെ ഉപയോഗവും വിൽപ്പനയും നടന്നിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. കൊച്ചിയിലെ ഫ്ലാറ്റിലെത്തിയാണ് പലരും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നത്. കൊലക്ക് പിന്നിൽ ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണെന്നും പൊലീസ് സ്ഥിരീകരിച്ചു.

    സജീവ് കൃഷ്ണയെ ക്രൂരമായി കൊലപ്പെടുത്തിയ അർഷാദ് ഫ്ലാറ്റിലെ രക്തക്കറ മായ്ച്ച് പ്ലാസ്റ്റിക് കവറിലും തുണിയിലും പൊതി‌ഞ്ഞാണ് ഒളിപ്പിച്ചത്. മൃതദേഹം ഫ്ലാറ്റിലെ ഡക്ടിൽ തൂക്കിയിട്ട നിലയിലായിരുന്നു.
    Published by:Rajesh V
    First published: