മുംബൈ: നിരവധി മാലമോഷണ കേസില്‍ പ്രതിയായ സിവില്‍ എഞ്ചിനീയര്‍ പിടിയില്‍. 2019 മുതല്‍ മാലപൊട്ടിക്കല്‍ പതിവാക്കിയ ഇയാള്‍ 56 കേസുകളിലാണ് പ്രതി. മഹാരാഷ്ട്ര നാസിക് സ്വദേശിയായ ഉമേഷ് പാട്ടീലിനെ(27)യാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളിയായ തുഷാര്‍ ദിഖ്ലെ(30)യെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മോഷ്ടിച്ച ആഭരണങ്ങള്‍ വില്ക്കാന് സഹായിച്ചിരുന്ന നാല് ആഭരണ വ്യാപാരികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 2015ലണ് ഉമേഷ് സിവില്‍ എഞ്ചിനീയറിങ് പൂര്‍ത്തിയാക്കിയത്. ഇതിനുശേഷം ഒരു കരാറുകരന് കീഴില്‍ ജോലിയ്ക്ക് കയറി. എന്നാല്‍ ഇവിടുത്തെ ശമ്പളത്തില്‍ തൃപ്തനല്ലാത്തതിനാല്‍ മാല പൊട്ടിക്കാനിറങ്ങിയെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.
അതേസമയം കാമുകിയ്ക്കൊപ്പം ആഡംബര ജീവിതം നയിക്കാനാണ് എന്‍ജിനീയറായ പ്രതി മാലപൊട്ടിക്കാന്‍ ഇറങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. മാലപൊട്ടിക്കല്‍ വ്യാപകമായതോടെ ഗംഗാപുര്‍ പൊലീസ് അന്വേഷണവും പട്രോളിങും ശക്തമാക്കി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ എല്ലാം പൊലീസ് വിശദമായി പരിശോധിച്ചു. ഇതിനിടെയാണ് ഉമേഷ് പൊലീസ് പിടിയിലായത്.
ബൈക്കിലെത്തി ഒരു സ്ത്രീയുടെ മാലപൊട്ടിക്കുന്നതിനിടെയാണ് രണ്ടു പൊലീസുകാര്‍ ഉമേഷിനെ പിടികൂടുന്നത്. ഇയാള്‍ സ്ത്രീയുടെ അടുത്തേക്ക് എത്തുന്നതിന് മുന്നേ മറ്റൊരു ബൈക്കിലെത്തിയ പോലീസുകാര്‍ പ്രതിയെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 27 സ്വര്‍ണമാലകളും രണ്ടര രക്ഷം രൂപയും കണ്ടെത്തി. സ്വര്‍ണത്തിന് വിലകൂടുമെന്നു കരുതിയാണ് മാലകള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്നത്. കൂടാതെ മോഷണമുതലുകള്‍ വിറ്റുകിട്ടിയ പണം കൊണ്ട് ഇയാള്‍ 48 ലക്ഷം രൂപയുടെ ഫ്ളാറ്റും ഒരു കാറും വാങ്ങിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പ്രതിയുടെ രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി 20 ലക്ഷം രൂപയും പൊലീസ് കണ്ടെത്തി.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.