• HOME
 • »
 • NEWS
 • »
 • crime
 • »
 • Ambergris Smuggling | നാല് കോടിയുടെ തിമിംഗല ചര്‍ദ്ദിയും മയക്കുമരുന്നുമായി സിവില്‍ എഞ്ചിനീയര്‍ പിടിയില്‍

Ambergris Smuggling | നാല് കോടിയുടെ തിമിംഗല ചര്‍ദ്ദിയും മയക്കുമരുന്നുമായി സിവില്‍ എഞ്ചിനീയര്‍ പിടിയില്‍

കഴക്കൂട്ടം (Kazhakkoottam) സ്വദേശിയായ ഗരീബ് നവാസിനെ തിരുവനന്തപുരം വെമ്പായത്ത് നിന്നാണ് എക്സൈസ് (Excise) സംഘം പിടികൂടിയത്.

ഗരീബ് നവാസ്

ഗരീബ് നവാസ്

 • Share this:
  നാല് കോടി രൂപ വിലമതിക്കുന്ന തിമിംഗല ചർദ്ദിയും (Ambergris) മയക്കുമരുന്നുമായി തിരുവനന്തപുരത്ത് സിവിൽ എഞ്ചിനീയർ (Civil Engineer) പിടിയിൽ. കഴക്കൂട്ടം (Kazhakkoottam) സ്വദേശിയായ ഗരീബ് നവാസിനെ തിരുവനന്തപുരം വെമ്പായത്ത് നിന്നാണ് എക്സൈസ് (Excise) സംഘം പിടികൂടിയത്. മയക്കുമരുന്നും തിമിംഗല ചർദ്ദിയും എവിടെ നിന്ന് ലഭിച്ചുവെന്നതിൽ അന്വേഷണം പുരോഗമിക്കുകയാണ്.

  എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വാമനപുരം എക്സൈസ് സംഘമാണ് ഇന്ന് രാവിലെ 10 മണിക്ക് ഇരുപത്തിയെട്ടുകാരനായ  ഗരീബ് നവാസിനെ പിടികൂടിയത്. യാത്രക്കിടെ വെമ്പായത്ത് വച്ച് എക്സൈസ് സംഘം പിടികൂടുമ്പോൾ കാറിൽ ഉണ്ടായിരുന്ന തിമിംഗല ചർദ്ദിയും നിരോധിത ലഹരി വസ്തുക്കളായ എംഡിഎംഎയും ഹാഷിഷ് ഓയിലുമാണ് പിടിച്ചെടുത്തത്.

  നാല് കോടി രൂപ വിലയുള്ള നാല് കിലോ തിമിംഗല ചർദ്ദിയും ലക്ഷങ്ങൾ വിലവരുന്ന രണ്ട് ഗ്രാം എംഡിഎംഎയും 15 ഗ്രാം ഹാഷിഷ് ഓയിലുമാണ് ഗരീബ് നവാസ് കൈവശം ഉണ്ടായിരുന്നത്. തുമ്പ കടപ്പുറത്ത് നിന്ന് കോടികളുടെ തിമിംഗല ചർദ്ദി ലഭിച്ചുവെന്ന ഗരീബിന്‍റെ മൊഴി എക്സൈസ് സംഘം തള്ളി. മയക്കുമരുന്ന് അടക്കം കൈവശം വച്ചതോടെ വൻ സംഘങ്ങളുമായുള്ള ഗരീബിന്‍റെ ബന്ധമാണ് എക്സൈസ്  സംഘം അന്വേഷിക്കുന്നത്.

  read also- Drugs| വണ്ടിയിൽ MDMA ഒളിപ്പിച്ചുവെച്ച് ഭർത്താവിനെ കുടുക്കാൻ ശ്രമിച്ച പഞ്ചായത്തംഗവും കൂട്ടാളികളും പിടിയിൽ; തിരക്കഥയൊരുക്കിയത് കാമുകനൊപ്പം ജീവിക്കാൻ

  ഗരീബിനെ പിടികൂടുന്നതിന് മുമ്പ് കാട്ടായിക്കോണത്തെ എസ്എഫ്ഐ നേതാവ് അർജുനെയും നന്ദുവിനെയും എക്സൈസ് ചോദ്യം ചെയ്തിരുന്നു. ഇവർക്ക് മയക്കുമരുന്ന് ഇടപാടുമായി ബന്ധമില്ലെന്നാണ് എക്സൈസ് സംഘം വ്യക്തമാക്കിയത്. ഗരീബിന്‍റെ മൊബൈൽ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരിലേക്ക് അന്വേഷണം നീളുമെന്ന് ഉറപ്പായി. അഞ്ച് ഗ്രാമിൽ കൂടുതൽ എംഡിഎംഎ കൈവശം വെക്കുന്നത് പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. തിമിംഗല ചർദ്ദിയുമായി ബന്ധപ്പെട്ട അന്വേഷണം വനംവകുപ്പിന് കൈമാറും.

  Rescue | മൂന്നു വയസുകാരി കിണറ്റില്‍ വീണു; പിന്നാലെ ചാടി രക്ഷകയായി അമ്മൂമ്മ


  കാസര്‍കോട്: കിണറ്റില്‍(വീണ പേരക്കുട്ടിയെ രക്ഷിക്കാന്‍ പിന്നാലെ ചാടി അമ്മൂമ്മ(Grandmother). രാജപുരം കള്ളാര്‍ ആടകത്ത് വെള്ളിയാഴ്ച രണ്ടു മണിയോടെയായിരുന്നു പന്തല്ലൂര്‍ വീട്ടില്‍ ജിസ്മിയുടെ മകള്‍ മൂന്നുവയസുകാരി റെയ്ച്ചല്‍ 30 അടി താഴ്ചയുള്ള കിണറ്റില്‍ വീണത്. എട്ടടിയോളം വെള്ളമുണ്ടായിരുന്നു കിണറ്റില്‍.

  read also-Drug Seized | 20 ഗ്രാം എംഡിഎംഎയുമായി യുവതി അടക്കം അഞ്ചു പേര്‍ പോലീസ് പിടിയില്‍

  അയല്‍പക്കത്തെ വീട്ടില്‍ കുട്ടിയേയും കൂട്ടി പോയതായിരുന്നു അമ്മൂമ്മ ലാലീമ്മ. ഇവര്‍ സംസാരിക്കുന്നതിനിടെ കുട്ടി കിണറ്റിലേക്ക് എത്തിനോക്കുകയും അബദ്ധത്തില്‍ വീഴുകയുമായിരുന്നു. ഇത് കണ്ട ലീലാമ്മ ഉടന്‍ പിന്നാലെ ചാടുകയും കുട്ടിയെ എടുത്ത് മോട്ടറിന്റെ പൈപ്പില്‍ പിടിച്ച് നില്‍ക്കുകയുമായിരുന്നു.

  വെള്ളമുണ്ടായിരുന്നതിനാല്‍ ഇരുവര്‍ക്കും പരിക്കേറ്റില്ല. അഗ്നിരക്ഷാ സേന എത്തി ഇരുവരെയും റെസ്‌ക്യൂ നെറ്റ് ഉപയോഗിച്ച് പുറത്തെടുത്തു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഗോപാലകൃഷ്ണന്‍ മാവിലയുടെ നേതൃത്വത്തില്‍ ഗ്രേഡ് എഎസ്ടിഒ സിപി ബെന്നി, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍മാരായ സണ്ണി ഇമ്മാനുവല്‍, നന്ദകുമാര്‍, പ്രസീത്. റോയി, കെ ഗോപാലകൃഷ്ണന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്.
  Published by:Arun krishna
  First published: